scorecardresearch

Kerala Jobs 20 April 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 20 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam
Jobs

Kerala Jobs 20 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 മാർച്ച് 26 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിങ് ക്ലൈമറ്റ്: ആൻ ഇക്കോഫിസിയോളജിക്കിൽ സ്റ്റഡി ഫ്രം ഫോറസ്റ്റ്സ് ഓഫ് സതേൺ വെസ്റ്റേൺ ഘാട്സ്’ ലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ.ഐ ടി ഐ യിൽ മെഷിനിസ്റ്റ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും/ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി യോഗ്യതയും ഉണ്ടായിരിക്കണം.   താത്പര്യമുള്ളവർ 25 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. ബോട്ടണി/ പ്ലാന്റ് സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മോളിക്യൂലാർ മൈക്രോബയൽ ടാക്‌സോണമി/ മോളിക്യൂലാർ പ്ലാന്റ് പത്തോളജി/ മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർ പ്രസിദ്ധീകരണങ്ങളുടെ തെളിവ് ഹാജരാക്കിയാൽ മുൻഗണന ലഭിക്കും. 2026 ജനുവരി 24 വരെയാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയനാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ 26 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്‌പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.

റിസര്‍ച്ച് അസിസ്റ്റന്റ്

കേരളസര്‍വകലാശാലയുടെ ലാറ്റിന്‍ അമേരിക്കന്‍ സ്റ്റഡീസിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെയുള്ള എം.എ. ഹിന്ദി., പി.എച്ച്ഡി. ഉള്ളവര്‍ക്ക് മുന്‍ഗണന, വേതനം: 10,000/- (പ്രതിമാസം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഏപ്രില്‍ 30. താല്പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളും ഇ-മെയില്‍ : srjayasree@keralauniversity.ac.in വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 april