scorecardresearch
Latest News

Kerala Job News 20 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 20 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam
jobs

Kerala Job News 20 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഓഫീസ്/ഫീല്‍ഡ് അസിസ്റ്റന്റ്

കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ-സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഓഫീസ്/ഫീല്‍ഡ് അസിസ്റ്റന്റ് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളളവര്‍ 2022 ഏപ്രില്‍ 26 ന് കാര്യവട്ടത്തുളള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ-സ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www. keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.

സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ്/ഫീല്‍ഡ് അസിസ്റ്റന്റ്

കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്ചുറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ, ഓഫീസ്/ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളളവര്‍ 2022 ഏപ്രില്‍ 26 ന് കാര്യവട്ടത്തുളള ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാച്ചുറല്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www. keralauniversity.ac.in /jobs) സന്ദര്‍ശിക്കുക.

അധ്യാപക നിയമനം

അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ അധ്യാപക നിയമനം നടത്തുന്നു. പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ്, മലയാളം, ബോട്ടണി, സുവോളജി, ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി, ജ്യോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്ക്സ് തസ്തികകളിലും ഹൈസ്‌കൂള്‍ വിഭാഗം മാത്ത്‌സ്, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, എം.സി.ആര്‍.ടി(എച്ച്.എസ്.ടി), ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിക്(സ്പെഷ്യല്‍ ടീച്ചര്‍) എന്നീ തസ്തികകളിലുമാണ് നിയമനം നടത്തുന്നത്. ഒരൊഴിവാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകീട്ട് നാലിനകം പ്രോജക്ട് ഓഫീസര്‍, ഐ.റ്റി.ഡി.പി, അഗളി(പി.ഒ), അട്ടപ്പാടി, 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍: 04924 254382

ക്ലാർക്ക് നിയമനം : എഴുത്ത് പരീക്ഷ ഏപ്രിൽ 24ന്

തിരുവനന്തപുരം ജില്ലയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ജോലികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി താത്ക്കാലികാടിസ്ഥാനത്തിൽ ക്ലാർക്കുമാരെ നിയമിക്കുന്നതിനുള്ള എഴുത്ത് പരീക്ഷ ഏപ്രിൽ 24ന് നടക്കും. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശുപാർശ ചെയ്ത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റുകൾ ബന്ധപ്പെട്ട മേൽവിലാസത്തിൽ അയച്ചിട്ടുണ്ട്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതത് താലൂക്ക് ആസ്ഥാനങ്ങളിലാണ് പരീക്ഷ നടക്കുക. പരീക്ഷാകേന്ദ്രങ്ങൾ യാതൊരു കാരണവശാലും മാറ്റി നൽകുന്നതല്ല. എഴുത്തു പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഏപ്രിൽ 28,30 തീയതികളിൽ കമ്പ്യൂട്ടർ സ്‌കിൽ ടെസ്റ്റ് നടത്തും. അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ dctvmtraining @gmail.com എന്ന ഇ-മെയിൽ ഐഡിയിൽ ബന്ധപ്പെടണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീർ അറിയിച്ചു.

അഭിമുഖം 25ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനിയറിങ് ലക്ചററുടെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഏപ്രിൽ 25 രാവിലെ 9:30ന് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www. cpt.ac.in) ലഭ്യമാണ്.

ജോയിന്റ് ഡയറക്ടർ താൽകാലിക ഒഴിവ്

സർക്കാർ നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ ജോയിന്റ് ഡയറക്ടർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. സർക്കാർ എൻജിനിയറിങ് കോളേജിൽ നിന്നും പ്രൻസിപ്പാൾ/ പ്രൊഫസർ തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് അഞ്ച്. അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www. capekerala. org നിന്നും ഡൗൺലോഡ് ചെയ്യാം.

ലക്ചറർ ഒഴിവ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എൻജിനീയറിംഗ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ഏപ്രിൽ 25ന് അഭിമുഖം നടത്തുന്നു. ബിടെക് അല്ലെങ്കിൽ ബി.ഇ സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 9.30ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www. cpt.ac.in , 0471-2360391

ഫാര്‍മസിസ്റ്റ് – ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

ആലപ്പുഴ: ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം എപ്രില്‍ 27ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം. ഫോണ്‍: 0477-2702294

Read More: Kerala Job News 18 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 20 april 2022