scorecardresearch

Kerala Jobs 19 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 19 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 19 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 19 September 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളെജില്‍ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 22 ന് രാവിലെ പത്തിനാണ് കൂടിക്കാഴ്ച. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gecskp.ac.in, 0466 2260565.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണവകുപ്പ് ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന മൂന്ന് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. കട്ടപ്പന, ദേവികുളം, അഴുത എന്നീ ബ്ലോക്കുകളിലാണ് നിയമനം. 2022 സെപ്റ്റംബര്‍ 28, 29 തീയതികളിലാണ് ഇന്റര്‍വ്യൂ. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണി മുതലും പാരാവെറ്റ് തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 2 മണി മുതലും ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 29 ന് രാവിലെ 10 മണി മുതലും നടക്കും. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ബി.വി.എസ്സി.&എ.എച്ച് പാസായിരിക്കണം. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം.

പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ വി.എച്ച്.എസ്.ഇ. – ലൈവ്‌സ്റ്റോക്ക് / ഡെയറി / പൗള്‍ട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസായവരും കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് – ഫാര്‍മസി – നഴ്‌സിങ്ങ് സ്‌റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം. ഇവരുടെ അഭാവത്തില്‍ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക് / ഡെയറി / പൌള്‍ട്രി മാനേജ്‌മെന്റ് കോഴ്‌സ് പാസ്സായവരോ അല്ലെങ്കില്‍ വി.എച്ച.എസ്.ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് അടിസ്ഥാനമായി ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/ സ്‌മോള്‍ പൗള്‍ട്രി ഫാര്‍മര്‍ എന്റര്‍പ്രണര്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസായിട്ടുള്ളവരോ ആയിരിക്കണം. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം.

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി. പാസായ സര്‍ട്ടിഫിക്കറ്റും എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-222894. കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ വെബ് സൈറ്റിലും (https://ksvc.kerala.gov.in) വിശദാംശങ്ങള്‍ ലഭിക്കും

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എൻ.ററി.സി/എന്‍.എ.സി. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 11 മണിക്ക് കഞ്ഞിക്കുഴി ഗവണ്‍മെന്റ് ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ മുമ്പാകെ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291938.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

അടിമാലി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തനപരിധിയിലുള്ള അടിമാലി, മറയൂര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രത്തിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 20 നും 35 നും ഇടയില്‍ പ്രായമുള്ളവരും ഇടുക്കി ജില്ലയില്‍ താമസിക്കുന്നവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, മലയാളം ടൈപ്പിങ്, ഓണ്‍ലൈന്‍ അപേക്ഷ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ദേവികുളം താലൂക്കില്‍ സ്ഥിരതാമസമുള്ളവര്‍ക്കും ഈ തസ്തികയില്‍ മുന്‍പ് സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. നിയമനം ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും. പ്രതിമാസം 16500 രൂപ ഹോണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി/വരുമാനം/യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിയ്ക്ക് അടിമാലി ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 224399.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറർ

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിന് എം.ടെക് ബിരുദധാരികളെ ക്ഷണിച്ചു. താത്പര്യമുള്ളവർ 27ന് രാവിലെ 10ന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മറ്റ് അനുബന്ധ രേഖകളുമായി ഹാജരാകണം. ഫോൺ: 0471-2307733, 8547005050.

കമ്പ്യൂട്ടർ സയൻസ് അധ്യാപക ഒഴിവ്

തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്‌മെന്റിൽ കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. ഇതിലേക്കായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. സെപ്റ്റംബർ 24ന് വൈകുന്നേരം നാലിന് മുൻപായി http://www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ 10ന് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

താത്കാലിക ഒഴിവ്

കഴക്കൂട്ടം ഗവ. ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ എന്നീ ട്രേഡുകളിൽ വിവിധ വിഭാഗങ്ങളിലേക്ക് സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23ന് 9.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2418317.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 19 september 2022