scorecardresearch
Latest News

Kerala Jobs 19 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 19 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 19 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 19 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

പ്രോജക്ട് ഫെല്ലോ: വാക് ഇന്‍ ഇന്റര്‍വ്യൂ

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള ജിയോളജി പഠനവകുപ്പില്‍ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: എം എസ് സി ജിയോളജി (കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് വേണം), ഇംപാക്റ്റ് ക്രേറ്റര്‍ സ്റ്റഡീസില്‍ പ്രവൃത്തിപരിചയം. ജി ഐ എസില്‍ പരിചയവും പൈത്തണ്‍, പ്ലാനറ്ററി സയന്‍സിനെക്കുറിച്ചുള്ള അറിവ് എന്നിവ പ്രധാനം. സ്റ്റൈഫന്‍ഡ്: 11,000 (പ്രതിമാസം). താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 10 ന് രാവിലെ 11നു സര്‍വകലാശാലയുടെ കാര്യവട്ടത്തുള്ള ജിയോളജി വിഭാഗത്തില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക്
http://www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

ത്യപ്പൂണിത്തറ ഗവ. ആയുര്‍വേദ കോളജില്‍ ക്രിയാശരീര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം ലഭിക്കുന്നതിനായി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ആയുര്‍വേദത്തിലെ ക്രിയശരീര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എ ക്ലാസ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവുണ്ടാകണം. പരമാവധി 90 ദിവസമോ സ്ഥിരനിയമനം നടക്കുന്നത് വരെയോ ആണ് നിയമന കാലാവധി. താല്‍പ്പര്യുള്ളവര്‍ ഒക്ടോബര്‍ 29ന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജില്‍ അഭിമുഖത്തിനെത്തണം. ബയോഡേറ്റ, യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കരുതണം.

ഫിഷറീസ് ഗാര്‍ഡ്: വാക് ഇന്‍ ഇന്റര്‍വ്യൂ

വാമനപുരം നദിയുടെയും അനുബന്ധ കായലുകളിലേയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പട്രോളിങ്ങിഗിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ വി എച്ച് എസ് ഇ /എച്ച് എസ് ഇ പാസായ 40 വയസിനു താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ചവര്‍ക്കും മത്സത്തൊഴിലാളി കുടുംബങ്ങളില്‍ ജനിച്ചവര്‍ക്കും മുന്‍ഗണന.

ഒക്ടോബര്‍ 28ന് രാവിലെ 10.30നു തിരുവനന്തപുരം ഫിഷറീസ് വകുപ്പ് ജില്ലാ മേഖല ഓഫീസ്, കമലശ്വരം, മണക്കാട് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തിച്ചേരണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഫിഷറീസ് അറിയിച്ചു.

നെടുമങ്ങാട് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈ സ്‌കൂളില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിങ്) തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ എന്നിവയുള്ളവര്‍ക്ക് ഒക്ടോബര്‍ 25നു രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പുകളുമായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0472 2812686.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്.സി/എംഫില്‍ ബിരുദവും ആര്‍.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. ആര്‍.സി.ഐ രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളേയും പരിഗണിക്കും.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഇടുക്കി ജില്ലാ ആശുപത്രിയില്‍ ഒക്ടോബര്‍ 26ന് രാവിലെ 10.30 -ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. മാസശമ്പളം 39,500. പ്രായപരിധി 45 കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496334895

ശുചിത്വമിഷനില്‍ റിസോഴ്സ് പേഴ്സണ്‍

സംസ്ഥാന ശുചിത്വ മിഷന്റെ നിര്‍ദേശ പ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്സ് പേഴ്സണ്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു, ബി.ടെക്(സിവില്‍) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒക്ടോബര്‍ 25 നകം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും dsmernakulam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 242801 എന്ന നമ്പറില്‍ ബന്ധപ്പെടുക. എറണാകുളം ജില്ലയില്‍ ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന.

അധ്യാപക ഒഴിവ്

പൂജപ്പുര എല്‍.ബി.എസ് വനിതാ എന്‍ജിനീയറിങ് കോളജില്‍ സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപക ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തും. എഴുത്തുപരീക്ഷയും അഭിമുഖവും ഒക്ടോബര്‍ 26ന് നടക്കും. സിവില്‍ എന്‍ജിനിയറിങ്ങില്‍ എ.ഐ.സി.ടി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 24ന് വൈകിട്ട് നാലിനു മുമ്പ് http://www.lbt.ac.in ല്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 26ന് രാവിലെ 10 ന് കോളേജ് ഓഫീസിലെത്തണം.

കീ ബോര്‍ഡ് അധ്യാപക ഒഴിവ്

ഗുരു ഗോപിനാഥ് നടന ഗ്രമത്തിലേക്ക് കീ ബോര്‍ഡ് അധ്യാപകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 23ന് വൈകീട്ട് അഞ്ചിനു മുമ്പായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസിലോ secretaryggng@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ, ബയോഡാറ്റ എന്നിവ ലഭ്യമാക്കണം. വിവരങ്ങള്‍ക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, ഫോണ്‍: 0471-2364771.

താല്‍ക്കാലിക നിയമനം

ആലപ്പുഴ ജില്ലയിലെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 15 ഒഴിവുകളാണുള്ളത്. ഏതെങ്കിലും വിഷയത്തിലുള്ള സര്‍വകലാശാല ബിരുദം, റേഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവ ഉണ്ടായിരിക്കണം. (വാണി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണന) 41 വയസാണ് പ്രായപരിധി. അര്‍ഹരായവര്‍ക്ക് നിയമനുസൃത വയസിളവ് ലഭിക്കും. പ്രതിദിനം 1075 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നവംബര്‍ 7ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കുടുംബശ്രീയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന ദാരിദ്ര നിര്‍മാര്‍ജ്ജന മിഷനില്‍ (കുടുംബശ്രീ) ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ /അര്‍ധസര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍/പ്രോഗ്രാം ഓഫീസര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ അസി. മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഓഫീസ് സെക്രട്ടേറിയല്‍ സ്റ്റാഫ് തസ്തികകളിലാണ് നിയമനം. അപേക്ഷകള്‍ 31നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0471-2554714, 2554715, 2554716.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 19 october 2022