scorecardresearch
Latest News

Kerala Jobs 19 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 19 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 19 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 19 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ജൂനിയര്‍ റസിഡന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23നു രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

യോഗ്യത: ബി.ഡി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23 ന് രാവിലെ, 11ന് ഹാജരാകണം. ഫോണ്‍-04862-233076

അങ്കണവാടി ഹെല്‍പ്പര്‍

നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ കരുണാപുരം പഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുള്ള 11 ഹെല്‍പ്പര്‍ തസ്തികയിലേക്ക്, സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. പ്രായം 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍. എസ്.സി എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്കും 2019 സെപ്റ്റംബര്‍ മാസം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷകര്‍ എസ് എസ് എല്‍ സി വിജയിക്കാന്‍ പാടില്ല. എഴുതുാനും വായിക്കാനും അറിഞ്ഞിരിക്കണം. സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, ഒരുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍, 40 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ നവംബര്‍ 22 മുതല്‍ ഡിസംബര്‍ ഒന്‍പതു വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോറം കരുണാപുരം പഞ്ചായത്ത് ഓഫീസില്‍നിന്നും നെടുംകണ്ടം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 7907558905.

എല്‍ ബി എസില്‍ എല്‍ ഡി ക്ലാര്‍ക്ക്

സര്‍ക്കാര്‍ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 30 ആണ്. പരീക്ഷയുടെ സിലബസ് http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കൂടിക്കാഴ്ച 23 ന്

മലമ്പുഴ വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമന കൂടിക്കാഴ്ച നടത്തുന്നു. നവംബര്‍ 23 ന് രാവിലെ 11 ന് മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0491-2815181

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 19 november

Best of Express