Kerala Jobs 19 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ഗസ്റ്റ് അധ്യാപക ഒഴിവ്
അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 24ന് രാവിലെ 9.30ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2272767
കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം
മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റലില്‍ താമസിച്ചു ജോലിചെയ്യാന്‍ സന്നദ്ധതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ഹോസ്റ്റലുകള്‍ പോലെയുള്ള സര്‍ക്കാര്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ മെയ് 27ന് വൈകിട്ട് 4നകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍/ മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ നല്‍കണം. ഫോണ്‍: 8592070711, 9496070348
ഫാർമസിസ്റ്റ് ഒഴിവ്
ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനുള്ള തത്തുല്യ കോഴ്സ് ആണ് യോഗ്യത. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 35,600-75,400. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിനകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണം.
ഓഡിറ്റ് അസിസ്റ്റന്റ്
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ബയോഡാറ്റാ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ മെയ് 30നകം ലഭിക്കണം.
വാക്ക് ഇൻ ഇന്റർവ്യൂ
പുളിമാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം മേയ് 25ന് പുളിമാത്ത് ഓഫീസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഡോക്ടർ
യോഗ്യത: എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 10.30.
ഫാർമസിസ്റ്റ്
യോഗ്യത: ഡി.ഫാം/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 11.30.
നഴ്സിംഗ് ഓഫീസർ
യോഗ്യത: ബി.എസ്.സി നഴ്സിംഗ്/ജി.എൻ.എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 12.30.
വിവരശേഖരണം, ഡാറ്റാ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924236236, 9496047175.
ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസ് നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും കുക്ക് ഉള്‍പ്പടെയുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. ഏഴാം ക്ലാസും മതിയായ ആരോഗ്യക്ഷമതയുമാണ് യോഗ്യത. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മെയ് 27 ന് രാവിലെ 10 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്:
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും (മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍) ഉള്‍പ്പെടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.
ഗസ്റ്റ് അധ്യാപക നിയമനം
തോലനൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കൊമേഴ്സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനം. ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷകര്‍ തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങള്‍ക്ക് മെയ് 23 നും കൊമേഴ്സ്, ജ്യോഗ്രഫി, ജേര്‍ണലിസം വിഷയങ്ങള്‍ക്ക് മെയ് 24 നും രാവിലെ 10 ന് കോളെജില്‍ അഭിമുഖം നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9400732854, 9446935851.
വിവരശേഖരണം, ഡാറ്റാ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍ യോഗ്യത ഉള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922-266223.
വിവരശേഖരണം, ഡാറ്റാ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള കെട്ടിടങ്ങളുടെ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍ യോഗ്യത ഉള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922-266223.
ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ നിയമനം
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ള ബ്ലഡ് ബാങ്ക് പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 24 ന് രാവിലെ 11 ന് യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.
ഗസ്റ്റ് അധ്യാപക നിയമനം
പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ മലയാള വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. യു.ജി.സി നെറ്റ് യോഗ്യതയുള്ള കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 25 ന് രാവിലെ 10 ന് കോളെജില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 0491 2873999.