Kerala Jobs 19 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
നഴ്സ് നിയമനം
ജില്ല ഹോമിയോ ആശുപത്രിയില്‍ എച്ച്. എം സി.യില്‍ ഉള്‍പ്പെടുത്തി നഴ്സ് നിയമനം നടത്തുന്നു. ബി.എസ്. സി. നഴ്സ്, ജി. എന്‍.എം എന്നിവയാണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ ജൂലൈ 26 ന് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2578115
പാര്‍ട്ട് ടൈം സ്വീപ്പര്‍ അഭിമുഖം 21 ന്
പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ ആവശ്യമുണ്ട്.. താത്പര്യമുള്ളവര്‍ ജൂലൈ 21ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ രാവിലെ 10 ന് ഒറിജിനല്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍ 0491 – 2572640
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ സമാന തസ്തികയിൽ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഈ ഓഫീസിൽ ജൂലൈ 30നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. medicalcouncil.kerala.gov.in.
ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www. kelsa.nic.in സന്ദർശിക്കുക.
എനർജി മാനേജ്മെന്റ് സെന്ററിൽ അക്കൗണ്ട്സ് ഓഫീസർ
എനർജി മാനേജ്മെന്റ് സെന്ററിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂൺ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പർ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പർ.ഇ.എം.സി/സി.എം.ഡി./001/2022) www. cmdkerala.net ൽ ലഭ്യമാണ്.
താത്കാലിക ഒഴിവ്
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഓഫീസിൽ അസ്ഥിവൈകല്യമുള്ള ഉദ്യോഗാർഥികൾക്ക് കോൺഫഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ താത്കാലിക നിയമനം.
പ്ലസ്ടു, ടൈപ്പ്റൈറ്റിങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), ഷോർട്ട്ഹാന്റ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), വേഡ് പ്രോസസിങ് (ലോവർ) അല്ലെങ്കിൽ വി.എച്ച്.എസ്.ഇ ഓഫീസ് സെക്രട്ടറിഷിപ്പ്/തത്തുല്യമാണ് യോഗ്യത. 18നും 41നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് അനുവദനീയം).
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 26ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത വിഭാഗത്തിന്റെ അഭാവത്തിൽ മറ്റ് ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെയും പരിഗണിക്കും.
എനർജി മാനേജ്മെന്റ് സെന്ററിൽ അക്കൗണ്ട്സ് ഓഫീസർ
എനർജി മാനേജ്മെന്റ് സെന്ററിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂൺ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പർ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പർ.ഇ.എം.സി/സി.എം.ഡി./001/2022) www. cmdkerala.net എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.