Kerala Jobs 19 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
അസിസ്റ്റന്റ് പ്രൊഫസര്‍
കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസിലെ മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എംബിഎ ബിരുദാനന്തര ബിരുദവും യുജിസി നെറ്റും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24നു രാവിലെ 11നു മുമ്പായി സര്‍വകലാശാലാ ആസ്ഥാനത്ത് ഹാജരാകണം. ഫോണ്‍: 04902347377.
ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം
ജില്ലാ പഞ്ചായത്തിനു കീഴിലെ പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം. ബി.ടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദമാണു യോഗ്യത. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തില്‍ ഡ്രോയിങ് ബ്രാഞ്ച്/ടെക്നിക്കല്‍ അസിസ്റ്റന്റായി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 20 നും 36 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി വിഭാഗത്തിനു മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കുമെന്നു പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ചെയര്‍പേഴ്സണ്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0491 2505504.
മെഡിക്കല്‍ ഓഫീസര്‍: വാക്കിങ് ഇന്റര്‍വ്യൂ 31ന്
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലെ പി.വി.ടി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ യൂണിറ്റില്‍ മെഡിക്കര്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയിലേക്കു 31 നു രാവിലെ 11 നു വാക്കിങ് ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള മെഡിക്കല്‍ ബിരുദമാണ് (എം.ബി.ബി.എസ്) യോഗ്യത. ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു മുന്‍ഗണന. പ്രായം 25 നും 45 നും മധ്യേ. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി 31നു രാവിലെ 11ന് അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്നു പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924254382.
സ്റ്റാഫ് നഴ്സ്: വാക്കിങ് ഇന്റര്‍വ്യൂ 31ന്
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജനുവരി 31ന് ഉച്ചയ്ക്കു രണ്ടിനു വാക്കിങ് ഇന്റര്‍വ്യൂ നടത്തുന്നു. പ്രീഡിഗ്രി, പ്ലസ് ടു, വി.എച്ച്.എസ്.ഇ (സയന്‍സ്), ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം ആണ് യോഗ്യത. കേരള നഴ്സസ് ആന്‍ഡ് മിഡ് വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പട്ടികവര്‍ഗക്കാര്‍ക്കു മുന്‍ഗണന. പ്രായം 20നും 41നും മധ്യേ. സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി 31ന് ഉച്ചയ്ക്കു രണ്ടിന് അഗളി ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04924254382.
ലക്ചറര്‍
നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് വിഭാഗത്തില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ലക്ചററുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവര്‍ക്കും ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവര്‍ക്കും അപേക്ഷിക്കാം.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തിപരിചയമുള്ളവര്‍ക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25നു രാവിലെ 10.30ന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2222935, 9400006418.
ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-ഫ്രഞ്ച്
കൊല്ലം ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍-ഫ്രഞ്ച് തസ്തികയില്‍ കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ്. എം.എ ഫ്രഞ്ച് (50 ശതമാനത്തില്‍ കുറയരുത്), ബി.എഡ്, സെറ്റ് അല്ലെങ്കില്‍ തത്തുല്യം എന്നിവയാണ് യോഗ്യത. ശമ്പള സ്കെയില്‍ 45,600 – 95,600. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ് കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 21നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: ഡെപ്യൂട്ടേഷന് നിയമനം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഒരു ഒഴിവില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയില്‍ 27900-63700. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികകളിലോ ജോലി ചെയ്യുന്ന ടൈപ്പിങ പരിചയവും ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/എം.സി.എ./ബി.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്)/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)/സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐടിഐ/ഐടിസി (കമ്പ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് എന്നീ യോഗ്യതകളില്‍ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പ് മുഖേന ഫെബ്രുവരി 15 നകം സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, ‘ജനഹിതം’ ടി.സി. 27/6(2), വികാസ് ഭവന് പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിങ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന.
അസാപ് കേരളയില്‍ ടാക്സേഷന്‍ പരിശീലകര്‍
അസാപ് കേരളയില്‍ യു എസ് ടാക്സേഷന്‍ പാര്‍ട്ട് ടൈം പരിശീലകര്‍ക്ക് അവസരം. സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ട് (CPA-US) അല്ലെങ്കില്‍ രണ്ടു വര്‍ഷം അധ്യാപകപരിചയമുള്ള സി എ ബിരുദധാരികള്‍ക്കാണ് അവസരം. മണിക്കൂറിന് 1000 മുതല്‍ 1500 രൂപ വരെയാണ് പ്രതിഫലം. അപേക്ഷ ഫീസ് 500 രൂപ. ജനുവരി 27 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരത്തിനും അപേക്ഷിക്കുന്നതിനും https://asapkerala.gov.in/job/faculty-empanelment-in-us-taxation/
ആയുര്‍വേദം അസിസ്റ്റന്റ് പ്രൊഫസര്‍
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ ആയുര്‍വേദ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ‘പി. ജി. ഡിപ്ലോമ ഇന്‍ ആക്ടീവ് ഏജിംഗ് വെല്‍നസ് ആന്‍ഡ് റീഹാബിലിറ്റേഷന്‍’ എന്ന പ്രൊജക്ട് മോഡ് കോഴ്സിലേയ്ക്ക് യു. ജി. സി. 2018 മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തുക. അഞ്ച് വര്‍ഷത്തേയ്ക്കാണു നിയമനം.
യു.ജി.സി. സ്കെയിലില്‍ വേതനം ലഭിക്കും. പ്രായം 2023 ജനുവരി ഒന്നിന് 40 വയസില്‍ താഴെ. നാഷണല്‍ കമ്മിഷന് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന് അംഗീകരിച്ച സര്‍വ്വകലാശാല/കോളജില്‍നിന്ന് ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദം നേടി ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലില്‍ എ-ക്ലാസ്സ് രജിസ്ട്രേഷനുളളവര്‍ക്ക് അപേക്ഷിക്കാം.
യു. ജി. സി. 2018 റഗുലേഷന്‍സ് പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് വേണ്ട യോഗ്യതകള്‍ അപേക്ഷകര്‍ക്ക് ഉണ്ടായിരിക്കണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ആയുര്‍വേദത്തില്‍ നേടിയ പിഎച്ച്.ഡി., ആയുര്‍വേദ മേഖലയില്‍ ഗവേഷണ-പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.ssus.ac.in സന്ദര്‍ശിക്കുക.
ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദാണു യോഗ്യത. പിഎച്ച്ഡി യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്്പ്പര്യമുള്ളവര് ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം 24നു രാവിലെ 11നു കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. ഫോണ്‍: 0486-2233250, വെബ്സൈറ്റ് http://www.gecidukki.ac.in.
ഫാര്‍മസിസ്റ്റ്, ഇ സി ജി ടെക്നീഷ്യന്
ഇടുക്കി നെടുംകണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന ഫാര്‍മസിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യന് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് 24നു രാവിലെ 11 മുതല്‍ നെടുംകണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത പ്രായം, ശമ്പളം എന്നീ ക്രമത്തില്‍
- ഫാര്‍മസിസ്റ്റ്, പ്രീഡിഗ്രി/ പ്ലസ്ടു/ വിഎച്ച്എസ്ഇ, ഡിപ്ളോമ ഇന്‍ ഫാര്‍മസി (ഡി.ഫാം)/ തത്തുല്യ യോഗ്യത, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്, 18-40, പ്രവര്‍ത്തിപരിചയം അഭികാമ്യം. 14,000 രൂപ.
- ഇ.സി.ജി ടെക്നീഷ്യന്, എസ്എസ്എല്‍സി വിജയം/ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വിഎച്ച്്എസ്ഇ സര്‍ട്ടിഫിക്കറ്റ്, 18 – 40. 13,000 രൂപ.
വെള്ള്ക്കടലാസില് തയാറാക്കിയ അപേക്ഷയും, ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥി നേരിട്ട് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഇന്റര്‍വ്യൂ നടത്തിയശേഷം അന്തിമ ലിസ്റ്റ് തയാറാക്കി, യോഗ്യരായവരെ ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമിക്കുന്നതുമായിരിക്കും. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യട്ടി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍.
നിയമനം, വേതനം, പിരിച്ചു വിടല്‍ എന്നിവ ആശുപത്രി സൂപ്രണ്ടിന്റേയും എച്ച്.എം.സി യുടെയും നിബന്ധനകള്‍ക്കു വിധേയമായിരിക്കും. നിയമന കാലാവധി നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ അല്ലെങ്കില്‍ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും. കാലാവധി കഴിഞ്ഞാല്‍ ജോലിയില്‍ നിന്നും പിരിച്ച് വിടുന്നതായിരിക്കും. ഫോണ്‍: 04868 232650.