scorecardresearch
Latest News

Kerala Jobs 19 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 19 February 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 19 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്

സംസ്ഥാന ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ), കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികകളിലാണ് ഒഴിവ്. കൺസൾട്ടന്റ് (അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ) തസ്തികയിൽ അപേക്ഷിക്കുന്നതിന് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണു യോഗ്യത. ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ്, സർവകലാശാല കോളേജ്, ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവിടങ്ങളിൽനിന്നു വിരമിച്ചവർക്ക് മുൻഗണന. പ്രതിമാസം 35000 രൂപയാണു ശമ്പളം. പരമാവധി പ്രായം 63 വയസ്.

കൺസൾട്ടന്റ് (മെഡിസിനൽ പ്ലാന്റ്സ്) തസ്തികയിൽ അപേക്ഷിക്കുന്നതിന് ബോട്ടണി, ഫോറസ്റ്ററി, അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ വിഷയങ്ങളിലൊന്നിൽ ബിരുദാനന്തര ബിരുദവും ഔഷധ സസ്യങ്ങളുമായി ബന്ധപ്പെട്ട ജോലിയിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. വനം വകുപ്പ്, കൃഷി വകുപ്പ് എന്നീ സ്ഥാപനങ്ങളിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന ലഭിക്കും. ശമ്പളം പ്രതിമാസം 35000 രൂപ. പരമാവധി പ്രായം 63 വയസ്.

വിശദമായ ബയോഡാറ്റയും, യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, തിരുവമ്പാടി പോസ്റ്റ്, ഷൊർണ്ണൂർ റോഡ്, തൃശ്ശൂർ 22 എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ ലഭിക്കത്തക്ക രീതിയിൽ അപേക്ഷിക്കണം. അപേക്ഷയും മറ്റു വിശദവിവരങ്ങളും smpbkerala. org യിൽ ലഭിക്കും. 01.02.2022 ന് സംസ്ഥാന ഔഷധസസ്യ ബോർഡ് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുക, ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.

പ്രായപരിധി 18 മുതല്‍ 33 വയസു വരെ. മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് അഥവാ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെ ഉള്ള അംഗീകൃത ഡിസിഎ / പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം. ഈ മാസം 26ന് വൈകിട്ട് അഞ്ചിനു മുന്‍പായി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 04734-217150.

പഞ്ചകർമ വകുപ്പിൽ അധ്യാപക ഒഴിവ്

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ പഞ്ചകർമ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് 23ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ എതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 22 വരെ അപേക്ഷിക്കാം

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും പ്രോജക്ട് അസിസ്റ്റന്റ് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 22 ന് വൈകിട്ട് അഞ്ചനകം അപേക്ഷിക്കണം. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ . പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. താത്പര്യമുള്ളവര്‍ ഫെബ്രുവരി 24 ന് രാവിലെ 10.30 ന് ബ്ലോക്ക് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924 254060.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

അട്ടപ്പാടി ഗവ.ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമോ, ത്രിവത്സര ഡിപ്ലോമയോ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി, മൂന്ന് വര്‍ഷം പൊതുമേഖല/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍. ടി. സി, എന്‍.എ. സി പൊതുമേഖല/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷ പ്രവര്‍ത്തിപരിചയമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി 22 ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04924 296516

സ്റ്റാഫ് നഴ്‌സ്, കൗണ്‍സിലര്‍ നിയമനം

പാലക്കാട് മെഡിക്കല്‍ കോളേജില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി – യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആന്റിറിട്രോവൈറല്‍ തെറാപ്പി (എ.ആര്‍.റ്റി) സെന്ററില്‍ ഒഴിവുള്ള സ്റ്റാഫ് നേഴ്‌സ്, കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു . താത്പര്യമുള്ളവര്‍ ഡയറക്ടര്‍, പാലക്കാട് ഗവ. മെഡിക്കല്‍ (ഐ.ഐ.എം.എസ്), കുന്നത്തൂര്‍മേട് പോസ്റ്റ്, പാലക്കാട് വിലാസത്തില്‍ ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. എം.എസ്.ഡബ്ലൂ അല്ലെങ്കില്‍ സോഷ്യോളജിയില്‍ ബിരുദമാണ് കൗണ്‍സിലര്‍ യോഗ്യത.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം: 25 വരെ അപേക്ഷിക്കാം

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പട്ടികജാതിക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. യോഗ്യത -ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്മെന്റ്, അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡി.സി.എ /പി.ജി.ഡി.സി.എ. പ്രായപരിധി 2021 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍. താത്പര്യമുള്ളവര്‍ ഫെബ്രുവരി 28 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെക്കാനിക്കൽ വിഭാഗത്തിലേക്ക് ഒഴിവുള്ള ട്രേഡ്‌സ്മാൻ (ഓട്ടോമൊബൈൽ, ഹൈഡ്രോലിക്‌സ്) തസ്തികയിൽ ദിവസവേതന നിയമനത്തിനായി ഓട്ടോമൊബൈൽ/ ഡീസൽ മെക്കാനിക്ക്, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ ട്രേഡിൽ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ടി.എച്ച്.എസ്.എൽ.സി/ കെ.ജി.സി.ഇ യോഗ്യതയും ഉള്ള ഉദ്യോഗാർഥികൾക്കും ഇലക്ട്രിക്കൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിനായി ഇലക്ട്രിക്കൽ വിഭാഗത്തിൽ ഡിപ്ലോമ ഉള്ള ഉദ്യോഗാർഥികൾക്കും ആയി ഫെബ്രുവരി 21ന് രാവിലെ 11ന് എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. യോഗ്യരായവരുടെ അഭാവത്തിൽ അനുബന്ധ വിഷയത്തിൽ ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. കൂടിക്കാഴ്ച സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും കൊണ്ടു വരണം. കൂടുതൽ വിവരങ്ങൾക്ക്: 0487-2333290.

ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയും സേവന സന്നദ്ധതയുമുള്ള പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25നും 50നും ഇടയില്‍. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങളിലെ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. ടി.എ. ഉള്‍പ്പടെ 13,500 രൂപ ഹോണറേറിയം ലഭിക്കും.

www. cmdkerala.net, www. stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. നഴ്‌സിംഗ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയില്‍ മുന്‍ഗണനയുണ്ട്. അുപേക്ഷകള്‍ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. ഫോണ്‍: 0475 2222353, 9496070335.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ബിരുദം, ബി.എഡ്. പ്രായം 23 വയസ് പൂർത്തിയാകണം. ഹോണറേറിയം പ്രതിമാസം 11,000 രൂപ. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഫെബ്രുവരി 28ന് രാവിലെ 11ന് കണ്ണൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0490-2478022.

മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടിലെ ഹെല്‍പ് ഡെസ്‌ക് സ്റ്റാഫിന്റെ ഒരു താത്കാലിക ഒഴിവില്‍ ഫെബ്രുവരി 25ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് അഭിമുഖം. ബിരുദം, സമാന പ്രോജക്ടിലെ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവിണ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേദിവസം വഴുതക്കാടുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റ് ഓഫീസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www. cdit.org.

Read More: Kerala Jobs 17 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 19 february 2022