Kerala Jobs 19 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ പ്രോജക്ടുകളിലേക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,995 രൂപ. സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദവും, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിലും ആർ.സി.ഐ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ഒരു വർഷത്തെ ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെ അപേക്ഷ ഓഗസ്റ്റ് 29ന് വൈകുന്നേരം 5ന് മുമ്പായി സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www. cdckerala.org, 0471-2553540.
ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച്ച
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോട്ടായിയിലുള്ള കോളെജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്ത് 2022-23 അധ്യായന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ച്ച നടത്തുന്നു. ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ 22 ന് ഉച്ചക്ക് രണ്ട് മണിക്കും ഹിന്ദി (പാര്‍ട്ട് ടൈം), മലയാളം (പാര്‍ട്ട് ടൈം) ലക്ച്ചറര്‍ തസ്തികകള്‍ക്ക് 27 ന് രാവിലെ 11 മണിക്കുമാണ് കൂടിക്കാഴ്ച്ച. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോടുകൂടിയ ബിരുദാനന്തര ബിരുദവും യു.ജി.സി. നെറ്റും പി.എച്ച്.ഡിയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം, പരിചയം തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം പ്രസ്തുത ദിവസങ്ങളില്‍ കോളെജ് ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http:// casKuzhalmannam. ihrd.ac.in ലോ 04922285577 എന്ന നമ്പറിലോ ബന്ധപ്പെടണം.
അധ്യാപക ഒഴിവ്
പുതുപ്പരിയാരം സി.ബി.കെ.എം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ്, ജൂനിയര്‍ സുവോളജി തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 22 ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9544948982.
സയിന്റിഫിക് അസിസ്റ്റന്റ് ഒഴിവ്
പേരൂര്‍ക്കട ഇ.എസ്.ഐ ആശുപത്രിയില്‍ സയിന്റിക് അസിസ്റ്റന്റിന്റെ (ഫിസിയോതെറാപ്പിസ്റ്റ്) ഒരൊഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബാച്ച്ലര്‍ ഓഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത. ശമ്പളം 36000 രൂപ. http://www.cru.szims @karala.gov.in എന്ന ഇ-മെയിലിലേക്ക് പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 27 വൈകിട്ട് അഞ്ചിനകം ലഭിക്കണം. രജിസ്ട്രേഷന്‍ ഫോം http://www.ims. kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.