Kerala Jobs 18 April 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ഗസ്റ്റ് അധ്യാപക നിയമനം; ഇൻറർവ്യു മാറ്റിവച്ചു
സർവകലാശാലയിലെ പഠനവകുപ്പുകളായ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ്, സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസ്, സ്‌കൂൾ ഓഫ് ബയോസയൻസസ് എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഏപ്രിൽ 25 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇൻറർവ്യു മെയ് നാലിലേക്ക് മാറ്റി വച്ചു.
വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
സ്പോർട്സ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ‘സ്പോർട്സ് ഓഫീസർ’ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 26,500-56,700. കാലാവധി: ഒരു വർഷം. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർ ആയിരിക്കണം.
അപേക്ഷകൾ ഏപ്രിൽ 24ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭിക്കണം.
കേരള വനിതാ കമ്മിഷനിൽ ഡപ്യൂട്ടേഷൻ ഒഴിവ്
കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മേയ് മൂന്നിനകം ലഭ്യമാക്കണം.