Kerala Jobs 18 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ വിവിധ ഒഴിവിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ.
ഇലക്ട്രീഷ്യന് കം പ്ലംമര് – ഒഴിവ് – 1
യോഗ്യത: ഗവണ്മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന്, ഐടിഐ / ഐടിസി ഇലക്ട്രിക്കല്‍ കം പ്ലംമര് കോഴ്സ് പാസ്സായിരിക്കേണ്ടതും ലൈസന്‍സ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഫാര്‍മസിസ്റ്റ് (എച്ച്.എംസി മെഡിക്കല്‍സ്റ്റോര്‍) ഒഴിവ് -2
യോഗ്യത: ഡിപ്ലോമ ഇന്‍ ഫാര്‍മസി/ബാച്ച്ലര് ഇന്‍ ഫാര്‍മസി, കേരള ഫാര്മസികൗണ്സില് രജിസ്ട്രേഷന്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് പെന്‍ഷന്‍പറ്റി പിരിഞ്ഞവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 65 വയസ്സ്. മറ്റുള്ളവര്‍ക്ക് പ്രായപരിധി 40 വയസ്സ്. വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ്, എന്നിവ സഹിതം ഒക്ടോബര്‍ 25 രാവിലെ 10 ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഫോൺ – 04862 222630.
വാക്ക് ഇന്‍-ഇന്റര്‍വ്യു ഒക്ടോബര്‍ 25 ന്
ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികകളിലേക്ക് ഒക്ടോബര്‍ 25 ന് വാക്ക് ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി.ജി.ഡി.സി.എ. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അഭിമുഖം.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയാണ് അഭിമുഖം. ബി.പി.ടി (ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി) ആണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ. സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികക്ക് എസ്.എസ്.എല്‍.സി ആണ് യോഗ്യത. പ്രായം 35നും 40 നും മധ്യേ. പ്രവൃത്തിപരിചയം മൂന്ന് വര്‍ഷം. ഉച്ചയ്ക്ക് 2.30 മുതല്‍ 4.30 വരെയാണ് അഭിമുഖം. ഫോണ്‍: 04912578115, ഇ-മെയില്‍: ghhpalakkad@kerala.gov.in
അഭിമുഖം 25ന്
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (വെൽഡിംഗ്) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എച്ച് എസ് എൽ സി അല്ലെങ്കിൽ എസ് എസ് എൽ സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ / വിഎച്ച്എസ്ഇ/ കെജിസി ഇ / ഡിപ്ലോമയുമാണ് യോഗ്യത. ഒക്ടോബർ 25ന് രാവിലെ 10ന് സ്കൂളിൽ അഭിമുഖം നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പും അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0472 2812686
പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
15-ാം ധനകാര്യ കമ്മിഷന് ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോടാഗിങ്, ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കല്‍ പ്രവൃത്തികള്‍ക്കായി തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. 2022 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം ഇളവ് ബാധകം. ഡി.സി.പി/ഡി.സി.എ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് /ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡി.സി.എ (ഒരു വര്‍ഷം)/പി.ജി.ഡി.സി.എ. ആണ് യോഗ്യത. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം bdotrithalanew2@gmail.com ലോ സെക്രട്ടറി, തൃത്താല ബ്ലോക്ക് പഞ്ചായത്ത്, കൂറ്റനാട്(പി.ഒ), പാലക്കാട് ജില്ല- 679533 എന്ന വിലാസത്തിലോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0466-2370307, 9495384678.
വാക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 26 ന്
ജില്ലയിലെ പാലക്കാട്, കുഴല്‍മന്ദം, അട്ടപ്പാടി ബ്ലോക്കുകളില്‍ രാത്രികാല സേവനത്തിനായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ മതിയായ രേഖകള്‍ സഹിതം ഒക്ടോബര്‍ 26 ന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.ബി പത്മജ അറിയിച്ചു.