Kerala Jobs 18 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
പ്രോഗ്രാം അസോസിയേറ്റ്; കരാർ നിയമനം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ
(ഡി.എ.എസ്.പി)പ്രോഗ്രാം അസോസിയേറ്റിന്റെ (കാറ്റഗറി രണ്ട്) താത്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.
ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ബി.ടെക്ക്, എം.ടെക്ക് അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.
നെറ്റ് യോഗ്യതയോടു കൂടിയ അധ്യാപന പരിചയം, അക്കാദമിക് മേഖലയിൽ രാജ്യാന്തര തലത്തിലുള്ള പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഐ.റ്റി സ്‌കിൽ എന്നിവ അഭികാമ്യം.
പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 40000 രൂപ. 2023 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.
വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് പ്രായം, എസ്.എസ്.എൽ.സി, മറ്റ് വിദ്യാഭ്യാസയോഗ്യതകൾ(പി.ജി. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്), പ്രവൃത്തിപരിചയം, ജാതി,അധിക യോഗ്യത എന്നിവയുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം dasp@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയ് ഒന്നിനകം സമർപ്പിക്കണം.
വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
അതിഥി അധ്യാപക ഒഴിവ്
ഗവ:ആർട്സ് ആന്‍റ് സയൻസ് കോളേജ്, വൈപ്പിനിൽ 2023- 24 അധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ മലയാളം മെയ് 29-ന് രാവിലെ 9.30, ഹിന്ദി 29-ന് ഉച്ചയ്ക്ക് 1.30, കമ്പ്യൂട്ടര്‍ സയന്‍സ് 26-ന് രാവിലെ 10.30, സ്റ്റാറ്റിസ്റ്റിക്സ് 26-ന് രാവിലെ 9.30 സമയക്രമം പ്രകാരം കോളേജിൽ എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല.
ജൂനിയര്‍ റസിഡന്‍റ് കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി ജൂനിയര്‍ റസിഡന്‍റുമാരെ 45,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾ മെയ് 26 ന് രാവിലെ 11ന് (11 മുതല്‍ മൂന്നു വരെ) മുമ്പായി യോഗ്യത, വയസ്, ജോലി പരിചയം ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം.
താത്കാലിക തസ്തികയിലേക്ക് നിയമനം
ഐ.എച്ച്.ആർ.ഡി എറണാകുളം റീജണൽ സെൻ്റർ മേൽനോട്ടം വഹിക്കുന്ന വിവിധ പ്രോജ്ക്ടുകളിലേക്ക് വരുന്ന ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഡാറ്റ എൻട്രി ഓപ്പറേറ്റർ യോഗ്യത: ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾ ടൈം റെഗുലർ ഡിപ്ലോമയോടൊപ്പം (കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ ഹാർഡ് വെയർ/ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് / എന്‍സിവിടി സര്‍ട്ടിഫിക്കറ്റ് ), ഒരു പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ്/ ഡാറ്റ എൻട്രി ഓപ്പറേഷൻ / തത്തുല്യ യോഗ്യത. അഭിലഷണീയ യോഗ്യത : രണ്ടു വർഷത്തിൽ കുറയാതെയുള്ള വേർഡ് പ്രോസസ്സിംഗ്/ ഡാറ്റ എൻട്രി ഓപ്പറേഷൻ / ഐ.സി.ടി ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തി പരിചയം. ടെക്നിക്കൽ അസിസ്റ്റൻറ് യോഗ്യത: ഗവ.അംഗീകൃത മൂന്നു വർഷത്തെ ഫുൾ ടൈം റെഗുലർ ഡിപ്ലോമയോടൊപ്പം (ഇലക്ട്രോണിക്സ് / ഐ.ടി /കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിങ്) അല്ലെങ്കിൽ മറ്റ് ഉയർന്ന യോഗ്യതകളോ , രണ്ടു വർഷത്തെ ഐ .ടി ടെക്നിക്കൽ സപ്പോർട്ട് ഫീൽഡിൽ ഫുൾ ടൈം ടെക്നിക്കൽ സപ്പോർട്ട് അല്ലെങ്കിൽ സമാന മേഖലയിലുള്ള ഹാർഡ് വെയർ / സോഫ്റ്റ്വെയർ / നെറ്റ് വർക്കിങ് സപ്പോർട്ട് / ടെക്നിക്കൽ ട്രബിൾ ഷൂട്ടിംഗ് എന്നിവയിലുള്ള പ്രവർത്തി പരിചയം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ apply2rcekmprojects@gmail.com എന്ന മെയിൽ ഐ.ഡിയിൽ മെയ് 25 ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2957838, 0484 2337838.
ട്രഷറി വകുപ്പിൽ നിയമനം
ട്രഷറി വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (സീനിയർ/ജൂനിയർ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം. അപേക്ഷ മേയ് 25നുള്ളിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് http://www.treasury.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കുക്ക് ഒഴിവ്: കൂടിക്കാഴ്ച 26 ന്
ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ആന്‍ഡ് പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും മലമ്പുഴ ആശ്രമം സ്‌കൂളിലും കുക്കുമാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് മെയ് 26 ന് കൂടിക്കാഴ്ച നടക്കും. ഏഴാം ക്ലാസാണ് യോഗ്യത. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. പ്രായപരിധി 25 നും 55 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി മെയ് 26 ന് രാവിലെ 10.30 ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383.
ലൈഫ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഗസറ്റഡ് തസ്തികയില്‍ ജോലി ചെയ്യുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മെയ് 31 ന് വൈകിട്ട് മൂന്നിനകം ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ നല്‍കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471-2449939.
ക്ലാര്‍ക്ക് നിയമനം
എരുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗത്തിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് നിയമനം. പത്താം ക്ലാസ് യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് 25 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04923 236228.