Kerala Job News 18 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
കുസാറ്റ്: ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ജിയോളജി ആന്റ്് ജിയോ ഫിസിക്സ് വകുപ്പില്‍ അദ്ധ്യാപകനായ ഡോ. അമല്ദേവ്് ടി. യ്ക്ക് അനുവദിച്ച ഡിഎസ്ടി-സെര്‍ബ് പ്രോജക്ടില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. ഫെല്ലോഷിപ്പ് തുക പ്രതിമാസം 31000/- രൂപയും 18% വീട്ടുവാടക ബത്തയും. ജിയോളജി/ മറൈന്‍ ജിയോളജി/ അപ്ലൈഡ് ജിയോളജിയില്‍ എംഎസ്്സിയുള്ളവര്ക്ക്് അപേക്ഷിക്കാം. സിഎസ്്ഐആര്- യുജിസി ജെആര്‍എഫ്/നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും cusat.ac.in ല്‍ ലഭ്യമാണ്. താല്പര്യമുള്ളവര് അപേക്ഷയോടൊപ്പം വിശദമായ ബയോ ഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം, പ്രസിദ്ധീകരണം തുടങ്ങിയവയുടെ സോഫ്റ്റ് കോപ്പിയും സഹിതം amaldev @cusat.ac.in എന്ന ഇ- മെയിലിലേക്ക് അയക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9567870988.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ ഒഴിവുള്ള ഡെപ്യൂട്ടി ചീഫ് ഫ്ളൈറ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www. rajivgandhiacademyforaviationtechnology.org.
അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : കരാര്‍ നിയമനം
പ്രധാന് മന്ത്രി കൃഷി സിഞ്ചയീ യോജന നീര്‍ത്തട ഘടകം പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം. ബി.കോം, ടാലി, എം.എസ് ഓഫീസ് ആപ്ലിക്കേഷനില്‍ കമ്പ്യൂട്ടര്‍ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ മാര്‍ച്ച് 23 ന് വൈകിട്ട് നാലിനകം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി പ്രോജക്ട് മാനേജര്‍, വാട്ടര്‍ ഷെഡ് കം ഡാറ്റ സെന്റര്‍, ദാരിദ്ര ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്,പാലക്കാട് -678001 വിലാസത്തില്‍ നല്‍കണം. അപേക്ഷ കവറിന് മുകളില്‍ പി.എം.കെ.എസ്.വൈ-ഡബ്യു.ഡി.സി- അപ്ലിക്കേഷന്‍ ഫോര്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി എന്ന് രേഖപ്പെടുത്തണം .ഫോണ്‍ :0491-2505485
കുക്ക് തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എല്‍.സി മുന്‍ഗണനാ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്‍ഗണനാ വിഭാഗത്തിലുമായി കുക്ക് (ഫീമെയില്‍ ) തസ്തികയില്‍ രണ്ട് ഒഴിവുകളുണ്ട്. എട്ടാം ക്ലാസ് പാസായതും പാചകമേഖലയില്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയമുള്ള ശ്രീ ചിത്രാഹോമിലെ അന്തേവാസികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 18നും 41നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ശ്രീ ചിത്രാഹോമിലെ അന്തേവാസികളുടെ അഭാവത്തില്‍ മറ്റ് ഉദ്യോഗാര്‍ത്ഥികളേയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 11ന് മുന്‍പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഗാര്‍ഡനര്‍ തസ്തികയില്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ (4), ഈഴവ തിയ്യ ബില്ലവ (1), എസ്.സി (1) മുസ്ലീം (1) എന്നീ വിഭാഗങ്ങളിലായി ഗാര്‍ഡനര്‍ തസ്തികയില്‍ 7 ഒഴിവുകളുണ്ട്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗാര്‍ഡനിംഗ് മേഖലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം എന്നിവയാണ് യോഗ്യത. 18നും 41നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28ന് മുന്‍പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു
കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www. cmdkerala.net. അപേക്ഷ 25ന് വൈകിട്ട് 5.30നു മുൻപ് ലഭിക്കണം.
Read More: Kerala Job News 16 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ