Kerala Jobs 18 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ അപേക്ഷ ക്ഷണിച്ചു
പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളില്‍ നിന്നും റെഗുലര്‍ കോഴ്സില്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗത്തില്‍ ബി.ടെക് ബിരുദം അഥവാ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എം.എസ്.സി അഥവാ എം.സി.എ ബിരുദം അഥവാ ഗണിതം/ഫിസിക്സ്/കെമിസ്ട്രി/സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും ഡിഒഇ/പിജിഡിസിഎയില് എ ലെവല്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ഏതെങ്കിലും എഞ്ചിനിയറിങ് ശാഖയില്‍ ബാച്ചിലര്‍ ബിരുദവും ഡിഒഇ/പിജിഡിസിഎയില് എ ലെവല്‍ സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യതകളുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തിയ ബയോഡാറ്റ സഹിതം ജൂണ്‍ 23 ന് രാവിലെ 11 മണിക്ക് പൈനാവ് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം
അപേക്ഷ ക്ഷണിച്ചു
സാഫ് ഡി.എം.ഇ പദ്ധതി പത്തനംതിട്ട ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷന് കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് താത്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ (755 രൂപ) നിയമിക്കുന്നതിന് യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത :എം.എസ് .ഡബ്ല്യൂ കമ്മ്യൂണിറ്റി ഡവലപ്മെന്റ് /എം.ബി.എ മാര്‍ക്കറ്റിംഗ്, ടൂ വീലര്‍ ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി 35 വയസ്. അപേക്ഷ അയക്കേണ്ട വിലാസം: നോഡല്‍ ഓഫീസര്‍. സാഫ്, ജില്ലാ ഫിഷറീസ് ഓഫീസറുടെ കാര്യാലയം, പന്നിവേലിച്ചിറ. തെക്കേമല പി.ഒ, കോഴഞ്ചേരി, പത്തനംതിട്ട. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍. 0468 2967720.
മെഡിക്കല്‍ ഓഫീസര്‍ നിയമനം
ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കല്‍ ഓഫീസര്‍/സൈക്യാട്രിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കൊട്ടാരം ബില്വിംഗ് , ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012 എന്ന വിലാസത്തില്‍ ജൂണ്‍ 25ന് വൈകുന്നേരം അഞ്ചിനകം നല്‍കണം. ഫോണ്‍: 0477-2251650, 0477-2252329.
ആശാ വർക്കർ നിയമനം
ആലപ്പുഴ: കായംകുളം നഗരസഭ അഞ്ചാം വാര്‍ഡില്‍ ആശാ വർക്കർ നിയമനത്തിനുള്ള വാക്ക്-ഇന്‍- ഇന്റര്‍വ്യൂ ജൂൺ 24 ഉച്ചകഴിഞ്ഞ് മൂന്നിന് കായംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ നടത്തും . വാര്‍ഡില്‍ സ്ഥിര താമസക്കാരായ എട്ടാം ക്ലാസ് ജയിച്ച വിവാഹിതർക്കും വിധവകൾക്കും പങ്കെടുക്കാം. പ്രായം -25നും 45നും മധ്യേ
എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ അഭിമുഖം ജൂണ്‍ 22ന്
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. നിശ്ചിതയോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥിള്‍ ജൂണ്‍ 22ന് രാവിലെ 10.30ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്രഓഫീസില് നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, സംവരണാനുകൂല്യം എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ശമ്പളം: എഡിറ്റോറിയല്‍ അസിസ്റ്റന്റ്- 32560/, സബ് എഡിറ്റര്‍- 32560/. പ്രായപരിധി 35 വയസ്. എസ്. സി, എസ്. ടി വിഭാഗത്തിന് പ്രായപരിധിയില്‍ 5 വര്‍ഷത്തെ ഇളവനുവദിക്കും. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം സംവരണ തത്വങ്ങള്‍പാലിച്ചുകൊണ്ടായിരിക്കും നടത്തുക. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവര്‍ഷമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://www. keralabhashainstitute.org/
അതിഥി അധ്യാപകരെ നിയമിക്കുന്നു
തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ 55 ശതമാനം ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യു.ജി.സി യോഗ്യതയുള്ള എറണാകുളം മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 29ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ഫിഷറീസ് സ്കൂളുകളിൽ നിയമനം
വലിയതുറ ഗവ. ഫിഷറീസ് സ്കൂളിൽ സ്പോർട്സ് കോച്ച്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, ആർട്ട് ടീച്ചർ, മ്യൂസിക് ടീച്ചർ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. സ്പോർട്സ് കോച്ചിന് എൻ.എസ്.എൻ.ഐ.എസ് (ഫുട്ബോൾ/അത്ലറ്റിക്സ്) ട്രെയിനിംഗ് മറ്റ് തസ്തികകളിലേക്ക് അതാത് വിഷയങ്ങളിലെ ഡിഗ്രിയുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വലിയതുറ ഗവ. ഫിഷറീസ് സ്കൂൾ ഓഫീസിൽ 21ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0471 2502813, 9447893589.
Read More: ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം