scorecardresearch

Kerala Jobs 18 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 18 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 18 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കേരള സർവകലാശാലയിൽ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള എന്‍വയോണ്‍മെന്റല്‍ സയന്‍സസ് പഠനവകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനായി നിര്‍ദ്ദിഷ്ട യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജൂലൈ 25. വിശദവിവരങ്ങള്‍ക്ക് കേരളസര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

ഇന്‍സ്ട്രക്ടര്‍ നിയമനം

അഗളി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം. എഫ്.ഡി.ജി.റ്റി, കെ.ജി.റ്റി.ഇയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 22ന് രാവിലെ 10 ന് പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2572038, 9400006485.

ബാങ്കിങ് കറസ്പോണ്ടന്റ്‌സ് ഒഴിവ്

തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്പോണ്ടന്റ്സ്നായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും 18 നും 75 നും ഇടയിൽ പ്രായം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൻ അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരൻ ആയിരിക്കണം.കൂടാതെ സ്വന്തമായി ആൻഡ്രോയിഡ് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണമെന്ന് മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ http: //www. ipponline.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ : 0471-2575720, 7012775580, 8921388636

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഒഴിവുവരുന്ന ഒരു സ്റ്റെനോ ടൈപ്പിസ്റ്റ് തസ്തികയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഈ ഓഫീസിൽ ജൂലൈ 30നു വൈകിട്ട് അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: http://www.medicalcouncil.kerala.gov.in.

ഡെപ്യൂട്ടേഷൻ നിയമനം

കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് കേരള സ്റ്റേറ്റ് ലീഗൽ സർവീസ്സസ് അതോറിറ്റിയുടെ http://www.kelsa.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

അധ്യാപക ഒഴിവ്

റാന്നി ഇടമുറി ഗവ.എച്ച്.എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി, സീനിയര്‍ മലയാളം അധ്യാപക തസ്തികകളില്‍ ഓരോ താത്കാലിക ഒഴിവുകളിലേക്ക് യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20ന് രണ്ടിന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 9446 382 834, 9745 162 834.

അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനം

പട്ടികജാതിവികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ്എഞ്ചിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഉദ്യോഗാര്‍ഥികള്‍ പട്ടികജാതിവിഭാഗത്തില്‍ നിന്നുഉള്ളവരായിരിക്കണം. വിദ്യാഭ്യാസയോഗ്യത – സിവില്‍എഞ്ചിനീയറിംഗ് – ബിടെക് /ഡിപ്ലോമ/ഐടിഐ. പ്രായപരിധി 21-35 (നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) പ്രതിമാസ ഓണറേറിയം 18,000 രൂപ. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിര നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി ഒരുവര്‍ഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 23ന് അഞ്ചു വരെ. അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതിവികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം

ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നതിന് ജൂലൈ 21ന് 10.30ന് അഭിമുഖം നടക്കും. ബി.ഇ/ബി.ടെക്ക് ബിരുദവും എച്ച്.ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയും ആണ് യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്മെന്റ്/ എച്ച്.ആര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി 35 വയസ്. വേതനം 20000 രൂപ+ ഇന്‍സെന്റീവ്. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി അന്നേ ദിവസം രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0479 2452210, 2953150.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 18 july 2022