scorecardresearch

Kerala Job News 18 April 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 18 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

Kerala Job News 18 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു വർഷത്തെ താത്കാലിക ഒഴിവിൽ അപേക്ഷിക്കാം. എം.എസ്.സി. സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര ബിരുദധാരികളായിരിക്കണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 28ന് വൈകിട്ട് മൂന്നിനകം സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: http://www.cdckerala.org, 0471-2553540.

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം താൽക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും 2022-23 അദ്ധ്യായന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ) അപേക്ഷകൾ ക്ഷണിച്ചു. അതാതു സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കണം. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവ തിരികെ നൽകും. അപേക്ഷകൾ 30 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2304594, 2303229.

സീനിയർ ക്ലാർക്ക് ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തിരുവനന്തപുരം ജില്ലയിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ മെയ് മുതൽ ഒഴിവുവരുന്ന സീനിയർ ക്ലർക്കിന്റെ (അക്കൗണ്ട്‌സ് സെക്ഷൻ) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ: 35600-75400/-. മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-I റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ മെയ് 10 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിംഗ്, റ്റി.സി.നമ്പർ.28/2857(1), കുന്നുംപുറം റോഡ്, വഞ്ചിയൂർ.പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2464240.

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള ആർ.പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ താൽക്കാലിക സെക്യൂരിറ്റി സ്റ്റാഫിനെ (എക്‌സ് സർവീസ്‌മെൻ) നിയമിക്കുന്നു. 23ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9443607001.

സീനിയർ ഡെവലപ്പർ ഒഴിവ്

കേരള ഹൈക്കോടതിയിലെ ഇ കോർട്ട് പദ്ധതിയിൽ സീനിർ ഡെവലപ്പറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.സി.എ യോഗ്യതയും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ സ്‌പെഷ്യലൈസേഷനും വേണം. 35,291 രൂപ വേതനം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.. വിശദവിവരങ്ങൾക്ക്: www. hckrecruitment.in.

തൊഴില്‍ മേള: തൊഴില്‍ ദാതാക്കള്‍ക്ക് മേയ് 13 വരെ രജിസ്റ്റര്‍ ചെയ്യാം

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രവും സംസ്ഥാന പട്ടിക ജാതി -പട്ടിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയും സംയുക്തമായി പട്ടികജാതി-പട്ടക വര്‍ഗ്ഗത്തില്‍പ്പെട്ട ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി മേയ് മാസത്തില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഇലക്ട്രീഷ്യന്‍, പ്ലബര്‍, കാര്‍പ്പന്റര്‍, ഡ്രാഫ്ട്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, ഡി.റ്റി.പി, ഓട്ടോകാഡ്, ടാലി തുടങ്ങിയ ട്രേഡുകളില്‍ ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മേയ് 13 നകം placementsncstvm@gmail.com എന്ന ഇ-മെയ്‌ലിലേക്ക് ഒഴിവുകളുടെ വിശദവിവരങ്ങള്‍ അയക്കണം. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ തൊഴില്‍ദായകരില്‍ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ലെന്ന് സബ്-റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2332113, 8304009409.

ഗസ്റ്റ് അധ്യാപക നിയമനം

തൃത്താല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022-2023 അദ്ധ്യയന വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. യു.ജി.സി. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റയും വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഏപ്രില്‍ 25ന് രാവിലെ 9.30നും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഉച്ചക്ക് ഒന്നിനും കൂടിക്കാഴ്ച നടക്കും.

അപേക്ഷ ക്ഷണിച്ചു

വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചു നടപ്പിലാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലെയ്സന്‍ വര്‍ക്ക് ചെയ്യുന്നതിനുമായി ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 21000/ + 250/(ടി എ ), കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് നിയമനം. പ്രായപരിധി 18-35 വയസുവരെ. യോഗ്യതകള്‍ : (എ) അംഗീകൃത സര്‍വ്വകലാശാല ബിരുദം, (ബി) വേഡ് പ്രോസസ്സിങ്ങില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിരിക്കണം, (സി) എം.എസ്.ഡബ്യൂ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കും, (ഡി) മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കണം. മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി, മൂന്നാം നില, മിനി സിവില്‍ സ്റേറഷന്‍, തൊടുപുഴ, തൊടുപുഴ പി ഒ.അവസാന തീയതി മെയ് 5 വൈകിട്ട് 5 മണി വരെ. ഫോണ്‍ : 0486-2228160.

ലീഗൽ കൗൺസലർ അപേക്ഷ ക്ഷണിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സർവ്വീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസലർ തസ്തികയിൽ സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 28ന് വൈകുന്നേരം 5 നകം നൽകണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652 കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. എൽ.എൽ.ബിയാണ് യോഗ്യത. പ്രായം 25നും 45നും മദ്ധ്യേ. പ്രതിമാസം 7500 രൂപ ഹോണറേറിയം ലഭിക്കും. അഭിഭാഷകയായി മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഫോൺ: 0471-2348666.

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 18 april 2022