Kerala Jobs 17 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ.
കൊമേഴ്സ് അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ കൊമേഴ്സ് അസി. പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. 22-ന് രാവിലെ 10.30-ന് ഭരണവിഭാഗത്തിലുള്ള ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച്‌ഫെല്ലോ
കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷണറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്റ്ററിലേക്ക് 2022 – 2023 കാലയളവിലേക്ക് സ്ട്രസ് ഫിസിയോളജി എന്ന വിഷയത്തിലേക്ക് റിസര്‍ച്ച് അസ്സോസിയേറ്റിന്റേയും ജൂനിയര്‍
റിസര്‍ച്ച് ഫെല്ലോയുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
റിസര്‍ച്ച് അസോസിയേറ്റ്: യോഗ്യത: പി.എച്ച്.ഡി. ബിരുദം. സുവോളജി/മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ധ്യമുള്ള ബയോമെഡിക്കല്‍ സയന്‍സ്/ബിഹേവിയറല്‍ ഫിസിയോളജി. അഭികാമ്യയോഗ്യത- സ്‌ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്. പ്രതിമാസ വേതനം -35,000 രൂപ.
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ: യോഗ്യത – സുവോളജി/ബോട്ടണി/ഇന്റഗ്രേറ്റീവ് ബയോളജി എന്നിവയിലുളള എം.എസ്‌സി. ബിരുദം, അഭികാമ്യയോഗ്യത – സ്‌ട്രെസ് ഫിസിയോളജിയില്‍ പരിചയസമ്പത്ത്. പ്രതിമാസ വേതനം – 23,000 രൂപ.
വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓണറബിള്‍ ഡയറക്ടര്‍ക്ക് സെപ്റ്റംബര്‍ 23 ന് മുന്‍പ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ജെ ആര്‍ എഫ് ഒഴിവ്
എം ജി സര്‍വകലാശാല ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെയും സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജിയുടെയും സംയുക്ത സംരംഭമായ ഗവേഷണ പ്രോജക്ടില്‍ കെമിക്കല്‍ എന്‍ജിനിയര്‍ തസ്തികയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സൂപ്പര്‍ മോളിക്കുലാര്‍ സിന്തസിസ് ആന്റ് ഫംഗ്ഷണല്‍ മോഡിഫിക്കേഷന്‍ ഓഫ് ന്യൂട്രസ്യൂട്ടിക്കല്‍ ആന്റ് ഫുഡ് സപ്ലിമെന്റ്‌സ് എന്ന പ്രോജക്ടില്‍ ഒരു ഒഴിവാണുള്ളത്.
കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ. അല്ലെങ്കില്‍ ബി.ടെക് ബിരുദവും കെമിക്കല്‍ എന്‍ജിനീയറിങ്ങിലാ പോളിമര്‍ എന്‍ജിനീയറിങ്ങിലാ അനുബന്ധ മേഖലകളിലോ ഉള്ള എം.ടെക് ബിരുദവും മതിയായ സി.എസ്.ഐ.ആര്‍/ ജെ.ആര്‍.എഫ്/ ഗേറ്റ് സ്‌കോറും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
സി.എസ്.ഐ.ആര്‍/ ജെ.ആര്‍.എഫ് യോഗ്യതയുള്ളവര്‍ക്ക് യു.ജി.സി. മാനദണ്ഡമനുസരിച്ചും അല്ലാത്തവര്‍ക്ക് പ്രതിമാസം 25000 രൂപ നിരക്കിലും പ്രതിഫലം ലഭിക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ബയോഡാറ്റ, കവറിംഗ് ലെറ്റര്‍ എന്നിവ ‘mguif@mgu.ac.in’ എന്ന ഇ-മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 14നു മുന്‍പ് അയയ്ക്കണം.
വിശദവിവരങ്ങള്‍ക്ക് ഇന്നവേഷന്‍ ഫൗണ്ടേഷനില്‍ ബന്ധപ്പെടണം. ഫോണ്‍: 0481 2992684, 8078010009. സര്‍വകലാശാല വെബ്‌സൈറ്റിലും വിവരം ലഭിക്കും.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിയമനം
മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ – ചെന്നൈ, ദക്ഷിണ മേഖലയിലേക്ക് ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍സര്‍വീസ്, ഓഫീസ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട് ) എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. എക്സ്- സര്‍വീസുകാര്‍ക്ക് കൂടി സംവരണം ചെയ്തിട്ടുള്ള പ്രസ്തുത ഒഴിവുകളിലേക്ക് http://www.aai.areo എന്ന വെബ്സൈറ്റ് വഴി അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം.
ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സംസ്‌കൃതം സ്‌പെഷ്യല്‍ വ്യാകരണ വിഭാഗത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 27നു രാവിലെ 10.30നു പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എച്ച്.എം.സി-യുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 23 വൈകിട്ട് അഞ്ചിനു മുന്‍പ് നേരിട്ട് അപേക്ഷ നല്‍കണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയില്‍ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം. ഫോണ്‍: 0485-2836544.
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് അവസരം
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍മാരെ പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രദാനം ചെയ്യുന്നതിനാണ് പരിശീലകരുടെ സേവനം തേടുന്നത്.
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും, ബിരുദതലത്തില്‍ ഇംഗ്ലീഷ് ഭാഷാ കോഴ്‌സ് പഠിച്ചിട്ടുള്ള ബിരുദാനന്തര ബിരുദധാരികള്‍ക്കും, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷനോടുകൂടിയ ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരികള്‍/ബിരുദാനന്തര ബിരുദധാരികള്‍ (BEC B1 അല്ലെങ്കില്‍ തത്തുല്യം) എന്നിവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ അധ്യാപനത്തിലോ പരിശീലനത്തിലോ മൂന്നോ അതിലധികമോ വര്‍ഷത്തെ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളെ ഇംഗ്ലീഷ് ഭാഷാ വിദഗ്ധര്‍ അടങ്ങുന്ന പാനലിന് മുമ്പായി ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ അഭിമുഖത്തിന് വിളിക്കും. ഇന്റര്‍വ്യൂ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ട്രെയിനിംഗ് ഓഫ് ട്രെയിനര്‍ (ToT) പരിശീലനം നല്‍കും.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് അസാപ് കേരളയുടെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സുകള്‍ മണിക്കൂറിന് 900 രൂപ നിരക്കില്‍ പരിശീലനം നല്‍കാന്‍ അവസരം ലഭിക്കും. അപേക്ഷിക്കുന്നവര്‍ ഓഫ്‌ലൈന്‍ ബാച്ചുകള്‍ക്ക് പരിശീലനം നല്‍കാന്‍ തയ്യാറായിരിക്കണം. അസാപിന്റെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനര്‍ പരിശീലകരായി ഇതിനകം എംപാനല്‍ ചെയ്തിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.
താല്‍പ്പര്യമുള്ളവര്‍ http://www.asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷാ ഫീസ് 500 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 26, 2022. കൂടുതല്‍ വിവരങ്ങള്‍ക്ക് +919495999709/9495999790.
സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവ്
മലപ്പുറം പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ഐടി സ്റ്റാഫ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഡിഗ്രിയും ഡി.സി.എയും പ്രായം 18-40. ശമ്പളം 12,000 രൂപ. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. വിലാസം: വനിതാ സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍- ബി2 ബ്ലോക്ക്, മലപ്പുറം- 676505. ഇ-മെയില്‍: wpompm@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30.
കോട്ടയം എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റിസെന്ററില്‍ വിവിധ തസ്തികകളിലേക്ക് സെപ്റ്റംബര്‍ 20ന് അഭിമുഖം നടത്തുന്നു. പ്രമുഖ കമ്പനികളുടെ എച്.ആര്‍ മാനേജര്‍, ടീച്ചര്‍, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ബിസിനസ് അസ്സോസിയേറ്റ്‌സ്, മെക്കാനിക്, സൂപ്പര്‍വൈസര്‍, സര്‍വീസ് അഡൈ്വസര്‍, ഫീല്‍ഡ് അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐടി.ഐ, ഡിഗ്രി, ഡിപ്ലോമ, എം.ബി.എ, ബി-ടെക്. ഫോണ്‍ :0481-2563451/2565452
അക്രഡിറ്റഡ് ഓവര്‍സിയര്‍ കരാര്‍ നിയമനം
മരിയാപുരം ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് രണ്ട് അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 27ന് രാവിലെ 10 മണിക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍-04862235645
മൃഗപാലകരെ ആവശ്യം
ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് നായകളെ കൊണ്ടു വരുന്നതിനായി മൃഗപാലകരെയും ക്യാച്ചര്‍മാരെയും ആവശ്യമുണ്ട്. പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍, മൃഗക്ഷേമ സംഘടന പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ് എന്നീ മേഖലകളില്‍ നിന്നുള്ള താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 22-ന് പുറക്കാട് പഞ്ചായത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
ഇലക്ട്രോണിക്സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 23ന്
ആലപ്പുഴ: കാവാലം ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 23-ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0477- 2748069.
ഡോക്ടര്‍ ഒഴിവ്
പാലക്കാട് കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.ബി.എസ്. ബിരുദവും കേരള മെഡിക്കല്‍ കൗണ്‍സില്‍/ ട്രാവന്‍കൂര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ലഭിച്ചിട്ടുള്ള 59 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റ, രേഖകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 29 ന് രാവിലെ 11 ന് കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദത്തില്‍ എത്തണം. ഫോണ്‍: 04923 252930.
ലാബ് ടെക്നീഷ്യന്‍ ഒഴിവ്
പാലക്കാട് കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി. മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അപേക്ഷകര്‍ ഡി.എം.എല്‍.ടി/ ബി.എസ്.സി. എം.എല്‍.ടിയും പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരായിരിക്കണം. 40 വയസ് കവിയരുത്. അപേക്ഷകര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബര്‍ 29 ന് രാവിലെ 12ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ പങ്കെടുക്കണം. ഫോണ്‍: 04923-252930.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച്
പാലക്കാട് കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, എംപ്ലോയബിലിറ്റി സ്‌കില്‍സ് തസ്തികക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 20 ന് രാവിലെ 11 ന് നടക്കും. ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഐ.ടി.ഐ. പ്രവൃത്തി പരിചയം, എംപ്ലോയബിലിറ്റി തസ്തികക്ക് എം.ബി.എ./ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ ആറ് മാസത്തെ ടി.ഒ.ടി. പരിചയം എന്നിവയാണ് യോഗ്യത. ഫോണ്‍: 04922295888.
വിജ്ഞാന്‍വാടികളില്‍ കോര്‍ഡിനേറ്റര്‍: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടിക ജാതി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയിച്ച കമ്പ്യുട്ടര്‍ പരിജ്ഞാനം നേടിയിട്ടുള്ളവര്‍ക്കാണ് അവസരം. 21 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സെപ്തംബര്‍ 20 വൈകിട്ട് 5 ന് മുന്‍പ് നല്‍കണമെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238.
അധ്യാപക ഇന്റര്‍വ്യൂ
വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തില്‍ ഒഴിവുള്ളഎന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് അധ്യാപക തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. സെപ്തംബര്‍ 22 ന് രാവിലെ 11നു സ്‌കൂളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയും പ്രവര്‍ത്തന പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
താല്‍ക്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയില്‍ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഇന്റര്‍വ്യൂവിന് പങ്കെടുക്കുമ്പോള്‍ ബയോ ഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പുകളും ഹാജരാക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ (ഗടഢഇ) രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2330736.
അധ്യാപക ഒഴിവുകള്‍
പൂജപ്പുര എല്‍.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ നിലവിലുള്ള ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനായി സെപ്റ്റംബര്‍ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടര്‍സയന്‍സ് എഞ്ചിനീയറിംങ്ങില്‍ എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. അപേക്ഷകര്‍ സെപ്റ്റംബര്‍ 24നു വൈകിട്ട് നാലിനു മുന്‍പായി http://www.lbt.ac.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ സൈറ്റില്‍ ലഭിക്കും. യോഗ്യതയുള്ള അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ പത്തിനു കോളേജ് ഓഫീസില്‍ ഹാജരാകണം.
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2330736.