scorecardresearch
Latest News

Kerala Jobs 17 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 17 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 17 November 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 17 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒഴിവുകള്‍

ഫിഷറീസ് ഡയറക്ടറേറ്റില്‍ പ്രധാന്‍മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റില്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദം/എംഎസ്.സി സുവോളജി/എം.എസ്.സി മറൈന്‍ സയന്‍സ്/ എം.എസ്.സി മറൈന്‍ ബയോളജി/ ഫിഷറീസ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം/ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസില്‍ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഫിഷറീസ്, അക്വ കള്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധം. പ്രതിമാസ വേതനം – 70,000 രൂപ.

സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം/ഫിഷറീസ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ കുറഞ്ഞത് ഡിപ്ലോമ എന്നീ യോഗ്യതകള്‍ നിര്‍ബന്ധം. കൂടാതെ ലാര്‍ജ് സ്‌കേല്‍ ഡേറ്റ് പ്രൊസസിങ്, മാനേജ്മെന്റ് മേഖലകളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാകണം. ഇരു തസ്തികകളിലേക്കും പ്രായപരിധി: 45 വയസ്.

അപേക്ഷ സമര്‍പ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍ ഓഫ് ഫിഷറീസ്, ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, ഫോര്‍ത്ത് ഫ്ളോര്‍, വികാസ് ഭവന്‍, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ നവംബര്‍ 25ന് മുമ്പ് തപാലില്‍ ലഭ്യമാക്കണം.

അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ (സി.ഒ.ഇ) അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഈഴവ/ബില്ലവ/തിയ്യ കാറ്റഗറിയിലെ ഒരൊഴിവില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 55 ശമാതനം മാര്‍ക്കോടെ എം.കോം. ബിരുദവും നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്.

ഓണ്‍ലൈന്‍ ടീച്ചിങ്, കണ്ടന്റ് ക്രിയേഷന്‍, ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.സി.ടി അധിഷ്ഠിത ടീച്ചിങ് ആന്‍ഡ് ലേണിങ് സിസ്റ്റം എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2021 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. പ്രതിമാസ സഞ്ചിത വേതനം 47000 രൂപ. തുടക്കത്തില്‍ ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം.

യോഗ്യരായവര്‍ വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu.ac.in എന്ന ഇ മെയില്‍ വിലാസത്തിലേക്ക് വിജ്ഞാപനത്തീയതി മുതല്‍ 15 ദിവസത്തിനുള്ളില്‍ അപേക്ഷ അയയ്ക്കണം. ഇ-മെയില്‍ സബ്ജക്ട് ഹെഡില്‍ Application for the Post of Assistant Programme Co-ordinator-COE (Category – (A) എന്ന് ചേര്‍ക്കണം. അപേക്ഷയ്‌ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.

അപേക്ഷകളുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം യോഗ്യരായവരെ അഭിമുഖത്തില്‍ പങ്കെടുപ്പിക്കും. 2021 ഫെബ്രുവരി 10ലെ വിജ്ഞാപനം (1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിജ്ഞാപനവും അനുബന്ധ അപേക്ഷാ ഫോറവും സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍

കേരള വനിതാ കമ്മിഷനില്‍ ഒഴിവുള്ള ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ ഈ മാസം 25 -നകം ലഭ്യമാക്കേണ്ടതാണ്.

വാക് ഇന്‍ ഇന്റര്‍വ്യു

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുള്ള ഹൗസ് മദര്‍ (ഫുള്‍ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്.

നിര്‍ദിഷ്ട യോഗ്യതയുള്ള വനിതകള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ 28 ന് രാവിലെ 10.30 ന് തൃശൂര്‍ രാമവര്‍മപുരം വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

എം.എസ്.ഡബ്ല്യു/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralasamakhya.org. ഇ-മെയില്‍: keralasamakhya@gmail.com. ഫോണ്‍: 0471- 2348666.

ലാബ് അസിസ്റ്റന്റ്

കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിലെ ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി. എസ്‌സി ഫിസിക്‌സാണ് യോഗ്യത. എം.എസ്‌സി ഫിസിക്‌സ് ഉള്ളവര്‍ക്ക് മുന്‍ഗണന. അസ്സല്‍ പ്രമാണങ്ങള്‍ സഹിതം സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്‌സ് പഠന വകുപ്പില്‍ 22ന് രാവിലെ 10നു ഹാജരാകണം.

സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവുകള്‍

വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനത്തിന് വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

കേസ് വര്‍ക്കര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളുണ്ട്. യോഗ്യത സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് എന്നിവയിലെ ബിരുദാനന്തര ബിരുദം/ നിയമ ബിരുദം. പ്രവൃത്തിപരിചയം അഭിലഷണീയം. സൗജന്യ താമസസൗകര്യം ഉണ്ടായിരിക്കും. ഓണറേറിയം 15,000 രൂപ.

ഐ.ടി. സ്റ്റാഫ് തസ്തികയില്‍ ഒരു ഒഴിവുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്മെന്റ്, ഡസ്‌ക് ടോപ്പ് പ്രോസസ്സിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുണ്ടാകണം. ഓണറേറിയം 12,000 രൂപ.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളുണ്ട്. എഴുത്തും വായനയും അറിയുന്ന ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ കൂക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും. ഓണറേറിയം 8,000 രൂപ.

മൂന്നു തസ്തികകളിലും പ്രായം 2022 ജനുവരി ഒന്നിന് 25 വയസ് പൂര്‍ത്തിയായിരിക്കണം. 40 വയസ് കവിയരുത്.

സെക്യൂരിറ്റി ഒഴിവിലേക്ക് 30നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളുണ്ട്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഓണറേറിയം. 8,000 രൂപ.

യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ അപേക്ഷകള്‍ 23ന് വൈകിട്ട് അഞ്ചിന് മുമ്പ് വനിത സംരക്ഷണ ഓഫിസര്‍, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 221722, 8281999056.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 17 november