Kerala Jobs 17 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
ഗസ്റ്റ് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ കോളജിൽ ഗണിതശാസ്ത്രം, സംകൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ. കോളജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളജിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഗണിതശാത്രം ഇന്റർവ്യൂ മെയ് 23 ന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്സ് മെയ് 23 ന് ഉച്ചയ്ക്ക് രണ്ടിനും. സംസ്കൃതം മെയ് 25 ന് പത്തിനും ഇംഗ്ലീഷ് മെയ് 25 ന് രാവിലെ പതിനൊന്നിനും നടക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഒന്നില്‍ എന്‍ജിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, എന്‍ജിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 20-ന് രാവിലെ 10-ന് ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 04792452210
കുക്ക്/ഹെല്‍പ്പര്‍, വാച്ച്മാന്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പെരിങ്ങോട്ടുകുറിശ്ശി നടുവത്തപ്പാറയിലെ ആണ്‍കുട്ടികള്‍ക്കായുള്ള ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് കുക്ക്/ഹെല്‍പ്പര്‍, ആയ, വാച്ച്മാന്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൗജന്യ ഭക്ഷണം, താമസം എന്നിവ ലഭിക്കും. 675 രൂപയാണ് വേതനം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 24 നകം സീനിയര്‍ സൂപ്രണ്ട്, ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടുവത്തപ്പാറ (പി.ഒ), കുഴല്‍മന്ദം, പാലക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9447675899, 6282226282.
ലാബ് ടെക്നീഷ്യന്‍ നിയമനം
കിണാവല്ലൂര്‍ ഗവ ഹോമിയോ ഡിസ്പെന്‍സറിയില്‍ ലാബ് ടെ്കനീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ഡി.എം.എല്‍.ടി യോഗ്യതയുള്ള താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി മെയ് 24 ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ ഗവ ഹോമിയോ ഡിസ്പെന്‍സറി, കിണാവല്ലൂര്‍, പറളി പി.ഒ, പാലക്കാട് എന്ന വിലാസത്തിലോ ലഭ്യമാക്കണം. ഫോണ്‍: 0491-2856201.
മൃഗപരിപാലകർ – കരാർ നിയമനം
എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി മൃഗപരിപാലകൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട എട്ട് ഒഴിവുകളുണ്ട്. വിദ്യാഭ്യാസ യോഗ്യത എഴുത്തും വായനയും അറിഞ്ഞിരിക്കണം. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് /നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ്, നല്ല ശാരീരികക്ഷമത എന്നിവ ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 22 ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18- 41. ഭിന്നശേഷിക്കാർ അർഹരല്ല.