scorecardresearch

Kerala Job News 17 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, career, ie malayalam

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

അസിസ്റ്റന്റ് പ്രൊഫസര്‍

കേരളസര്‍വകലാശാലയുടെ കീഴില്‍ മാവേലിക്കരയിലുളള രാജാരവിവര്‍മ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ആര്‍ട്ട്ഹിസ്റ്ററി, പെയിന്റിംഗ്) തസ്തികകളിലേക്ക് 11 മാസത്തേക്ക് 38,000/- (മുപ്പത്തി എണ്ണായിരം രൂപ) മാസവേതനത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 31. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

പ്രോജക്ട് ഫെല്ലോ – വാക് – ഇന്‍ – ഇന്റര്‍വ്യൂ

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗത്തില്‍ രണ്ട് പ്രോജക്ടിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ അസല്‍ രേഖകളുമായി 2022 മെയ് 23 ന് രാവിലെ 11 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: (പ്രൊഫ.സി.എ.ഷൈല – 9995381562, ഡോ.ഷംസീര്‍ പി.സി. – 9846811531). വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

എഫ് ആൻഡ് ബി മാനേജരെ നിയമിക്കുന്നു

കെപ്‌കോയുടെ പേട്ടയിലെ റസ്റ്റോറന്റിൽ എഫ് ആൻഡ് ബി മാനേജറെ നിയമിക്കുന്നു. 35 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൻ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് പാസായിരിക്കണം. 10 വർഷത്തിൽ കുറയാത്ത മുൻ പരിചയം ഉണ്ടായിരിക്കണം. സ്ഥാപനത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണന. അപേക്ഷകൾ ബയോഡേറ്റ സഹിതം 30 ന് മുൻപ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന മേൽവിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: kepcopoultry @gmail.com.

അധ്യാപക നിയമനം

പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കൊമേഴ്‌സ്, ബി.ബി.എ വിഭാഗത്തില്‍ അധ്യാപക നിയമനം . മെയ് 20ന് രാവിലെ പത്തിന് കൊമേഴ്‌സ് വിഭാഗത്തിലും 21 ന് ബി.ബി.എ വിഭാഗത്തിലും കൂടിക്കാഴ്ച നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍് രജിസ്റ്റര്‍ ചെയ്തവര്‍, യു.ജി.സി, നെറ്റ്, യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യു.ജി.സി നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

താത്കാലിക അദ്ധ്യാപക നിയമനം

ശാന്തന്‍പാറ ഗവണ്‍മെന്റ് ആര്‍ട്ട്സ് & സയന്‍സ് കോളേജില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ഹിസ്റ്ററി വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ താല്ക്കാലികമായി നിയമിക്കുന്നു. നെറ്റ്, പിഎച്ച്ഡി യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മേയ് 22 ന് മുന്‍പായി ബയോഡേറ്റ gcsguest2022@gmail.com എന്ന മെയിലിലേക്ക് അയച്ചു നല്‍കണം.

വണ്ടിപെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. (കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് /ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്). www. gptcvandiperiyar.org എന്ന വെബ്സൈറ്റ് മുഖേന മെയ് 25 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ആപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി 55 വയസ്.

വാക്ക് ഇന്‍ ഇന്റര്‍വ്യു

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്ത വിഭാഗത്തിലേക്ക് ജൂനിയര്‍ റസിഡന്റിനെ നിയമിക്കുന്നതിനായി ഈമാസം 20ന് രാവിലെ 10.30ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ള ബിഡിഎസ്/ എംഡിഎസ് ബിരുദധാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ദന്തല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതു മുതല്‍ 10 വരെ മാത്രമായിരിക്കും.

അപേക്ഷ ക്ഷണിച്ചു

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ/പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www. cmdkerala.net സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26.

ആയൂർവേദ കോളേജിൽ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് കോളേജ് പ്രൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30 ന് കോളേജിലെത്തണം.

യു.പി. സ്‌കൂള്‍ അധ്യാപക അഭിമുഖം

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.എസ്. അറബിക് ടീച്ചര്‍, യു.പി സ്‌കൂള്‍ മലയാളം മീഡിയം ടീച്ചർ എന്നീ തസ്തികളിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി മേയ് 18, 19, 20, 25, 26, 27 തീയതികളിൽ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ടെത്തണം. ഉദ്യോഗാര്‍ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്., പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻട്രക്ടർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണു യോഗ്യത. താത്പര്യമുള്ളവർ മേയ് 18നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

Read More: Kerala Job News 14 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 17 may 2022