scorecardresearch

Kerala Jobs 17 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 17 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam
Jobs

Kerala Jobs 17 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി., കേരള) ഇംഗ്ലീഷ് വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ഏപ്രിൽ അഞ്ചിനു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി), സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നീ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 31 വൈകുന്നേരം 4 ന്  മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 04864224399.

തൊഴില്‍ മേള: അഭിമുഖം 21 ന്

എംപ്ലോബിലിറ്റി സെന്റര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.  സെയില്‍സ് എക്സിക്യൂട്ടീവ്, ലോണ്‍ ഓഫീസര്‍, ബ്രാഞ്ച് മാനേജര്‍, ടി.ഐ.ജി-എ.ആര്‍.സി- ട്രെയിനി വെല്‍ഡര്‍, മെക്കാനിക്കല്‍-ഇലക്ട്രോണിക്  അസംബ്ലര്‍, പെയിന്റര്‍ തസ്തികളിലാണ് ഒഴിവ്. ബിരുദം, പ്ലസ്ടു/ഐ.ടി.ഐ/ ഡിപ്ലോമ/ഡിഗ്രി,  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ഐ.ടി.ഐ വെല്‍ഡിങ,് മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ഐ.ടി.ഐ/ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മാര്‍ച്ച് 21 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. പ്രായപരിധി 18 നും 35 നും ഇടയില്‍. ഫോണ്‍ – 0491-2505435

എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്‌കൂള്‍, അട്ടപ്പാടി മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപിക ഒഴിവ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്സ്,ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഇംഗ്ലീഷ് ,മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ജോഗ്രഫി,  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക്, മലയാളം, ഹിന്ദി, നാച്ചുറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, എല്‍.പി വിഭാഗത്തില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍, മ്യൂസിക് ടീച്ചര്‍ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ പി.ജി, ബി.എഡ് ആന്‍ഡ് സെറ്റ്, ബിരുദം, ബി.എഡ ആന്‍ഡ് കെ-ടെറ്റ് 3,  ടി.ടി.സി/തത്തുല്യം ആന്‍ഡ് കെ-ടെറ്റ് 1 എന്നിവയാണ് അധ്യാപക ഒഴിവിലേക്കുള്ള യോഗ്യത. മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി.എഡ് ആന്‍ഡ് കെ-ടെറ്റ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഒഴിവിലേക്ക് ബിരുദം, ബിപി-എഡ് ആന്‍ഡ് കെ.ടെറ്റ്, മ്യൂസിക് ടീച്ചര്‍ തസ്തികയിലേക്ക് മ്യൂസിക് ബിരുദം/ഗാനപ്രവീണ/ഗാനഭൂഷന്‍ ആന്‍ കെ-ടെറ്റ് 4 ആണ് യോഗ്യതകള്‍. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായിഏപ്രില്‍ 15 ന് വൈകിട്ട് നാലിനകം അഗളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസിലോ, സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ അപേക്ഷ നല്‍കണം. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2815894, 04924-253347, 04924-254382, 9847745135

സ്റ്റാഫ് നഴ്സ് നിയമനം

ദേശീയ ആരോഗ്യ ഭൗത്യത്തിന്റെ കീഴില്‍ അട്ടപ്പാടി മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാറടിസ്ഥനത്തില്‍ നിയമനം. ജനറല്‍ നഴ്സിംഗ് പരിശീലനം അല്ലെങ്കില്‍ ബി.എസ്.സി നഴ്സിംഗ് പരിശീലനമാണ് യോഗ്യത.  കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രായപരിധി 2023 മാര്‍ച്ച് ഒന്നിന് 40 കവിയരുത്. താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയുമായി മാര്‍ച്ച് 23 ന് ഉച്ചക്ക്് രണ്ടിനകം നേരിട്ടോ, തപാലായോ അപേക്ഷ നല്‍കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍- 0491-2504695

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 17 march 2023