scorecardresearch

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

Kerala Jobs 17 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 17 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഡെപ്യൂട്ടേഷൻ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷൻ ഓഫിസിൽ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എൻജിനിയർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ www. nregs.kerala.gov.in ൽ ലഭിക്കും.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനത്തിന് പരിഗണിക്കുന്നതിനായി പത്താം ക്ലാസ് പാസായതും ഏതെങ്കിലും ട്രേഡിലുളള ഐടിഐ കോഴ്സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സി ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തും. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28ന് 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0471 2380910, 2380912.

ഗസ്റ്റ് അധ്യാപക നിയമനം

തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വയസ്സ്, പ്രവൃത്തിപരിചയം, യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ജൂണ്‍ 17 ) രാവിലെ 10.30 ന് കോളേജില്‍ കൂടി കാഴ്ചയ്ക്കായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9847755404

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

ദാരിദ്ര ലഘൂകരണ വിഭാഗം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയിലേക്ക് സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ്, ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍, അക്കൗണ്ടന്റായോ പി.ഡബ്ല്യു.ഡി, ഇറിഗേഷന്‍ ഓഫീസില്‍ നിന്നും ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍ പാലക്കാട് വിലാസത്തില്‍ നല്‍കണം. ഫോണ്‍ -04923 2505448

കരാര്‍ നിയമനം

ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളിലേക്ക് എച്ച്.എസ്.സി കെമിസ്ട്രി തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം,ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 20 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ കൂടിക്കാഴ്ച്ചക്ക് എത്തണമെന്ന് സുപ്രണ്ട് അറിയിച്ചു. ഫോണ്‍ -04923 222174, 9400006486

വാക്ക് ഇന്‍- ഇന്റര്‍വ്യൂ

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ് എഡിറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. നിശ്ചിതയോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥിള്‍ ജൂണ്‍ 22ന് രാവിലെ 10.30ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ കേന്ദ്ര ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. ശമ്പളം: എഡിറ്റോറിയല്‍ അസിസ്റ്റന്റ്- 32560/, സബ് എഡിറ്റര്‍- 32560/. പ്രായപരിധി 35 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കായംകുളം താലൂക്ക് ആശുപത്രിയില്‍ നിയമനം; അഭിമുഖം 24ന്

ആലപ്പുഴ: കായംകുളം താലൂക്ക് ആപത്രിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 24ന് നടക്കും. മെഡിക്കല്‍ ഓഫീസര്‍, ഡ്രൈവര്‍ (ആംബുലന്‍സ്), ഇലക്ട്രീഷ്യന്‍ കം പ്ലബര്‍ എന്നീ തസ്തികകളിലാണ് നിയമനം.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും എം.ബി.ബി.എസ്. ബിരുദമുള്ളവരെയാണ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. ഡ്രൈവര്‍ തസ്തികയുടെ അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഹെവി ഡ്രൈവിംഗ് ലൈസന്‍സും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും പോലീസില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇലക്ട്രീഷ്യന്‍ കം പ്ലബര്‍ തസ്തികയുടെ അഭിമുഖത്തില്‍ ഈ മേഖലയില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് പങ്കെടുക്കാം.

യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ രേഖകളുമായി 24ന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ എത്തണം.

സ്വകാര്യ മേഖലയില്‍ ജോലി; അഭിമുഖം 21ന്

ആലപ്പുഴ: സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിക്കുള്ള അഭിമുഖം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂണ്‍ 21ന് രാവിലെ 10 മുതല്‍ നടക്കും.

തസ്തികകളുടെ വിവരം ചുവടെ. യോഗ്യത, നിയമന സ്ഥലം എന്നിവ ബ്രാക്കറ്റില്‍.

ഇന്‍ഷുറന്‍സ് മാനേജര്‍ (ബിരുദം, തിരുവല്ല- ആലപ്പുഴ), സര്‍വീസ് മാനേജര്‍ (പുരുഷന്മാര്‍- ബിടെക് /ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍, ഓച്ചിറ- പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന), സ്‌പെയര്‍ മാനേജര്‍ (ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍, കായംകുളം- പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന), സെയില്‍സ് എക്‌സിക്യൂട്ടീവ് (സ്ത്രീകള്‍- പ്ലസ് ടു/ ബിരുദം- കായംകുളം), സെയില്‍സ് മാനേജര്‍ (പുരുഷന്മാര്‍- ബിരുദം, മാങ്കാംകുഴി- പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). ഫോണ്‍: 0477 -2230624, 8304057735

ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

വിവര പൊതുജനസമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല(പ്രിസം) പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് എംപാനല്‍ ചെയ്യുന്നതിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേര്‍ണലിസം/പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍ ജേര്‍ണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യ മാധ്യമങ്ങളിലോ, വാര്‍ത്താ ഏജന്‍സികളിലോ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ, സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തി പരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായപരിധി: 35 വയസ്( നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി). പരമാവധി പ്രതിമാസ പ്രതിഫലം/ ആനുകൂല്യം: 16940 രൂപ. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. 2023 ഫെബ്രുവരി ഒന്നുവരെയാണ് പാനലിന്റെ കാലാവധി. പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം തൃപ്തികരമായ നിലവാരം കാഴ്ചവയ്ക്കുന്നതിന് കഴിയുന്നില്ലായെന്ന് ബോധ്യപ്പെടുന്നപക്ഷം അത്തരം ഉദ്യോഗാര്‍ഥികളെ പാനലില്‍ നിന്ന് ഒഴിവാക്കും. 2022 ജൂണ്‍ 28ന് മുന്‍പായി പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടക്കും.

പ്രൊജക്റ്റ് ഫെല്ലോ നിയമനം

ഗവ. വിക്ടോറിയ കോളേജിലെ ഫിസിക്സ് വകുപ്പില്‍ ഡി.എസ്.ടി – എസ്.ഇ.ആര്‍.ബി മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ഗവേഷണം നടത്തുന്നതിന് പ്രോജക്ട് ഫെല്ലോ നിയമനം നടത്തുന്നു. റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന മെറ്റാ – മെറ്റീരിയല്‍ റെസൊണേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതിലാണ് ഗവേഷണം. മൂന്ന് വര്‍ഷത്തേക്ക് ഫെലോഷിപ്പ് ലഭിക്കും. ഫിസിക്സ്, ഇലക്ട്രോണിക്സില്‍ പി.ജി ബിരുദം(സയന്‍സ്) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www. gvc.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 23 വരെ സ്വീകരിക്കും.

ട്യൂട്ടര്‍ നിയമനം

കൊഴിഞ്ഞാമ്പാറ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂട്ടര്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക് എന്നിവയാണ് ഒഴിവുകള്‍. ബി.എഡാണ് യോഗ്യത. യു.പി സ്‌കൂള്‍ മൂന്ന് ഒഴിവാണുള്ളത്. ടി.ടി.സിയാണ് യോഗ്യത. അപേക്ഷകര്‍ തമിഴ്, മലയാളം ഭാഷകളില്‍ പ്രാവീണ്യം ഉള്ളവരായിരിക്കണം. ഹോസ്റ്റലിന് സമീപപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ 25 നകം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ചിറ്റൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8547630128

Read More: സൗദി അറേബ്യയിൽ പുരുഷ നഴ്‌സുമാർക്ക് അവസരം

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 17 june 2022