Kerala Jobs 17 January 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
കുക്ക്, ഹെല്‍പ്പര്‍
കേരള സര്‍വകലാശാലയുടെ തൈക്കാടുള്ള വനിതാ ഹോസ്റ്റല്‍ മെസ്സിലേക്കു കരാറടിടിസ്ഥാനത്തില്‍ പാചകക്കാരെ നിയമിക്കുന്നു. മൂന്നു വനിതകള്‍ക്കാണ് അവസരം. മാസശമ്പളം 20,000 രൂപ. സഹായികളായി മൂന്നു വനിതകള്‍ക്കും അവസരമുണ്ട്. ദിവസവേതനം 630 രൂപ.
11 മാസത്തേക്കാണു നിയമനങ്ങള്‍. നിയമിക്കപ്പെടുന്നവര്‍ സ്ഥിരമായി ഹോസ്റ്റലില്‍ താമസിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍,
കേരള സര്‍വകലാശാല വനിതാ ഹോസ്റ്റല്‍ തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ ജനുവരി 20നു വൈകിട്ട് മൂന്നിനു മുന്‍പായി സമര്‍പ്പിക്കണം.
ബാന്‍ഡ്, മ്യൂസിക് ടീച്ചര്‍ ഒഴിവ്
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ചഡിലെ സ്പെഷല്‍ സ്‌കൂളില്‍ ബാന്‍ഡ് ടീച്ചര്‍, മ്യൂസിക് ടീച്ചര്‍ തസ്തികകളില്‍ ഒരു ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ (ആഴ്ചയില്‍ മൂന്നു ദിവസം) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബാന്‍ഡ് ടീച്ചര്‍ തസ്തികയില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് യോഗ്യത. സ്പെഷല്‍ സ്‌കൂളുകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണനയുണ്ട്.
മ്യൂസിക ടീച്ചറിന് ഡിപ്ലോമ/ഡിഗ്രി ഇന്‍ മ്യൂസിക് ആണ് യോഗ്യത. ദി ഡയറക്ടര്‍, സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ, തിരുവനന്തപുരം – 695581 എന്ന വിലാസത്തില്‍ 27 നു വൈകിട്ട് അഞ്ചിനു മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2418524, 9249432201, http://www.tvmsimc.in.
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍ ജനുവരി 24നു രാവിലെ 10 മുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്കു രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്‌മെന്റ്. 23ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ്് https://bit.ly/3H8hmGZ എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.facebook.com/MCCTVM, 0471-2304577.
ഇലക്ട്രീഷ്യന്‍
കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനു 36 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. 25-നു വൈകീട്ട് അഞ്ചിനു മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പേഴ്‌സണല്‍ അസിസ്റ്റന്റ് സ്ഥിര നിയമനം
തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കു സംവരണം ചെയ്ത ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് (സ്ഥിരം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാര്‍ക്കോടെ ബിരുദം, ഇംഗ്ലീഷ് സ്റ്റെനോഗ്രാഫില്‍ 60 വാക്ക് സ്പീഡ്, അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ കോമേഴ്‌സ്യല്‍/സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ, സ്റ്റെനോഗ്രാഫറായി ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം എന്നിവയാണു യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. 18നും 28നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 24ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. (ശമ്പള സ്‌കെയില്‍ 27,900-63,700). ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
ടൈപ്പിങ് പരിചയവും ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്)/ എം.സി.എ/ ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ എം.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്പ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് യോഗ്യതകളില്‍ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പു മുഖേന ഫെബ്രുവരി 15നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിംഗ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
പ്രോജക്ട് ഫെല്ലോ
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ സുവോളജി പഠനവകുപ്പിലെ ഒരു വര്‍ഷ കാലയളവുളള പ്രോജക്ടിലേക്കു പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത: എം.എസ്‌സി. (സുവോളജി). വേതനം: മാസം 11,000 രൂപയും 10 ശതമാനം എച്ച് ആര്‍ എയും. ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അപേക്ഷ സമര്‍പ്പി്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് (www.keralauniversity.ac.in/jobs) സന്ദര്‍ശിക്കുക.
ഹാച്ചറി സൂപ്പർവൈസർ
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന-അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പൗൾട്രി പ്രൊഡക്ഷൻ ബിരുദവും ബിസിനസ് മാനേജ്മെന്റുമാണ് യോഗ്യത. ഹാച്ചറിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം 01.01.2022ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജനുവരി 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.