scorecardresearch

Kerala Jobs 17 February 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 17 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Kerala Jobs 17 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഗസ്റ്റ് ലക്ചറര്‍

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളജിലെ സംഹിത സംസ്‌കൃത സിദ്ധാന്തം, ദ്രവ്യഗുണ വിജ്ഞാനം, അഗദതന്ത്ര വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറെ (ഗസ്റ്റ് ലക്ചറര്‍) കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ദ്രവ്യഗുണ വിജ്ഞാനത്തില്‍ മാര്‍ച്ച് ഒന്നിനും സംസ്‌കൃത സിദ്ധാന്ത വകുപ്പില്‍ മാര്‍ച്ച് രണ്ടിനും അഗദതന്ത്ര വകുപ്പില്‍ മൂന്നിനും വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. രാവിലെ 11നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണു യോഗ്യത. ബയഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10.30നു പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലെത്തണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്റര്‍ സി.സി.എസ്.ഐ.ടി.യില്‍ മലയാളം, ഫിനാന്‍ഷ്യല്‍ ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടിങ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 22-നു മുമ്പായി (ccsitmji@uoc.ac.in) എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍ 9746594969.

അങ്കണവാടി ഹെല്‍പ്പര്‍

വനിതാ ശിശുവികസന വകുപ്പ് ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍ പ്രോജക്ട് പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെല്‍പ്പര്‍മാരുടെ ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിരതാമസമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷകള്‍ ഐ.സി.ഡി.എസ് മുളന്തുരുത്തി അഡിഷണല്‍, തിരുവാങ്കുളം. പി.ഒ, പിന്‍ 682305 എന്ന വിലാസത്തില്‍ ഫെബ്രുവരി 25 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോണ്‍: 9188959730

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 17 february 2023