Kerala Jobs 17 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രായത്തിന്റെ കീഴിലെ ആശുപത്രികളിലേക്ക് നിയമനത്തിനായി രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി നഴ്‌സുമാരെ (സ്ത്രീ) തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ അടിസ്ഥാന ശമ്പളം 4110 സൗദി റിയാൽ. പ്രായപരിധി 35 വയസ്. വിശദമായ ബയോഡാറ്റാ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം gcc@ odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 22 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക്: http://www.odepc. kerala.gov.in. ഫോൺ: 0471 2329440/41/42/6238514446.
കരുനാഗപ്പള്ളി പോളിടെക്നികില്‍ ഒഴിവ്
ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്,മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അതത് എന്‍ജിനീയറിംഗ് ശാഖയില്‍ ഫസ്റ്റ് ക്ലാസ്സ് ത്രിവല്‍സര ഡിപ്ലോമയുള്ളവരെയാണ് പരിഗണിക്കുന്നത്. അഭിമുഖം ഓഗസ്റ്റ് 24 ന് നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കരുനാഗപ്പള്ളി മോഡല്‍ പാളിടെക്നിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രാവിലെ 10ന് ഹാജരാകണം.ഫോണ്‍- 0476 2623597.
അഭിമുഖം ഓഗസ്റ്റ് 26 ന്
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്. തസ്തികമാറ്റം (കാറ്റഗറി നമ്പര്‍: 661/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം മലപ്പുറം ജില്ലാ പി.എസ്.സി. ഓഫീസില്‍ ഓഗസ്റ്റ് 26 ന് നടക്കും. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും അസല്‍ പ്രമാണങ്ങളും ഇന്റര്‍വ്യൂ മെമ്മോയും തിരിച്ചറിയല്‍ രേഖയും സഹിതം നേരിട്ട് എത്തണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് ഓഗസ്റ്റ് 29 ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി. നെറ്റ് യോഗ്യത ഉള്ളവരും കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. യു.ജി.സി. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം കോളെജില്‍ എത്തണം. ഫോണ്‍: 0491 2873999.
ജില്ലാ ആശുപത്രിയില്‍ ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പ്രതിമാസം 57,525 രൂപയാണ് പ്രതിഫലം. അടിസ്ഥാന യോഗ്യത എം.ബി.ബി.എസ്(ടി.സി.എം.സി. രജിസ്‌ട്രേഷന്‍ നിര്‍ബന്ധം). മാനസിക രോഗ വിഭാഗത്തില്‍ സേവന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത രേഖകളുടെ പകര്‍പ്പുകളും സഹിതം 25 ന് hrdistricthospitalpkd@ gmail.com എന്ന മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കണം.
സൈക്യാട്രിസ്റ്റ് ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. പ്രതിമാസം 57,525 രൂപയാണ് പ്രതിഫലം. അടിസ്ഥാന യോഗ്യത എം.ബി.ബി.എസ്., എം.ഡി/ഡിപ്ലോമ ഇന്‍ സൈക്യാട്രിക് മെഡിസിന്‍ (ഡി.പി.എം)/ഡി.എന്‍.ബി. സൈക്യാട്രി ആയിരിക്കണം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത രേഖകളുടെ പകര്‍പ്പുകളും സഹിതം 25 ന് വൈകീട്ട് അഞ്ചിനകം hrdistricthospitalpkd @gmail.com എന്ന മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കണം.
അതിഥി അധ്യാപക നിയമനം
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ് വിഭാഗത്തില്‍ (8 മണിക്കൂറിലേക്ക്) അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29ന് രാവിലെ 10 ന് അഭിമുഖത്തിനായി കോളേജില്‍ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കും. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് gctanur. ac.in സന്ദര്‍ശിക്കുക.
ഡമോണ്‍സ്ട്രേറ്റര്‍ അഭിമുഖം 22ന്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 22ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിപ്ലോമയാണ് യോഗ്യത. ഫോണ്‍ : 0469 2 650 228.
എന്യുമറേറ്റര്‍ നിയമനം
സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന ഫിഷ് ക്യാച്ച് അസസ്മെന്റ്’പദ്ധതിയിലേക്ക് ഒരു എന്യുമറേറ്റേറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവരോ, ഫിഷ്ടാക്സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക് എന്നിവ ഐശ്ചിക വിഷയങ്ങളായി ഏതെങ്കിലും ഫിഷറീസ് സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവരോ ആയിരിക്കണം. സമാന മേഖലയില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും അസലും പകര്‍പ്പുകളും സഹിതം ഈ മാസം 29ന് രാവിലെ 11ന് കോഴഞ്ചേരി പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ അഭിമുഖത്തില്‍ ഹാജരാകണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0468 2 967 720, 9496 410 686.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രി ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ (ഒരു ഒഴിവ്) നിയമിക്കുന്നു. പ്രതിമാസം 35,300 രൂപയാണ് പ്രതിഫലം. അടിസ്ഥാന യോഗ്യത എം.എ./എം.എസ്.സി. ഇന്‍ സൈക്കോളജി. എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി ആന്‍ഡ് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷന്‍ ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം 22 ന് വൈകീട്ട് അഞ്ചിനകം hrdistricthospitalpkd@ gmail.com എന്ന മെയില്‍ ഐഡി മുഖേന അപേക്ഷിക്കണം.
പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു റിസർച്ച് ഫെല്ലോയുടെ ഒഴിവിൽ 30ന് രാവിലെ 10ന് തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. സുവോളജി, ലൈഫ് സയൻസ്, ഇക്കോളജി, എൻവയോൺമെന്റൽ സയൻസ് എന്നിയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം വേണം. അധിനിവേശ സ്പീഷിസുകളിൽ ഗവേഷണ പരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഇതിനുപുറമെ ഡിസംബർ 2023 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ഡൈവേർസിറ്റി ആൻഡ് ഡൈനാമിക്‌സ് ഓഫ് ട്രോപ്പിക്കൽ വെറ്റ് എവർഗ്രീൻ ഫോറസ്റ്റ് എക്കോ സിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഘട്ട്‌സ് ഇൻ ദി കോൺടെസ്റ്റ് ഓഫ് ചെയ്ഞ്ചിങ് ക്ലൈമറ്റ്’ ൽ മൂന്ന് പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവിലേക്കും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഇതിന്റെ വിശദവിവരങ്ങൾ http://www.kfri. res.in ൽ ലഭിക്കും.