Kerala Jobs 16 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഇടുക്കി ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുവാന്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം. ബി. ബി. എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മാസ ശമ്പളം 57525 രൂപ. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ ഇ മെയിലിലോ (dmhpidukkinodal@gmail.com) നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആശുപത്രി തൊടുപുഴ, പിന്‍കോഡ്-685585 എന്ന മേല്‍വിലാസത്തില്‍ നവംബര്‍ 23 ന് മുമ്പ് അപേക്ഷിക്കാം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ 04862226929
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
വനിതാ ശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ്. അടിമാലി ശിശുവികസന പദ്ധതി ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളില്‍ നിലവിലുള്ളതും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ളതുമായ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കാന്‍ വനിതകളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അടിമാലി പഞ്ചായത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിവുള്ളവരായിരിക്കണം ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍. പ്രായം- 18 നും 46 വയസ്സിനുമിടയ്ക്ക്. അര്‍ഹരായവര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 21 വൈകിട്ട് 5 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസനപദ്ധതി ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 04864-223966
സെക്യൂരിറ്റി ഗാർഡ് താൽക്കാലിക നിയമനം
ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റാ നവംബർ 21 നകം കോളേജിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084.