Kerala Jobs 16 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
അദ്ധ്യാപക നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ അട്ടപ്പാടിയില്‍ ഐ.റ്റി.ഡി.പിയുടെ നിയന്ത്രണ പരിധിയിലുള്ള ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ (സി.ബി.എസ്.ഇ) സ്‌കൂളില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചേര്‍സ് തസ്തികയിലേക്ക് സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അദ്ധ്യാപന പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷില്‍ പ്രാവിണ്യം ഉള്ളവരായിരിക്കണം. താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ അപേക്ഷിച്ചാല്‍ മതിയാവും. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ നടത്തും. 32560 രൂപ പ്രതിമാസം ഓണറേറിയം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ സഹിതം ഏപ്രില്‍ 15 നകം പട്ടികവര്‍ഗ്ഗ വികസന പ്രൊജക് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, അഗളി പി.ഒ, 678581 വിലാസത്തില്‍ നല്‍കണം. ഫോണ്‍ :04924-254382
അറിയിപ്പ്
നാഷണൽ എംപ്ലോയ്മെന്റ് സർവ്വിസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, മാർച്ച് 25 ന് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് കാര്യവട്ടത്തു വച്ച് നടത്താനിരുന്ന മെഗാ തൊഴിൽ മേള സാങ്കേതിക കാരണങ്ങളാൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലേക്ക് മാറ്റി അന്നേ ദിവസം തന്നെ നടത്തുമെന്ന് ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ http://www.jobfestgov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കേരളസര്‍വകലാശാല കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു
റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ
കേരളസര്‍വകലാശാലയുടെ കീഴിലുള്ള ഇന്റ്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ എവല്യൂഷനറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി സെന്റ്ററിലേക്ക് (ICEIB) ‘സ്ട്രെസ് ഫിസിയോളജി’ പ്രോജെക്ടിലേക്ക് റിസര്‍ച്ച് അസ്സോസിയേറ്റിനെയും, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയെയും തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 2023 മാര്‍ച്ച് 28 ന് ഉച്ചയ്ക്ക് 1.30 ന് കാര്യവട്ടത്തെ ശഇഋആ സെന്റ്ററില്‍ നടക്കും.
റിസര്‍ച്ച് അസോസിയേറ്റ് (ഒഴിവുകള്‍ – 2)
യോഗ്യത – പി.എച്ച്.ഡി. ബിരുദം സുവോളജി, മോളിക്കുലാര്‍ ബയോളജിയില്‍ വൈദഗ്ധ്യം / ബിഹേവിയറല്‍ ഫിസിയോളജി, പ്രതിമാസ വേതനം-35,000/
ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ (ഒഴിവുകള്‍ – 2)
യോഗ്യത – എം.എസ്.സി ബിരുദം സുവോളജി ഇന്റഗ്രേറ്റീവ് ബയോളജി അഭികാമ്യ യോഗ്യത പ്രസ്തുത വിഷയത്തില്‍ NET, പ്രതിമാസ വേതനം 23,000 –
എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റും, അനുഭവ സാക്ഷ്യപത്രവും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ :വാക് ഇന്‍ ഇന്റര്‍വ്യൂ
കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എ.സി.ഡി. ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക്കല്‍/സിവില്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ 3 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 20 തിങ്കളാഴ്ച രാവിലെ 10.30 ന് കട്ടപ്പന ഗവ. ഐ.ടി.ഐ യില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായിട്ടാണ് ഹാജരാകേണ്ടത് .കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216
ജോലി ഒഴിവ്
കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി തസ്തികയിൽ ഇടിബി വിഭാഗത്തിൽപെട്ടവർക്കായുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്. യോഗ്യത ഇക്കണോമിക്‌സ്/ബാങ്കിംഗ്/മറ്റ് സമാന വിഷയങ്ങളിൽ ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന നൽകും. സാമ്പത്തിക സാക്ഷരത/സാമ്പത്തിക ഉൾപ്പെടുത്തൽ കേന്ദ്രീകൃത തീമുകളിൽ ഗവൺമെന്റ്/സർക്കാരിതര ഓർഗനൈസേഷനുകൾക്കൊപ്പം പ്രവർത്തിച്ചതിന്റെ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അഭിലഷണീയം . ശമ്പള സ്കെയിൽ 27500-27500 പ്രായം (2023 ജനുവരി ഒന്നിന് ) 18-41.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മാര്‍ച്ച് 27 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം
ജോലി ഒഴിവ്
കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതിയിലേക്ക് ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കായുള്ള ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്. യോഗ്യത സോഷ്യൽ വർക്ക്/മറ്റ് സാമൂഹിക വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന
പ്രവർത്തി പരിചയം : ജെന്‍ഡര്‍ ഫോക്കസ്ഡ് വിഷയങ്ങളിൽ സർക്കാർ/സർക്കാരിതര ഓർഗനൈസേഷനുകളിൽ പ്രവർത്തിച്ചതിന്റെ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം അഭിലഷണീയം. ശമ്പള സ്കെയിൽ 27500-27500 പ്രായം (2023 ജനുവരി ഒന്നിന് ) 18-41.
നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സാഹിതം മാര്‍ച്ച് 27 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഓ സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് ആന്‍റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ / ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.