scorecardresearch

Latest News

Kerala Job News 16 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 16 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 16 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വര്‍ത്തിക്കുന്ന ഐ.ടി.ഐകളിലേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 23ന് രാവിലെ 10 ന് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി. ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495-2461898

ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് (വിഷ) തസ്തികയിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ ഏഴിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി പാസ്, ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ വിഷമുള്ളതും, വിഷമില്ലാത്തതുമായ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്കു പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

ഫാര്‍മസിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസ കാലയളവിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസിസ്റ്റ് കോഴ്‌സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 മാര്‍ച്ച 22 ന് (ചൊവ്വാഴ്ച) രാവിലെ 11.30 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആയുര്‍വേദം) വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232318

വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ ദാരിദ്ര്യലഘൂകരണവിഭാഗം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നടപ്പാക്കിവരുന്ന പി.എം.കെ.എസ്.വൈ 2 പദ്ധതിയിലെ പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദമാണ് യോഗ്യത. ഇവരുടെ അഭാവത്തിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരെ പരിഗണിക്കും. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18 രാവിലെ 11ന് യോഗ്യതാ രേഖകളുടെ അസൽ സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഹാജരാകണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2360137

ഗസ്റ്റ് ഇന്‍സ്റ്റക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്റ്റക്ടറുടെ ഒരു ഒഴിവ് ഉണ്ട്. എം.ബി.എ/ബി.ബി.എ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ഈ മാസം 18ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐടിഐയില്‍ ഹാജരാകണം. ഫോണ്‍ : 0468- 2258710

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രിഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ന് MBBS, MD/MS (Obstetrics & Gynaecology) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 10ന്. പീഡിയാട്രിഷന് MBBS, MD (Paediatrics) യാണ് യോഗ്യത. പി.ജി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം മാർച്ച് 30 രാവിലെ 11.30ന്. ആർ.എം.ഒ (അലോപ്പതി)യ്ക്ക് MBBS ആണ് അടിസ്ഥാന യോഗ്യത. Diploma(Obstetrics&Gynaecology) യോഗ്യതയുള്ളവർക്ക് മുൻഗണന. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വനിതകൾക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം മാർച്ച് 30 ഉച്ചയ്ക്ക് ശേഷം 2.30ന്.
അപേക്ഷകൾ ബയോഡാറ്റയും ബന്ധപ്പെട്ട ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻകാർഡ് എന്നിവയും സഹിതം മാർച്ച് 30നു പരിയാരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. അഭിമുഖ തീയതിയിൽ ഏതെങ്കിലും കാരണങ്ങളാൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേ സമയത്ത് ഇന്റർവ്യൂ നടക്കുമെന്നു പ്രിൻസിപ്പാൾ അറിയിച്ചു.

ലാബ് ടെക്നീഷ്യന്‍ താല്‍ക്കാലിക നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രി തൊടുപുഴയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ 90 ദിവസ കാലയളവിലേയ്ക്ക് നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത എം എല്‍ റ്റി/ഡി എം എല്‍ റ്റി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 മാര്‍ച്ച 22 (ചൊവ്വാഴ്ച) രാവിലെ 10.30 ന് കുയിലിമലയില്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആയുര്‍വേദം) വച്ച് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232318

അസിസ്റ്റന്റ് എഞ്ചിനീയര്‍ കരാര്‍ നിയമനം: വാക്ക്- ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 17 ന്

ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഹെഡ് ഓഫീസ് കുയിലിമലയില്‍ നിലവിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കുന്നു. മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബി-ടെക് സിവിലും 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ, അല്ലെങ്കില്‍ ഡിപ്ലോമ സിവിലും 6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ ആയിരിക്കണം. ഓട്ടോ-കാഡ് സോഫ്റ്റ് വെയറില്‍ പ്ലാന്‍ പ്രിപ്പറേഷന്‍, സെക്ഷന്‍, എലിവേഷന്‍ ചെയ്യാന്‍ കഴിവുളളവരും, എം.ബുക്ക് പ്രിപ്പറേഷന്‍, പ്രൈസ് സോഫ്റ്റ് വെയറില്‍ എസ്റ്റിമേറ്റ് ചെയ്യുന്നതില്‍ പ്രാവീണ്യം ഉളളവരും, നിര്‍മ്മാണ പ്രവര്‍ത്തികളുടെ മേല്‍നോട്ടം വഹിച്ച് എക്‌സ്പീരിയന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകര്‍ ഇടുക്കി ജില്ലക്കാര്‍ ആയിരിക്കണം, പ്രായം 40 വയസില്‍ താഴെ. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ 2 അറ്റസ്റ്റഡ് കോപ്പി, തിരിച്ചറിയല്‍ രേഖ, 2-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ സഹിതം മാര്‍ച്ച് 17 ന് രാവിലെ 9.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. ശുപാര്‍ശകള്‍ അംഗീകരിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:പ്രൊജക്റ്റ് എഞ്ചിനീയര്‍/ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജില്ലാ നിര്‍മ്മിതി കേന്ദ്രം, പൈനാവ് പി .ഓ, കുയിലിമല. ഫോണ്‍ : 04862 232252 , 9495932252 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 16 march 2022