Kerala Jobs 16 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ആയുര്‍വേദ നഴ്സ്
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ഇടുക്കി കല്ലാര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്നേഹധാര ആയുര്‍വേദ ചികിത്സാ പദ്ധതിയില്‍ നഴ്സായി ദിവസവേതന വ്യവസ്ഥയില്‍ മാര്‍ച്ച് 31 വരെ നിയമിക്കുന്നു. കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഫെബ്രുവരി 21നു രാവിലെ 11നു കൂടിക്കാഴ്ച നടത്തും. യോഗ്യത: ഡി.എ.എം.ഇ അംഗീകൃത ഒരു വര്‍ഷ നഴ്സിങ് കോഴ്സ്. വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും അഭിമുഖസമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ ഹാജരാക്കാണം. ഫോണ്‍: 04862 232318.
ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് നിയമനം
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം. ത്രിവത്സര ഇലക്ട്രോണിക് എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, ഫൊട്ടോ എന്നിവയുമായി ഫെബ്രുവരി 21നു രാവിലെ 10നു കോളജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2220450.
ചേര്‍ത്തലയില്‍ മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റും സംയുക്തമയി നടത്തുന്ന മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവായ ‘ദിശ 2023’ മാര്‍ച്ച് നാലിന് ചേര്‍ത്തല നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നടക്കും. നിയമനം നടത്താനായി സ്വകാര്യ മേഖലയിലെ മുപ്പതിലേറെ പ്രമുഖ സ്ഥാപനങ്ങള്‍ എത്തും. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. പ്രായപരിധി 35 വയസ്. ഫോണ്‍: 0477 2230624.
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കോഴിക്കോട് കല്ലായിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന രേഖകളുമായി 21-നു രാവിലെ 11നു സെന്ററില്‍ എത്തണം. ഫോണ്‍ 9447849621, 9447234113.
കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അര്‍ബന്‍ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങള്‍ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്ററുടെ ഒരു ഒഴിവ്. സോഷ്യല്‍വര്‍ക്ക്/സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണു യോഗ്യത. പ്രായപരിധി 18-40 (2023 ജനുവരി ഒന്നിനു 40 വയസ് കവിയരുത്).
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മുന്‍പരിചയമുള്ളവര്‍ക്കും തിരുവനന്തപുരം നഗരസഭാ പരിധിയില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന. അപേക്ഷകള്‍ തിരുവനന്തപുരം ഐസിഡിഎസ് അര്‍ബന്‍ 3 ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. നഗരസഭയുടെ വെബ്‌സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, സ്ഥിര താമസം, ഫോട്ടോ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വയ്ക്കണം. അപേക്ഷാ കവറിനുമുകളില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റര്‍ നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് മൂന്നു വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അര്‍ബന്‍ 3, മൂന്നാംനില, വസന്തം ടവര്‍, പേരൂര്‍ക്കട പി.ഒ., തിരുവനന്തപുരം 695 005. ഫോണ്‍: 0471-2433090.
സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍: കരാര്‍ നിയമനം
ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും നിലവിലെ സംവിധാനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സാങ്കേതിക പിന്തുണ നല്‍കുന്നതിനു കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കില്‍ ബിഇ/ബിടെക് കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ ഇലക്ട്രോണിക്സ് ബിരുദം ഫുള്‍ ടൈം റഗുലര്‍ കോഴ്സായി പാസായവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍ അല്ലെങ്കില്‍ ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകര്‍ 1982 ജനുവരി രണ്ടിനോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിര്‍ദിഷ്ട മാതൃകയിലാണ് അപേക്ഷ നല്‍കേണ്ടത്.
ഡെപ്യൂട്ടേഷന്‍ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ക്ലാര്‍ക്ക് കം ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലെ ഒഴിവിലേക്കു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സമാന തസ്തികയിലുള്ള സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ http://www.ksmha.org യില്‍ ലഭ്യമാണ്.
ടെക്നിക്കല്‍ കണ്ടന്റ് റൈറ്റര്‍
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ടെക്നിക്കല്‍ കണ്ടന്റ് റൈറ്റര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: മാസം 35,000 മുതല്‍ 45,000 രൂപ വരെ (ഏകീകരിച്ചത്). പ്രായം 40 കവിയരുത്. വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബര്‍ സെക്യൂരിറ്റി/ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി) അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള എംസിഎ.
പ്രവൃത്തി പരിചയം: ഗവേഷണം/സാങ്കേതിക പേപ്പറുകള്‍ അല്ലെങ്കില്‍ പ്രശസ്ത സ്ഥാപനത്തില്‍ നെറ്റ്‌വര്‍ക്കിങ്/സൈബര്‍ സെക്യൂരിറ്റി വിഷയങ്ങള്‍ പഠിപ്പിക്കുക അല്ലെങ്കില്‍ സോഫ്റ്റ് വെയര്‍ ടെസ്റ്റിങ് മുതലായ ഏതെങ്കിലും മേഖലകളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷയ്ക്കായി ലിങ്ക് സന്ദര്‍ശിക്കുക http://www.duk.ac.in/careers.
ഡെപ്യൂട്ടേഷന്‍ ഒഴിവ്
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.
സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. എസ്റ്റാബ്ളിഷ്മെന്റ്/അക്കൗണ്ട്സ് വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകള്‍ മാര്‍ച്ച് 17നു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍ക്കു ലഭിക്കണം. വിലാസം: ഡയറക്ടര്‍, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ., തിരുവനന്തപുരം- 695581, ഫോണ്‍-0471 2418524, 9249432201.
അധ്യാപക തസ്തികകളില്‍ താല്‍ക്കാലിക നിയമനം
ഐ.എച്ച്.ആര്‍.ഡിയുടെ പൈനാവ് മോഡല്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബയോഡേറ്റ സഹിതം അപേക്ഷ mptpainavu.ihrd@gmail.com ല്‍ അയയ്ക്കണം. ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ലക്ചറര്‍ ഇന്‍ ഇംഗ്ലീഷിന് 55 ശതമാനം മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം വേണം (NET അഭിലഷണീയം). ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 297617, 9495276791, 8547005084.