scorecardresearch
Latest News

Kerala Jobs 16 August 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 16 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Job, job news, ie malayalam

Kerala Jobs 16 August 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഗസ്റ്റ് അദ്ധ്യാപക നിയമനം

സി.സി.എസ്.ഐ.ടി. സര്‍വകലാശാലാ കാമ്പസ് സെന്ററില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ 24-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി.-യില്‍ ഹാജരാകണം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2407417

മെഡിക്കല്‍ ഓഫീസര്‍; താത്കാലിക നിയമനം

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ ആലപ്പുഴ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറാകാന്‍ അവസരം. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ഒരൊഴിവാണുള്ളത്.

കേരളത്തിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ, സര്‍വ്വകലാശാലകള്‍ അംഗീകരിച്ചതോ ആയ കൗമാരഭ്യത്യം എം.ഡി. ഉളള ബി.എ.എം.എസ്. ടി.സി.എം.സി. രജിസ്ട്രേഷന്‍. പ്രായപരിധി -40

ടൗണ്‍ സ്‌ക്വയറിനു സമീപം ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഓഗസ്റ്റ് 22-ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍ പേര്, വയസ്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും ഓരോ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഭിമുഖം നടത്തേണ്ടതിനാല്‍ 0477-2252965 എന്ന നന്പരില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

ഒറ്റപ്പാലം താലൂക്കിലെ മങ്കര തൃപ്പംകുന്ന് ശിവക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുളള ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികള്‍ ഓഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം കമ്മിഷണറുടെ ഓഫീസില്‍ അപേക്ഷകള്‍ നല്‍കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും മലപ്പുറം കമ്മിഷണറുടെ ഓഫീസിലോ വകുപ്പിന്റെ ഗുരുവായൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഗവ. ചിറ്റൂര്‍ കോളെജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഹിസ്റ്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയില്‍ ഒരു ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനായി 19 ന് രാവിലെ 10.30ന് നേരിട്ട് എത്തണം. ഫോണ്‍: 8077042347.

എന്യൂമറേറ്റര്‍ അഭിമുഖം

രാജ്യവ്യാപകമായി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 1 1-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാം ഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. തദ്ദേശസ്വയംഭരണവാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നടത്തുന്ന വിവര ശേഖരണത്തിനായി ഹയര്‍ സെക്കന്ററി/തത്തുല്യ യോഗ്യതയുള്ള സ്മാര്‍ട്ട് ഫോണ്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. ഒരു വാര്‍ഡിന് 4,600/ രൂപയാണ് വിവരശേഖരണത്തിന ്പ്രതിഫലമായി ലഭിക്കുന്നത്. ഒന്നാം ഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലേയും താമസക്കാരായ കര്‍ഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കും. താല്‍പര്യമുള്ളവര്‍ https://forms.gle/hW3TDqzN4ZA8FD96A എന്ന ലിങ്ക് മുഖേന ആഗസ്റ്റ് 22-ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫാറത്തില്‍ നല്‍കിയ വിവരങ്ങള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് എത്തണം. ആഗസ്റ്റ് 23ന് – ദേവികുളം, 24-ന് തൊടുപുഴ, 25 ന് പീരുമേട്, 26 -ന് ഉടുമ്പന്‍ചോല, ഇടുക്കി എന്നീ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണിവരെയാണ് അഭിമുഖം നടത്തുന്നത് .ഫോണ്‍: 9961681481 (തൊടുപുഴ), 9847085201 (ദേവികുളം), 9496242626 (പീരുമേട്), 9495914720 (ഉടുമ്പന്‍ചോല), 9947567308 (ഇടുക്കി).

അധ്യാപക ഒഴിവ്

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 20 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005086.

ഇംഗ്ലീഷില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

പട്ടാമ്പി സര്‍ക്കാര്‍ സംസ്‌കൃത കോളെജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരമുള്ള യോഗ്യതയുള്ള തൃശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ പ്രമാണങ്ങള്‍ സഹിതം 19 ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഡാറ്റ എൻട്രി ഓപറേറ്റർ നിയമനം

ദേശീയ ആയുഷ് മിഷന്റെ കൊല്ലം ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്ററുടെ കരാർ അടിസ്ഥാനത്തിലുള്ള ഒരു ഒഴിവുണ്ട്. സർവകലാശാല ബിരുദവും ഡി.സി.എ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി), ബി.ബി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസും സർക്കാർ (സാമൂഹിക മേഖലകൾ) രംഗത്തെ ജോലി പരിചയം, പി.എഫ്.എം.എസ്, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് സ്പീഡ് എന്നിവയാണ് യോഗ്യത. ആരോഗ്യം/ആയുഷ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് കൊല്ലം ആശ്രാമം ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) ഇന്റർവ്യൂവിന് ഹാജരാകണം.

ആയുർവേദ തെറാപ്പിസ്റ്റ്: വാക് ഇൻ ഇന്റർവ്യൂ 25ന്

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 25ന് നടത്തും. തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. അപേക്ഷകൾ 20 വരെ സ്വീകരിക്കും. പ്രായം 40 വയസിന് താഴെയായിരിക്കണം. എസ്.എസ്.എൽ.സിയും അംഗീകൃത സർവകലാശാല/ സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.

ലാബ് ടെക്‌നീഷ്യൻ നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിന് 24ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.

യോഗ ഡെമോൺസ്‌ട്രേറ്റർ വാക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, അംഗീകൃത സർവകലാശാല/സർക്കാരിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത പി.ജി. ഡിപ്ലോമ സർട്ടിഫിക്കറ്റ്/അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.എൻ.വൈ.എസ് / എം.എസ്‌സി (യോഗ)/എം.ഫിൽ (യോഗ) സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഓഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് ഹാജരാകണം. പ്രായം 40 വയസിൽ താഴെ. അപേക്ഷ നേരിട്ട് സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചുവരെ.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 16 august 2022