scorecardresearch
Latest News

Kerala Jobs 15 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 September 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ.

വോക്-ഇൻ ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് നടത്തുന്ന റിസർച്ച് ഇൻക്യൂബേഷൻ പ്രോഗ്രാമിൽ അസിസ്റ്റന്റ് മാനേജർ -ബിസിനസ് തസ്തികയിലെ ഒരൊഴിവിലേക് സെപ്റ്റംബർ 22, രാവിലെ 10.30 ന് ഓൺലൈൻ ആയി വോക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. എം.ബി.എ. ബിരുദവും രണ്ടു വർഷത്തെ പ്രവർത്തിപരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. പ്രായപരിധി 25-32 വയസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://bit.ly/3qFRVU8 എന്ന ഗുഗിൾ ഫോം ലിങ്ക് വഴി സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (https://www.mgu.ac.in/).

സർവേയർ നിയമനം: എഴുത്തു പരീക്ഷ സെപ്റ്റംബർ 18ന്

എറണാകുളം ജില്ലയിൽ ഡിജിറ്റൽ റീ സർവേയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ സർവേയർമാരെ നിയമിക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായ 383 ഉദ്യോഗാർഥികളുടെ ലിസ്റ്റ് സർവേ വകുപ്പിന്റെ “എന്റെ ഭൂമി പോർട്ടലിൽ” പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പോർട്ടലിൽ നിന്നും ഉദ്യോഗാർഥികൾക്ക് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. സെപ്റ്റംബർ 18 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, രാജഗിരി വാലി, കാക്കനാട് സെന്ററിലാണ് എഴുത്ത് പരീക്ഷ നടക്കുന്നത്. എറണാകുളം ജില്ലയിൽ 95 സർവേയർമാരെയാണ് ഡിജിറ്റൽ റീ സർവേയ്ക്കായി നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ജോലി ഒഴിവ്

 ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍  പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍റർ മുഖേന വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകള്‍ ഉണ്ട്.  യോഗ്യത : ബിടെക് (സി.എസ്/ഐ.ടി/ഇ.സി) എം.സി.എ, എം.ബി.എ ബിരുദാനന്തര ബിരുദം, ഡിഗ്രി , ബി.സി.എ, പ്ലസ് ടു, എസ്.എസ്.എല്‍.സി.

 ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി emp.centreekm2@gmail.com  എന്ന ഇ-മെയില്‍ മുഖേന രജിസ്റ്റര്‍ ചെയ്യുക. ഫോൺ 0484-2427494, 0484-2422452.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 15 september