scorecardresearch
Latest News

Kerala Jobs 15 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 15 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ബാങ്കിങ് കറസ്പോണ്ടന്റ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് (ഐ.പി.പി.ബി.) ബാങ്കിങ് കറസ്പോണ്ടന്റുമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

പത്താം ക്ലാസ് വിജയമാണ് യോ​ഗ്യത. പ്രായം: 18- 75 വയസ്സ്. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ്, ആധാർ, പാൻ കാർഡ് എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 0477-2252226, 7594021796

കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്; താത്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കാഷ്വല്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ സര്‍വ്വകലാശാല ബിരുദവും റേഡിയോ പരിപാടികള്‍ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനവും അവതരിപ്പിക്കാനുള്ള കഴിവുമാണ് യോ​ഗ്യത. പ്രായപരിധി: 18-41വയസ്. ഒഴിവുകളുടെ എണ്ണം: 15. പ്രതിദിനം 1075 രൂപ വേതനം ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ ഏഴിന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം

താത്കാലിക അധ്യാപക നിയമനം

നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (GIFD) സെന്ററുകളായ പാറശാല, കാഞ്ഞിരംകുളം എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിഷയത്തിനു നിലവിലുള്ള താത്കാലിക അധ്യാപക ഒഴിവിൽ നിയമനത്തിനായി ഒക്ടോബർ 19നു രാവിലെ 10ന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ അഭിമുഖത്തിനായി നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2210671, 9400006461.

ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (ഗസ്റ്റ് ലക്ചറർ) നെ നിയമിക്കുന്നതിന് ഒക്ടോബർ 10ന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

അപ്രന്റീസ് നിയമനം

കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ‘ജീവനി സെന്റര്‍ ഫോര്‍ വെല്‍ ബീയിങ്’ പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസ് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ നിര്‍ബന്ധം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 21 ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മലമ്പുഴ ഗവ: ഐ.ടി.ഐയില്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനീയറിങ് ബ്രാഞ്ചില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ഡിഗ്രി ആണ് യോഗ്യത. ഈഴവ/ബില്യ/തിയ്യ വിഭാഗത്തില്‍പ്പെട്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 21 ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കാേളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യോഗ്യത പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം , പി.എച്ച്.ഡി/നെറ്റ് ഉളളവർക്ക് മുൻഗണന . പ്രവൃത്തി പരിചയം അഭിലഷണീയം . നിശ്ചിത യോഗ്യതയുളളതും എറണാകുളം കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഉപേമധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തവരും ആയ ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി  ഒക്ടോബര്‍ 19-ന് രാവിലെ 10.30 ന് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം . വിശദവിവരങ്ങൾക്ക്  www.maharajas.ac.in. സന്ദർശിക്കുക.

താത്ക്കാലിക അധ്യാപക നിയമനം

വനിതാ ശിശു വകുപ്പിന് കീഴിലുള്ള മുട്ടിക്കുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ക്രാഫ്റ്റ്, ഡ്രോയിങ്, ട്യൂഷന്‍, സംഗീതം, കായികം, തയ്യല്‍, കമ്പ്യൂട്ടര്‍, യോഗ ടീച്ചര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഹോണറേറിയം ലഭിക്കും. വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുളളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 21 ന് രാവിലെ 10.30 ന് മുട്ടിക്കുളങ്ങര ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ എത്തണം. മുമ്പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0491 2556494.

ഓവര്‍സിയര്‍ നിയമനം

പറളി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയറെ നിയമിക്കുന്നു. യോഗ്യത ഐ.ടി.ഐ / ഡിപ്ലോമ സിവില്‍ എന്‍ജിനീയറിങ്. അപേക്ഷ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, മറ്റു രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്‌ടോബര്‍ 29 ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, പറളി ഗ്രാമപഞ്ചായത്ത്, പറളി പി.ഒ, പാലക്കാട് 678612 വിലാസത്തില്‍ തപാലിലോ നേരിട്ടോ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2856231.

അപ്രന്റീസ് നിയമനം

പട്ടാമ്പി ഗവ. ശ്രീ നീലകണ്ഠ സംസ്‌കൃത കോളെജില്‍ ജീവനി മെന്റല്‍ അവയെര്‍നെസ്സ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി  അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്‌സി) ആണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തിപരിചയം നിര്‍ബന്ധം. താത്പര്യമുള്ളവര്‍ വയസ്സ്, പ്രവൃത്തിപരിചയം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 20 ന് രാവിലെ 10 ന് കൂടിക്കാഴ്ചക്കെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് ഒഴിവ്

കുടുംബശ്രീ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന ആര്‍.കെ.ഐ.ഇ.ഡി.പി. സംരംഭകത്വ വികസന പദ്ധതിയിലെ മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. വയസ്സ് 25-45 മധ്യേ. കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികവ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. അപേക്ഷകര്‍ മണ്ണാര്‍ക്കാട് ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിലോ നഗരസഭയിലോ സ്ഥിരസാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. അപേക്ഷകള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ ഒക്‌ടോബര്‍ 28 ന് അഞ്ചിനകം നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 8505627.

ഹോമിയോ ഫാര്‍മസിസ്റ്റ് അഭിമുഖം ഒക്‌ടോബര്‍ 27 ന്

ജില്ലാ ഹോമിയോപതി വകുപ്പില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവിലെ നിയമനത്തിന് ഒക്‌ടോബര്‍ 27 ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. യോഗ്യത-സി.സി.പി/ എന്‍.സി.പി. (ഹോമിയോ) കോഴ്‌സ് പാസായിരിക്കണം. പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപുരത്തുള്ള ജില്ലാ ഹോമിയോ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍: 0491 2576355.

ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ (സി.ഇ.ടി) രസതന്ത്ര വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ആണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ 18ന് രാവിലെ 10ന് രസതന്ത്ര വിഭാഗത്തിൽ ബയോഡാറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഹാജരാകണം.

പ്രൊഡക്ഷൻ അസിസ്റ്റന്റ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ 15 താത്കാലിക ഒഴിവുണ്ട്.

ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല ബിരുദം, റേഡിയോ പരിപാടികൾ തയാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവയാണു യോഗ്യതകൾ. വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. പ്രായപരിധി 01.01.2022ന് 18നും-41നും ഇടയിൽ. നിയമാനുസൃത വയസിളവ് അനുവദനീയം. പ്രതിദിന വേതനം 1,075 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നവംബർ ഏഴിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 15 october 2022