Kerala Jobs 15 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഒമാനില്‍ എന്‍ജിനീയര്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനില്‍ നിയമനത്തിനായി അസിസ്റ്റന്റ് മാനേജര്‍/ സീനിയര്‍ എന്‍ജിനിയര്‍ (പ്രൊപ്പോസല്‍സ്) ആന്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് എന്‍ജിനിയര്‍മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 15 വര്‍ഷം വരെ വാട്ടര്‍ ട്രീറ്റ്‌മെന്റ്/വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റില്‍ പ്രവൃത്തി പരിചയമുള്ള 45 വയസില്‍ താഴെ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദ വിവരങ്ങള്‍ അടങ്ങിയ ബയോ ഡേറ്റ നവംബര്‍ 21 നകം recruit@odepc.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. വിവരങ്ങള്‍ക്ക്: http://www.odepc.kerala.gov.in.
ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം
പാലക്കാട് കാരാകുര്‍ശ്ശി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായം 2022 നവംബര്‍ ഒന്നിന് 65 കവിയരുത്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി നവംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04924249301, 04924291177.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്: അഭിമുഖം 18 ന്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കായിക വിഭാഗം അധ്യാപക ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് എന്നിയാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പങ്കെടുക്കുന്നവര്‍ നവംബര്‍ 18 ന് രാവിലെ 11 ന് അസല്‍ രേഖകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശ്ശൂര്‍ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അഭിമുഖ സമയത്ത് നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04924 254142.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവില്‍ ദിവസവേതാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ, ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. പ്രായം 18നും 62നും മധ്യേ. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് ഫോട്ടോ പതിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെക്രട്ടറി, ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കോര്‍ട്ട് കോംപ്ലക്‌സ്, വഞ്ചിയൂര്‍, തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷിക്കണം.
ജിം ട്രെയിനര്‍
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ തിരുവനന്തപുരം, പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സില്‍ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയില്‍നിന്നു ഫിറ്റ്‌നസ് ട്രെയിനിങ്ങില്‍ ആറാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലങ്കില്‍ ഫിറ്റനസ് ട്രെയിനിങ്ങില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റര്‍ ചെയ്ത ജിമ്മില്‍ ട്രെയിനറായി അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
കായിക താരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് 2022 ജനുവരിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകര്‍ നവംബര്‍ 23ന് ഉച്ചക്ക് രണ്ടിനു സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: വയലാര്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എക്കണോമിക്‌സ് /സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 21-ന് രാവിലെ 11-ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0478-2813035.