scorecardresearch
Latest News

Kerala Jobs 15 May 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

job, job news, ie malayalam
Jobs

Kerala Jobs 15 May 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.

ഗസ്റ്റ് അധ്യാപക നിയമനം

ആലപ്പുഴ: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ പ്രോഗ്രാമറെയും മാനേജ്മെന്റ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെയും നിയമിക്കുന്നു.

കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഐ.എച്ച്.ആർ.ഡി. അല്ലെങ്കിൽ ഡി.റ്റി.ഇ.ൽ നിന്നുള്ള പി.ജി.ഡി.സി.എ. അല്ലെങ്കിൽ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിനായി മെയ് 26 -ന് ഉച്ചക്ക് രണ്ടിന് കോളേജിൽ എത്തണം.

ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അതത് വിഷയങ്ങളിൽ 55% മാർക്കോടെയുള്ള പി.ജി.യാണ് യോഗ്യത. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി.യുള്ളവർക്ക് മുൻഗണന. വിവിധ വിഷയങ്ങളിൽ അഭിമുഖം നടക്കുന്ന തീയതിയും സമയവും ചുവടെ. മാനേജ്‌മെന്റ് (25-ന് രാവിലെ 9.30), കോമേഴ്‌സ് (25-ന് രാവിലെ 11), കമ്പ്യൂട്ടർ സയൻസ് (26 -ന് രാവിലെ 10), ഇലക്ട്രോണിക്‌സ് (27 -ന് രാവിലെ 10), മാത്തമാറ്റിക്‌സ് (27 -ന് ഉച്ചയ്ക്ക് ഒരു മണി). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0479- 2485370, 2485852, 854700518.

ഡ്രാഫ്‌റ്റ്സ്മാൻ / ഓവർസിയർ നിയമനം

ആലപ്പുഴ: ഹാർബർ എൻജിനീയറിംഗ് വകുപ്പിന് കീഴിൽ അർത്തുങ്കൽ സബ് ഡിവിഷൻ ഓഫീസിലേക്ക് ഡ്രാഫ്‌റ്റ്സ്മാൻ / ഓവർസിയർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.ടെക്/ഐ.ടി.ഐ /ഡിപ്ലോമ യോഗ്യതയുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 19 ന് രാവിലെ 10 മണിക്ക് അർത്തുങ്കൽ ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477-2962710, 9400018728.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇന്റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ച നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

അതിഥി അധ്യാപക നിയമനം

മലപ്പുറം താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 18 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: gctanur.ac.in.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്‌സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 മേയ് 23 ചൊവ്വാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ചെമ്പൈ സ്മാരക ഗവ സംഗീത കോളെജില്‍ മ്യൂസിക് (വോക്കല്‍) ഗസ്റ്റ് ലക്ചററുടെ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ള, കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 23 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി കോളെജില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2527437.

ഇന്‍ഷുറന്‍സ് ഏജന്റ് നിയമനം

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമനം. 18 നും 50 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയാണ് നിയമിക്കുന്നത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് പരിഗണന.
അപേക്ഷകള്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ മെയ് 29 നകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കണം. നിലവില്‍ മറ്റേതെങ്കിലും ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ ഒഴിവിലേക്ക് പരിഗണിക്കില്ലെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9744050392.

ഗസ്റ്റ് ലക്ചറർ അഭിമുഖം

മലയിൻകീഴ് എം. എം. എസ്. ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 23 രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചയ്ക്ക് 1ന് ഫിസിക്‌സ്, മെയ് 24ന് രാവിലെ 11ന് മലയാളം, മെയ് 25ന് രാവിലെ 10ന് ഹിന്ദി, ഉച്ചയ്ക്ക് 1ന് ജേർണലിസം, മെയ് 26ന് രാവിലെ 10ന് കോമേഴ്സ് എന്നിങ്ങനെയാണ് അഭിമുഖത്തിന്റെ സമയക്രമം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ പ്രസ്തുത നമ്പർ, യോഗ്യത, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 15 may 2023