scorecardresearch

Kerala Jobs 15 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

job, job news, ie malayalam

Kerala Jobs 15 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

ട്രസ്റ്റി നിയമനം

മണ്ണാര്‍ക്കാട്,ആലത്തൂര്‍,ഒറ്റപ്പാലം, താലൂക്കുകളിലെ ശ്രീ കുമരംപുത്തൂര്‍ ഭഗവതി ക്ഷേത്രത്തിലും, മുടപ്പലുര്‍ ശ്രീ അഴിക്കുളങ്ങര ഭഗവതി ക്ഷേത്രം, കടമ്പഴിപ്പുറം ശ്രീ തിരുവമ്പലം സുബ്രമണ്യസ്വാമി ക്ഷേത്രം, ചളവറ ശ്രീ തൂമ്പായ ക്ഷേത്രം, ചെറുകോട് ശ്രീ പുളിയാക്കുറുശ്ശി ക്ഷേത്രം, ശ്രീ കുലുക്കിലിയാട് ശ്രീകൃഷ്ണ ക്ഷേത്രം, കടബൂര്‍ ശ്രീ തലയണക്കാട് ക്ഷേത്രം, നെല്ലായ ശ്രീ പുലാക്കാട് ക്ഷേത്രം, കടബുര്‍ ശ്രീ പനയൂര്‍കാവ് ഭഗവതി ക്ഷേത്രം, ചെര്‍പ്പുളശേരി കാരാട്ടുകുറുശ്ശി ശ്രീ ആറംകുന്നത്ത്കാവ് ക്ഷേത്രം എന്നിവടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 20 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം പാലക്കാട്് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് വെബ്‌സൈറ്റില്‍ http://www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ :0491 2505777

ഡോക്ടര്‍ നിയമനം: അഭിമുഖം 21 ന്

മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തിക്കയില്‍ താത്ക്കാലിക നിയമനം. എം.ബി.ബി.എസാണ് യോഗ്യത. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 25 നും 55 നും ഇടയില്‍. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് 21 ന് രാവിലെ 10.30 ന് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491- 2816011

സിദ്ധ ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം

പള്ളിവാസല്‍ സിദ്ധ ഡിസ്പെന്‍സറിയില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സിദ്ധ ഫാര്‍മസിസ്റ്റ് കോഴ്സ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം . ഇന്റര്‍വ്യൂ മാര്‍ച്ച് 24 രാവിലെ 11 ന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആയുവേദ ജില്ലാ മെഡിക്കല്‍ ആഫീസില്‍ നടക്കും. ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കേണ്ടത് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-232318

വാക്ക് ഇൻ ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി, കുക്ക് തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവുകളാണുള്ളത്.

ഫീൽഡ് വർക്കർ കം കേസ് വർക്കർക്ക് MSW/PG in (Psychology/Sociology) യാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16,000 രൂപ വേതനം ലഭിക്കും. ക്ലീനിംഗ് സ്റ്റാഫ് ഒഴിവിൽ അഞ്ചാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 9,000 രൂപ വേതനം. കുക്ക് തസ്തികയിൽ അഞ്ചാം ക്ലാസ് ആണു യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതമാസം 12,000 രൂപ വേതനം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: http://www.keralasamakhya.org.

പ്രൊജക്ട് ഫെലോ ഒഴിവ്

തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ധനസഹായത്തോടെ നടത്തുന്ന കടൽ പായലുകളെകുറിച്ചുള്ള പഠനത്തിലേക്ക് പ്രൊജക്ട് ഫെലോയുടെ ഒഴിവുണ്ട്. ബോട്ടണിയിലോ, മറൈൻ ബയോളജിയിലോ പരിസ്ഥിതി ശാസ്ത്രത്തിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഫെലോഷിപ്പ് മാസം 22,000 രൂപ. പ്രായം 36 വയസ് വരെ. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം മാർച്ച് 30നു രാവിലെ പത്ത് മണിക്ക് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895952519.

ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഗവേഷണ പദ്ധതികളിലായി പ്രൊജക്ട് ഫെല്ലോ, ജൂനിയർ പ്രൊജക്ട് ഫെല്ലോ ഒഴിവുകളുണ്ട്. കൂടിക്കാഴ്ചയുടെ സമയവും മറ്റു വിവരങ്ങളും http://www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള നോർത്ത് പറവൂർ നഗരസഭ പരിധിയിലെ അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നോർത്ത് പറവൂർ നഗരസഭയിൽ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. പ്രായപരിധി 18നും 46നും മധ്യേ. നോർത്ത് പറവൂർ ഐ.സി.ഡി.എസ് ഓഫീസിൽ മാർച്ച് 31 വൈകിട്ട് 5 വരെയാണ് അപേക്ഷ സ്വീകരിക്കുക.

അപേക്ഷയുടെ മാതൃക ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ : 0484 2448803

ആയുർവേദ കോളേജിൽ റിസർച്ച് ഫെല്ലോ

തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ അഗദതന്ത്ര വകുപ്പിൽ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോ നിയമനം നടത്തുന്നതിന് മാർച്ച് 21ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് രാവിലെ 10.30ന് ഹാജരാകണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 15 march 2023