/indian-express-malayalam/media/media_files/uploads/2021/09/jobs9.jpg)
jobs
Kerala Jobs 15 June 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
സോണോളജിസ്റ്റ് ഒഴിവ്
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സോണോളജിസ്റ്റായി സേവനം ചെയ്യുന്നതിന് താത്പര്യമുള്ള താഴെപ്പറയുന്ന യോഗ്യതയുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:-എം.ബി.ബി.എസ് എം.ഡി റേഡിയോളി അല്ലെങ്കില്‍ എം.ബി.ബി.എസ് ഡി.എന്‍.ബി റേഡിയോളജി അല്ലെങ്കില്‍ എം.ബി.ബി.എസ് ഡി.എം.ആര്‍.ഡി(ടി.സി.എം.സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം).
താത്പര്യമുളളവര്‍ ബയോഡേറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 25നകം സൂപ്രണ്ട്,ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0485-2836544.
സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാര്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പാലക്കാട് ജില്ലയില്‍ പീഡിയാട്രീഷന്‍, പാത്തോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, റേഡിയോളജിസ്റ്റ് എന്നീ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ദിവസക്കൂലി അടിസ്ഥാനത്തിലോ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, രജിസ്‌ട്രേഷന്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 23 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം പാലക്കാട് ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in/, 0491 2504695.
ലാബ് ടെക്‌നീഷ്യന്‍ നിയമനം:
പലക്കാട് കാലിവസന്ത നിര്‍മാര്‍ജ്ജന പദ്ധതി ഓഫീസിലെ എന്‍.പി.ആര്‍.ഇ മാക്‌സി എലിസ ലബോറട്ടറിയിലെ ലാബ് ടെക്‌നീഷ്യന്‍ നിയമനത്തിന് ജൂണ്‍ 20 ന് കൂടിക്കാഴ്ച നടത്തുന്നു. ബയോ ടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദം, വെറ്ററിനറി ലബോറട്ടറിയില്‍ എലിസ പരിശോധനയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉണ്ടായിരിക്കണം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സഹിതം ഓഫീസിലെ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ എത്തണം. മൂന്ന് മാസത്തേക്കാണ് നിയമനം. 20,000 രൂപ വേതനം ലഭിക്കും. ഫോണ്‍: 0491 2520626
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us