Kerala Jobs 15 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു.
ക്രമ നം. ട്രേഡ് യോഗ്യത എന്ന ക്രമത്തില്‍
- വയര്‍മാന്‍ (ഒഴിവ് – 01) വയര്‍മാന്‍ ട്രേഡില്‍ എന്‍.റ്റി.സി. / എന്‍.എ.സി. യും, 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ 03 വര്‍ഷത്തെ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും. ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന.
യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും, അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216
താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് ) യില്‍ വിവിധ പ്രോജക്ടുകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജര്‍, പ്രോഗ്രാമര്‍, യുഐ യുഎ/യൂഎക്സ് ഡവലപ്പര്‍, 2 ഡി അനിമേറ്റര്‍, ടെക്നിക്കല്‍ റൈറ്റര്‍, സെര്‍വര്‍ അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളില്‍ അപേക്ഷിക്കാം.
കേരള സ്റ്റേറ്റ് ഐ.റ്റി മിഷനു വേണ്ടി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ് )നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി ), സീനിയര്‍ പ്രോഗ്രാമര്‍ (ജാവ ) എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18 5.00 പി. എം. അപേക്ഷ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും www. careers.cdit.org അല്ലെങ്കില്‍ www. cdit.org സന്ദര്‍ശിക്കുക. ഫോണ്‍: 0471 2380910.
അഡീഷണല്‍ കൗണ്‍സിലര്‍ നിയമനം
പാലക്കാട് കുടുംബ കോടതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്സ് ഡിഗ്രി/സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. അപേക്ഷ ജൂണ്‍ 30ന് വൈകീട്ട് മൂന്നിനകം പാലക്കാട് കുടുംബ കോടതി ഓഫീസില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും, ഫോണ്‍ നമ്പര്‍, ഇ മെയില്‍, വിലാസം എന്നിവ ഉണ്ടായിരിക്കണമെന്ന് കുടുംബ കോടതി ശിരസ്തദാര്‍ അറിയിച്ചു.
യൂണിറ്റ് ഓഫീസര്‍ നിയമനം
അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കീഴിലുള്ള ഫാമുകളിലേക്ക് യൂണിറ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ കെ.ജി.ടി.ഇ അഗ്രികള്‍ച്ചറാണ് യോഗ്യത. മൂന്ന് ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവര്‍ ജൂണ്‍ 20 നകം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അപേക്ഷ നല്‍കണം. ഫോണ്‍ -04924 254227
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സ്റ്റേറ്റ് ഐ.ടി. മിഷന് കീഴില്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ്് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) നടത്തുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രോജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ പി.എച്ച്.പി, ജാവ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 18ന് വൈകിട്ട് അഞ്ചിനകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. careers.cdit.org , www. cdit.org ല്‍ ലഭിക്കും.
മേട്രണ്‍-റസിഡന്റ് ട്യൂട്ടര്‍ നിയമനം
തൃത്താല ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം നടത്തുന്നു. ബിരുദം, ബി.എഡ് യോഗ്യതയുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി 22ന് രാവിലെ 10.30ന് സ്കൂള്‍ സീനിയര്‍ സൂപ്രണ്ടിന്റ ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ – 9495227083
പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ മാറ്റി
ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് (ആരോഗ്യം) ജൂണ്‍ 16 ന് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുളള ഇന്റര്‍വ്യൂ ചില സാങ്കേതിക തടസങ്ങള്‍ നിമിത്തം ജൂണ്‍ 23 ലേക്ക് മാറ്റിവെച്ചു. ജൂണ്‍ 14,15 തീയതികളില്‍ നിശ്ചയിച്ചിട്ടുള്ള ഇന്റര്‍വ്യൂ മാറ്റമില്ലാതെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. ഫോണ്‍ 04862 233030.
Read More: Kerala Jobs 14 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ