scorecardresearch

Kerala Jobs 15 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Kerala Jobs 15 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

മാനുസ്‌ക്രിപ്റ്റ് അസിസ്റ്റന്റ്, ഓയിലിംഗ് അസിസ്റ്റന്റ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തുളള ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് & മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ താളിയോലകളുടെ ഡിജിറ്റൈസേഷന്‍ പ്രോജക്ടിന്റെ ഭാഗമായി ദിവസ വേതന അടിസ്ഥാനത്തില്‍ മാനുസ്‌ക്രിപ്റ്റ് അസിസ്റ്റന്റ്, ഓയിലിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അടിസ്ഥാന യോഗ്യത: മാനുസ്‌ക്രിപ്‌റ്റോളജിയില്‍ എം.ഫില്‍. ബിരുദം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാനുസ്‌ക്രിപ്‌റ്റോളജിയില്‍ 3 മാസത്തില്‍ കുറയാത്ത ഇന്റേണ്‍ഷിപ്പ് ഉള്ളവരെയും മാനുസ്‌ക്രിപ്റ്റ് പരിപാലനവുമായി ബന്ധപ്പെട്ട് 5 ദിവസത്തില്‍ കുറയാത്ത ശില്‍പ്പശാലയില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും ബിരുദാനന്തര ബിരുദത്തില്‍ മാനുസ്‌ക്രിപ്‌റ്റോളജി ഒരു വിഷയമായി പഠിച്ചവരെയും പരിഗണിക്കും.

അപേക്ഷാ ഫോറം കേരളസര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്കിലും ഒ.ആര്‍.ഐ. & എം.എസ്.എസ് ലൈബ്രറിയിലും ലഭ്യമാണ്. അപേക്ഷിക്കേണ്ട വിലാസം വകുപ്പ് മേധാവി, ഒ.ആര്‍.ഐ. & എം.എസ്.എസ് ലൈബ്രറി, കേരളസര്‍വകലാശാല, കാര്യവട്ടം – 695581, തിരുവനന്തപുരം. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂലൈ 30.

ഫോട്ടോഗ്രാഫർ ഡെപ്യൂട്ടേഷൻ നിയമനം : അപേക്ഷ ക്ഷണിച്ചു

കേരള വനം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ-കം-ആർട്ടിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ സമാനതസ്തികയിൽ ജോലി ചെയ്യുവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം തിരുവനന്തപുരത്ത് ആയിരിക്കുമെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ജോലിചെയ്യാൻ സന്നദ്ധതയുണ്ടായിരിക്കണം. വനം-വന്യജീവി ഫോട്ടോഗ്രഫിയിൽ മുൻപരിചയമുള്ളർക്ക് മുൻഗണന. മാതൃവകുപ്പിൽ നിന്നും നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേർസ്, വഴുതക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിൽ ജൂലൈ 31 നകം സമർപ്പിക്കണം.

ഹാച്ചറി സൂപ്പർവൈസർ

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലയളവ്. 20നും 30 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്‌സി ഡിഗ്രി ഇൻ പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റും ഹാച്ചറിയിൽ ജോലി ചെയ്തതിന്റെ മുൻപരിചയവും ആണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024, എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, kepcopoultry @gmail.com, kspdc @yahoo.co.in.

സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാൻ അവസരം

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിഡിൽ നടത്തുന്ന Diploma in Education – Special Education (Intellectual and Developmental Disabilities) [D.Ed.Spl.Ed(IDD)] കോഴ്‌സിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ അംഗീകാരത്തോടെയുള്ള കോഴ്‌സാണിത്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കാൻ യോഗ്യത നേടുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സാണിത്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയമാണ് പ്രവേശന യോഗ്യത. റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയുടെ Centralized Online Admission Process വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂലൈ 21. വിശദവിവരങ്ങൾക്ക്: www. rehabcouncil.nic.in, ഫോൺ: 0471-2418524, 9383400208.

വെറ്ററിനറി ഡോക്ടർ നിയമനം

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഒരു വർഷ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 23 നും 35 നും ഇടയ്ക്ക് പ്രായപരിധിയും ബി.വി.എസ്.സി/എം.വി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റാ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, ഇ-മെയിൽ: kepcopoultry @gmail.com, kspdc @yahoo.co.in.

അക്രഡിറ്റഡ് എന്‍ജിനീയര്‍ – ഓവര്‍സിയര്‍ നിയമനം

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. സിവില്‍ എന്‍ജിനീയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. അപേക്ഷാഫോറം www. stdd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505383, 0492 3291155

അനിമേറ്റര്‍ നിയമനം

കുടുംബശ്രീ, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, അഗളി ഗ്രാമപഞ്ചായത്ത് സമിതിക്ക് കീഴില്‍ ഒഴിവുള്ള ആനിമേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. 35 വയസ്സില്‍ താഴെയുള്ള പത്താം ക്ലാസ് യോഗ്യരായ ഗോത്ര വിഭാഗക്കാരായ വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഓന്തമല, ധോണിഗുണ്ട്, ദുണ്ടൂര്‍, കൊല്ലംകടവ്, ചിറ്റൂര്‍, ചിണ്ടക്കി ഫസ്റ്റ് സൈറ്റ്, കരുവാര ഫാം/ഊര്, വെള്ളമാരി, കൂക്കംപാളയം, കൊട്ടമേട്, ആലംകണ്ടി/പ്ലാമരം ഊരുകളിലാണ് ഒഴിവ്. അപേക്ഷകര്‍ ഊരില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷ അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍, അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി, കുടുംബശ്രീ മിഷന്‍, കില, അഗളി, പാലക്കാട് വിലാസത്തില്‍ ജൂലൈ 20 നകം അനുബന്ധ രേഖകള്‍ സഹിതം നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335

ഫെസിലിറ്റേറ്റര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കുമാരപുരം ഗ്രാമപഞ്ചായത്തില്‍ ചെന്നാട്ട് കോളനിയിലെ എല്‍.പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ബിരുദവും ബി.എഡുമുള്ള പട്ടികവര്‍ഗ യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം.

ഈ യോഗ്യതകളുള്ളവരുടെ അഭാവത്തില്‍ ടി.ടി.സി/ ഡി.എഡ് യോഗ്യത ഉള്ളവരെയും പരിഗണിക്കും. ചെന്നാട്ട് കോളനിയിലോ സമീപത്തോ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 22ന് വൈകുന്നേരം നാലിനകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 9496070348.

റിസേർച്ച് അസോസിയേറ്റ് ഒഴിവ്

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലെ റിസേർച്ച് പ്രോജക്ടുകളിലേയ്ക്ക് റിസേർച്ച് അസോസിയേറ്റിന്റെ 3 ഒഴിവുകളിൽ നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www. scertkerala.gov.in.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 15 july 2022