scorecardresearch

Kerala Jobs 15 February 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Kerala Jobs 15 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ്, എന്നീ തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തും. അപേക്ഷകള്‍ ബയോഡേറ്റ സഹിതം ഇ-മെയില്‍  അയക്കണം. യോഗ്യത ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് – 1 ക്ലാസ് ബി.ടെക് ബിരുദം, ലക്ചറര്‍ ഇന്‍ ഇംഗ്ലീഷ് – 55% മാര്‍ക്കോടെ മാസ്റ്റര്‍ ബിരുദം ( നെറ്റ് അഭിലഷണീയം). അവസാന തിയതി ഫെബ്രുവരി 19. മെയില്‍:- mptpainavu.ihrd@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 297617, 9495276791, 8547005084.

അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിലെ (കിറ്റ്സ്) ഹെഡ് ഓഫീസില്‍ അക്കാദമിക് അസിസ്റ്റന്റിന്റെ (ഇംഗ്ലീഷ്) താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്രതിമാസ വേതനം 15,000/- രൂപ. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും അസല്‍ എന്നിവ സഹിതം തൈക്കാട് കിറ്റ്സ് ഓഫീസില്‍ ഫെബ്രുവരി 17 രാവിലെ 11ന് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2329468, www.kittsedu.org

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ ക്രിയാ ശരീര വകുപ്പില്‍ രണ്ട് അധ്യാപക തസ്തിക ഒഴിവുണ്ട്. ഈ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തി കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ കാലാവധി ഒരു വര്‍ഷമായിരിക്കും.

യോഗ്യത: ആയുര്‍വേദത്തിലെ ക്രിയാ ശരീരം വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 21ന് രാവിലെ
11 ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന്
പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0484 2777374.

ഡെപ്യൂട്ടേഷൻ ഒഴിവ്

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡിൽ എൽ.ഡി. ക്ലർക്ക് തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേണ അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. എസ്റ്റാബ്‌ളിഷ്‌മെന്റ്/ അക്കൗണ്ട്‌സ് വിഷയങ്ങളിലുള്ള പ്രവൃത്തിപരിചയം അഭിലഷണീയം. അപേക്ഷകൾ മാർച്ച് 17ന് വൈകിട്ട് അഞ്ചിനകം ഡയറക്ടർക്ക് ലഭിക്കേണ്ടതാണ്. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: ഡയറക്ടർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ച്ഡ്, പാങ്ങപ്പാറ പി.ഒ., തിരുവനന്തപുരം- 695581, ഫോൺ-0471 2418524, 9249432201.

ഇംഗ്ലീഷ് അക്കാദമിക് അസിസ്റ്റന്റ് ഒഴിവ്

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്രതിമാസ കോൺട്രാക്ട് വേതനം 15,000 രൂപയായിരിക്കും. അപേക്ഷകർക്ക് 60 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും ഒറിജിനലുകൾ സഹിതം കിറ്റ്‌സ് തൈക്കാടുള്ള സ്ഥാപനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് 2023 ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്. വിശദവിവരത്തിന് www.kittsedu.org, 0471-2329468 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 15 february 2023