scorecardresearch

Latest News

Kerala Jobs 15 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 15 February 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ നിയമനത്തിന് അപക്ഷ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീ സൗഹൃദ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന വനിതാ-ശിശുവികസന വകുപ്പിന്റെ വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികകളും വിശദാംശങ്ങളും ചുവടെ.

സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍): ഒഴിവുകളുടെ എണ്ണം-1. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സൈക്കോളജി/ സോഷ്യോളജി/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം ഹോണറേറിയം- 22,000രൂപ.

കേസ് വര്‍ക്കര്‍: ഒഴിവുകള്‍-2. പ്രായം- 25നും 45നും ഇടയില്‍. സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 15,000രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍: ഒഴിവുകള്‍-1 പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- സൈക്കാളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 15,000രൂപ. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ജോലി സമയം.

ഐ.ടി. സ്റ്റാഫ്:ഒഴിവുകള്‍-1. പ്രായം- 25നും 45നും ഇടയില്‍. യോഗ്യത- ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ അല്ലെങ്കില്‍ ബിരുദം. പ്രാദേശിക ഭാഷയില്‍ ടൈപ്പിംഗ് പരിജ്ഞാനം.സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക്ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഹോണറേറിയം- 12,000 രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

സെക്ക്യൂരിറ്റി: ഒഴിവുകള്‍-1.പ്രായം- 35നും 50നും ഇടയില്‍. എഴുത്തും വായനയും അറിഞ്ഞിരിക്കണം. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. ഹോണറേറിയം- 8,000 രൂപ. വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴുവരെയാണ് ജോലിസമയം.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍:ഒഴിവുകള്‍-1. പ്രായം – 35നും 50നും ഇടയില്‍. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ നിലകളില്‍ മൂന്നുവര്‍ഷ്തതെ പ്രവൃത്തി പരിചയം. ഹോണറേറിയം- 8,000 രൂപ. 24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണം.

താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വയസും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 23ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷഫോറത്തിന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2960171.

എസ്.ടി. പ്രൊമോട്ടര്‍ നിയമനം

ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി പ്രോജക്ട് ഓഫീസുകള്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസുകളുടെ കീഴില്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ തസ്തികയിലെ 1182 ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളെയാണ് പരിഗണിക്കുന്നത്.

പത്താം ക്ലാസ് വിജയിച്ച സേവന സന്നദ്ധരായവക്ക് അപേക്ഷിക്കാം. പ്രായം- 20നും 35 നും മധ്യേ. പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങളിലെ എട്ടാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും. നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം,പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും

www. cmdkerala.net, www. stdd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. അതത് സെറ്റില്‍ന്‍മെന്റുകളിലുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണനയുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകള്‍ ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനു മുന്‍പ് നല്‍കണം. ഫോണ്‍: 0471-2304594.

ഐ.പി.ആർ.ഡിയുടെ വിവിധ പ്രോജക്ടുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 28 നകം www. careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ http://www.careers.cdit.org യിൽ ലഭ്യമാണ്.

പ്രിൻസിപ്പൽ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം 25നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.

സ്റ്റാഫ് നഴ്സ് കരാർ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. എന്നിവയും അംഗീകൃത സർവകലാശാലയിൽനിന്നു ബി.എസ്സി നഴ്സിങ്/ മൂന്നു വർഷ കാലാവധിയിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് എന്നിവയും കേരള നഴ്‌സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷ കാലാവധിക്കാകും നിയമനം. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19നു വൈകിട്ടു മൂന്നിനു മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0471 2528855.

Read More: Kerala Jobs 14 February 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 15 february 2022

Best of Express