Kerala Jobs 14 November 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.
പ്രൊജക്ട് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. വന പര്യവേക്ഷണത്തിലും റെഡ് ലിസ്റ്റ് ചെയ്ത സസ്യങ്ങളിലും പരിചയം അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.
2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 21ന് രാവിലെ 10ന് തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
പ്രൊജക്ട് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. രണ്ട് ഒഴിവാണുള്ളത്. അഗ്രികള്‍ച്ചര്‍/ ഫോറസ്ട്രി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പരിസ്ഥിതി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഗവേഷണ പരിചയം, ജിഐഎസ് ടൂളുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയം എന്നിവ അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി.
പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2022 ജനുവരി ഒന്നിന്് 36 വയസ്സ് കവിയരുത്. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃത വയസിളവ് ലഭിക്കും. നവംബര്‍ 24ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം.
ഒ ആര്‍ സി സൈക്കോളജിസ്റ്റ്
വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒ.ആര്‍.സി സൈക്കോളജിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എറണാകുളം ജില്ലാക്കാര്‍ക്കാണ് അവസരം. ഒരു ഒഴിവാണുള്ളത്. പ്രതിമാസ ഓണറേറിയം 29,535 രൂപ. സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ബിരുദാനന്ദര ബിരുദം, ചൈല്‍ഡ്ഹുഡ് ഇമോഷണല്‍ ഡിസോഡേഴ്‌സ് മേഖലകളിലെ പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതകള്‍.
ഉദ്യോഗാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയില്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നവംബര്‍ 30 നകം ജില്ലാശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോര്‍,എ3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കാക്കനാട് എറണാകുളം 682030 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിനു 40 വയസ് കവിയരുത്. അപൂര്‍ണവും വൈകി ലഭിക്കുന്നതും ആയ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാതൃകയില്‍ അല്ലാത്ത അപേക്ഷ നിരസിക്കും. അപേക്ഷ ഫോം wcd.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോര്‍, എ3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ കാക്കനാട് എറണാകുളം 682030, ഫോണ്‍: 0484-2959177.
സ്പീച്ച് ബിഹേവിയര്‍ ഒക്യുപേഷന്‍ തെറപിസ്റ്റ്
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ സ്പീച്ച് ബിഹേവിയര്‍ ഒക്യുപേഷന്‍ തെറപിസ്റ്റിനെ നിയമിക്കുന്നതിന് നവംബര്‍ 17നു രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട മേഖലയില്‍ പ്രൊഫഷണല്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ബിരുദധാരികളുടെ അഭാവത്തില്‍ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, വ്യക്തിഗതവിവരങ്ങള്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846011714.
ഡെപ്യൂട്ടേഷന്‍ ഒഴിവ്
സംസ്ഥാന ന്യൂനപക്ഷ കമ്മിഷനില്‍ നിലവിലുള്ള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (ഒഴിവ് -1), ചെയര്‍മാന്റെ പേഴ്‌സണണ്‍ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളില്‍ അന്യത്ര സേവനവ്യവസ്ഥയില്‍ നിയമനം നടത്തും. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആര്‍ പാര്‍ട്ട് ഒന്ന് റൂള്‍ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.
അപേക്ഷകള്‍ നവംബര്‍ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 0471-2315122, 2315133, 2319122, kscminorities@gmail.com.