scorecardresearch

Kerala Job News 14 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Job News 14 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

കുസാറ്റ്: മാത്തമാറ്റിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിന് മെയ് 16 തിങ്കളാഴ്ച വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. മാത്തമാറ്റിക്‌സില്‍ 55 % മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡി/നെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ 16 ന് രാവിലെ 11 ന് മുന്‍പായി മാത്തമാറ്റിക്‌സ് വകുപ്പില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0484- 2862461 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ലീഗൽ കൗൺസിലർ: അപേക്ഷ ക്ഷണിച്ചു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 26ന് വൈകുന്നേരം 5നകം ലഭ്യമാക്കണം. അപേക്ഷകൾ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ: spdkeralamss @gmail.com.

എൽ.എൽ.ബി, അഭിഭാഷക പരിചയം ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപയാണ് വേതനം. ഫോൺ: 0471-2348666.

അദ്ധ്യാപക ഒഴിവ്

സംസ്ഥാന സഹകരണ യൂണിന്റെ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ എം.ബി.എ കോളേജില്‍ മാനേജ്മെന്റ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യത എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങള്‍ക്ക് വിധേയം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മുന്‍ പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മെയ് 19ന് രാവിലെ 11 മണിക്ക് ക്യാമ്പസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9447002106, 8547618290.

സ്വാതി തിരുനാൾ സംഗീത കോളജിൽ ഒഴിവ്

ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) തസ്തികകളിൽ താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് 25ന് രാവിലെ 10 ന് കോളജിൽ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത. 01.01.2022ന് 18-41 നും മധ്യേയായിരിക്കണം പ്രായം. ശമ്പളം പ്രതിമാസം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 25 നകം പേര് രജിസ്റ്റർ ചെയ്യണം.

കരാർ അധ്യാപക നിയമനം

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിൽ നിയമിക്കുന്നതിനു സി.ബി.എസ്.ഇ. സിലബസിൽ അധ്യാപന പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഇംഗ്ലീഷിൽ അധ്യയനം നടത്താൻ കഴിവുള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായിരിക്കണം. 01/01/2022 ന് 39 വയസ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി പട്ടികവർഗക്കാർക്കും പ്രായപരിധിയിൽ അർഹമായ ഇളവ് ലഭിക്കും. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 28ന് രാവിലെ 10ന് നെടുമങ്ങാട് ഐ.ടി.സി.പി ഓഫീസിലെത്തണം. ഫോൺ: 0471-2304594, 2303229.

കരാര്‍ നിയമനം

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍, കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം. ബി.ടെക്, സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലും, ഐ.ടി.ഐ (ട്രേഡ്) സിവില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലും, ബിരുദം, ഡി.സി.എ, കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനം (മലയാളം, ഇംഗ്ലീഷ് ) യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 23 ന് രാവിലെ 10 വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0491 2505383

ഗസ്റ്റ് ലക്ചറർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളജിൽ മാനേജ്‌മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ മൂന്ന് മാസത്തെ താത്ക്കാലിക ഒഴിവിലേക്ക് 19ന് രാവിലെ 11ന് അഭിമുഖം നടത്തും. എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങൾക്കു വിധേയമായ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻ പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447002106/8547618290.

മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വെബ് സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 25ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm. ac.in.

എഡ്യൂക്കേഷണൽ സൈക്കോളജി ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എഡ്യൂക്കേഷണൽ സൈക്കോളജി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി മേയ് 26ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm @gmail.com. വെബ്‌സൈറ്റ്: gctetvpm. ac.in.

ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൈൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 27ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm @gmail.com. വെബ്‌സൈറ്റ്: gctetvpm. ac.in.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

നെയ്യാർ ഡാം ആർ. പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. മേയ് 20ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസൽ സർട്ടഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9443607001.

Read More: Kerala Job News 10 May 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 14 may