Kerala Jobs 14 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ
ബാങ്കിങ് കറസ്പോണ്ടന്റ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
മാരാരിക്കുളം സൗത്ത്, മുഹമ്മ, ഭരണികാവ്, ചുനക്കര, താമരകുളം, പാലമേൽ, വള്ളികുന്നം, ആല, ബുധനൂർ, ചെറിയനാട്, മുളകുഴ, പാണ്ടനാട്, പുലിയൂർ, തിരുവന്മണ്ടൂർ, വെൺമണി, തൃക്കുന്നപുഴ, വീയാപുരം, തണ്ണീർമുക്കം, ചെട്ടികുളങ്ങര, തഴകര, ആറാട്ടുപുഴ, ചേപ്പാട്, ചിങ്കോലി, ദേവികുളങ്ങര, കണ്ടല്ലൂർ, പതിയൂർ, അരൂർ, എഴുപുന്ന, കോടാമത്തുരുത്ത്, പട്ടണക്കാട്, തുറവൂർ, അരൂകുറ്റി, ചെന്നം പള്ളിപ്പുറം, പെരുമ്പളം, എന്നീ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന.
പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 7594021796
ഫുഡ് ആൻഡ് ബീവറേജ് മാനേജർ താത്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫുഡ് ആൻഡ് ബീവറേജ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: Diploma in Hotel Management with 10 years experience as Manager in Hotel Industry. പ്രായപരിധി: 01.01.2019 ന് 28-40നും മദ്ധ്യേ. ശമ്പളം : 25,000 രൂപ (പ്രതിമാസ വേതനം)
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 21ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
വാക്-ഇൻ-ഇന്റർവ്യൂ
വർക്കല ഗവ. ജില്ലാ ആയൂർവേദ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).
ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു ഹാജരാകണം.
മെന്റര്‍-റിസോഴ്‌സ്പേഴ്‌സണ്‍ ഒഴിവ്
കുഴല്‍മന്ദം ബ്ലോക്കില്‍ പട്ടികജാതി വിഭാഗകാര്‍ക്ക് പ്രേത്യേക ജീവനോപാധി പദ്ധതി പ്രവര്‍ത്തനത്തിന് മെന്റര്‍-റിസോഴ്‌സ്പേഴ്‌സണ്‍ ഒഴിവ്. പട്ടികജാതി വിഭാഗക്കാരായ കുടുംബശ്രീ/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി അംഗങ്ങളായ 18 നും 40 നും ഇടയില്‍ പ്രായമുള്ള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എതെങ്കിലും വിഷയത്തില്‍ ബിരുദം, എം.എസ.്ഡബ്ല്യൂ വിജയിച്ചവര്‍ക്ക് മുന്‍ഗണന. റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0491 2505627
ഓഫീസ് അറ്റൻഡന്റ് താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ ഓഫീസിൽ ഒരു ഓഫീസ് അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസ്സായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 15നു രാവിലെ 10.30നു വനിതാ പോളിടെക്നിക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളോടുകൂടി എത്തണം.
ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ
തൃശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിലേക്ക് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. 2023 ഫെബ്രുവരി 24ന് 55 വയസ്സ് കവിയാൻ പാടില്ല. വിശദവിവരങ്ങൾക്ക് http://www.kfri.res.in വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷ ദി രജിസ്ട്രാർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി, തൃശൂർ- 680 653 എന്ന വിലാസത്തിൽ അയക്കണം.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
പാലോട് നന്ദിയോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ നിലവിലുള്ള സ്ഥിരം വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2023 ജനുവരി ഒന്നിന് 18നും 46നും ഇടയിലായിരിക്കണം പ്രായം. വര്‍ക്കര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് വിജയിച്ചവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും.
ഹെല്‍പ്പര്‍ തസ്തികയില്‍ മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക വാമനപുരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസ്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, നന്ദിയോട് ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അവസാന തിയതി ഏപ്രില്‍ 12, അഞ്ച് മണി വരെ. 2016ല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്ന് വാമനപുരം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2841471.
പട്ടിക വര്‍ഗ പ്രമോട്ടര്‍ ഒഴിവ്
മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസിന്‍റെ കീഴില്‍ മൂവാറ്റുപുഴ ബ്ലോക്ക് /മുനിസിപ്പാലിറ്റിയില്‍ നിലവിലുളള പട്ടികവര്‍ഗ പ്രമോട്ടറുടെ ഒരു ഒഴിവിലേക്ക് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകൾ, ഏജന്‍സികൾ തുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങൾ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുളളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള 20 നും 35 നും മധ്യേ പ്രായമുളള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും നേരിട്ടുളള അഭിമുഖത്തിന്‍റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അവസാന തീയതി മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 13500 രൂപ ഹോണറേറിയത്തിന് അര്‍ഹത. ഫോൺ: 0485-2814957, 2970337.
അങ്കണവാടി വർക്കർ/ഹെൽപ്പർ
നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിൽ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകേണ്ടതും, 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മാര്‍ച്ച് 16 മുതൽ 31 വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, നോർത്ത് പറവൂർ മുൻസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484 2448803.