scorecardresearch

Kerala Job News 14 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Job News 14 March 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Job, job news, ie malayalam

കുസാറ്റ് ബജറ്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍: ഏപ്രില്‍ 18 വരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക്കരാറടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. ഓണ്‍ലൈന്‍ അപേക്ഷയുടെ ഫോം, വിദ്യാഭ്യാസ യോഗ്യത, ആപ്ലിക്കേഷന്‍ ഫീസ് തുടങ്ങിയ വിവരങ്ങള്‍ www. recruit.cusat.ac.in ല്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 11 ആണ്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പകര്‍പ്പിനോടൊപ്പം യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, ഫീസ് അടച്ച വിവരങ്ങളും സഹിതം രജിസ്ട്രാര്‍, കൊച്ചി സര്‍വകലാശാല, കുസാറ്റ് പി.ഒ കൊച്ചി-682 022 എന്ന വിലാസത്തില്‍ ഏപ്രില്‍ 18-നകം ലഭിച്ചിരിക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചിത്തിരപുരം ഗവ.ഐടിഐ യില്‍ എസിഡി ഇന്‍സ്ട്രക്ടര്‍ടെ ഒരു ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ മാര്‍ച്ച് 17 വ്യഴാഴ്ച്ച രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ എന്‍ടിസി/എന്‍എസി യും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ് ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. യോഗ്യത ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളുമായി ഐ ടി ഐ ചിത്തിരപുരം പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടികാഴ്ച്ചക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ 04865 296299 .

എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ഗവ.ഐടിഐ റാന്നിയില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും എഞ്ചിനീയറിംഗ് ട്രേഡില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. താത്പര്യമുള്ളവര്‍ പതിനേഴിന് രാവിലെ പതിനൊന്ന് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പുകളും സഹിതം റാന്നി ഐടിഐയില്‍ നേരിട്ട് ഹാജരാകണം.

സിവില്‍ എന്‍ജിനീയര്‍: വാക്-ഇന്‍- ഇന്റര്‍വ്യൂ 30 ന്

പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന് കീഴില്‍ പാലക്കുഴി 1 മെഗാവാട്ട് മിനി ജലവൈദ്യുത താത്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 30 ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഓഫീസില്‍ വാക്ക്- ഇന്‍- ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

പമ്പ് ഓപ്പറേറ്റര്‍ : താത്ക്കാലിക നിയമനം

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത-.പമ്പ് ഓപ്പറേറ്റീവ് ട്രെയിനിങ് ട്രെഡില്‍ ടി.ഏച്ച്.എസ്.എല്‍.സി/ വി.എച്ച്.എസ്.ഇ,അല്ലെങ്കില്‍ എസ്.എസ്.എഏല്‍.സി.യും കെ .ജി.ടി.ഇ/എന്‍.ടി.സി/ഐടിഐ (ഇലക്ടിക്കല്‍/എം.എം.വി) അല്ലെങ്കില്‍ തത്തുല്യം . മുന്‍ പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 11 ന് അഭിമുഖത്തിന് ഓഫീസില്‍ എത്തണം . ഫോണ്‍ :- 0466-2260350

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

കൊച്ചിൻ റീജിയണൽ ക്യാൻസർ സെന്ററിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്തേഷ്യോളജി തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മാർച്ച് 17നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം.ഡി/ഡി.എൻ.ബി ഇൻ അനസ്തേഷ്യോളജി എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. കൊച്ചിൻ ക്യാൻസർ റിസേർച്ച് സെന്ററിലെ ഡോ. എം. കൃഷ്ണൻനായർ സെമിനാർ ഹാളിലാണ് ഇന്റർവ്യൂ. രാവിലെ ഒമ്പതു മുതൽ 11.30 വരെയായിരിക്കും രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് 0484 2411700.

Read More: Kerala Jobs 05 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 14 march 2022