scorecardresearch

Latest News

Kerala Jobs 14 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 14 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

job, job news, ie malayalam

Kerala Jobs 14 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ ഒഴിവ്

പത്തനംതിട്ട ജനറല്‍ അശുപത്രിയിലേക്ക് എച്ച്എംസി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 01.06.2022ല്‍ 35 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9497 713 258

സഹകരണ ബാങ്ക് ജൂനിയര്‍ ക്ലാര്‍ക്ക്; സൗജന്യ പരീക്ഷാ പരിശീലനം

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയര്‍ ക്ലാര്‍ക്ക് നിയമനത്തിന് സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ ഓഫ്ലൈന്‍ പരിശീലനം നടത്തുന്നു. കുടുതല്‍ വിവരങ്ങള്‍ 0481 2731025, 9605674818 ല്‍ ലഭിക്കും.

അധ്യാപക ഒഴിവ്

കാവില്‍പ്പാട് ജി.എല്‍.പി.എസില്‍ എല്‍.പി.എസ്.ടി(മലയാളം), ഫുള്‍ ടൈം അറബിക് ടീച്ചര്‍ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 17 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 0491 2552026

അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിലേക്ക് ഹിന്ദി, പ്രീസർവീസ് ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ വകുപ്പു മേധാവികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ള തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ആർ.ടി വെബ്‌സൈറ്റിൽ www. scert.kerala.gov.in.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 28നു വൈകിട്ട് 5 മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും www. ksywb @kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ദൂർദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 43, ഫോൺ: 0471- 2733139, 2733602.

വാക്ക് ഇൻ ഇന്റർവ്യൂ

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ കോട്ടയം ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിൽ (6 മാസത്തേക്ക് താല്ക്കാലികമായി) സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 24നു രാവിലെ 11നു കോട്ടയം വിമൻ പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇമെയിൽ: keralasamakhya @gmail.com, വെബ്‌സൈറ്റ്: www. keralasamakhya.org.

Read More: Kerala Jobs 13 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 14 june 2022

Best of Express