/indian-express-malayalam/media/media_files/uploads/2023/01/jobs-1.jpg)
Kerala Jobs
Kerala Jobs 14 July 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ.
അപേക്ഷ ക്ഷണിച്ചു
നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷകരുടെ പ്രായം 2023 ജനുവരി 1ന് 18 വയസ് പൂർത്തിയായിരിക്കണം. 46 വയസ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ 2023 ജൂലൈ 18 മുതൽ ആഗസ്റ്റ് 5ന് വൈകീട്ട് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0484 2448803
കമ്മിറ്റഡ് സോഷ്യൽ വർക്കർ കരാർ നിയമനം
പട്ടികവർഗ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം അവർക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി സോഷ്യൽ വർക്കർമാരായി എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/ എം.എ ആന്ത്രോപോളജി പാസായ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും വിവിധ ജില്ലകളിലെ 54 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ എണ്ണം അപേക്ഷകൾ പട്ടികവർഗ വിഭാഗത്തിൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിൽ അപേക്ഷ നൽകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെയും പരിഗണിക്കും. കോളനികൾ സന്ദർശിക്കാൻ സന്നദ്ധതയുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.
പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടിക്കാഴ്ച നടത്തിയായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷാഫോം www.std.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 31നകം അതത് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള പ്രോജക്ട് ഓഫീസിലോ ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിലോ ലഭ്യമാക്കണം. നിയമനം ഒരു വർഷത്തേക്കാണ്. പ്രതിമാസം 29,535 രൂപ ഓണറേറിയം അനുവദിക്കും. ഉദ്യോഗാർഥികൾ ഒരു വർഷം സ്ഥിരമായി ജോലി ചെയ്യാമെന്ന കരാറിൽ ഏർപ്പെടണം.
സ്പോർട്സ് കൗൺസിലിൽ ഒഴിവ്
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഹാൻഡ് ബോൾ, ബാസ്ക്റ്റ് ബോൾ പരിശീലകരുടെ തസ്തികകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 01.01.2023ന് 45 വയസ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ 20ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
സി പ്രോഗ്രാമിങ് ആൻഡ് ലിനക്സ് ബേസിക്സ് കോഴ്സ്
എൻജിനിയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാർഥികൾക്ക് എൽ.ബി.എസിന്റെ തിരുവനന്തപുരം മുഖ്യ കാര്യാലയത്തിലും കളമശേരി മേഖലാ കേന്ദ്രത്തിലും ജൂലൈ 29 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സ്റ്റാർട്ടപ്പ് പ്രോഗ്രാമിങ് ‘സി ലാംഗ്വേജ് ആൻഡ് ലിനക്സ് ബേസിക്സ്’ കോഴ്സിന് അപേക്ഷിക്കാം. ഫീസ് 1,500 രൂപ. സമയം: 10am – 5 pm. മുപ്പത് വിദ്യാർഥികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: lbscentre.kerala.gov.in.
വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ ഒഴിവ്
പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയില്‍ അഭിമുഖത്തിനായി അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലും എസ്.എസ്.എല്‍.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകള്‍ക്ക് അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലും അപേക്ഷ സമര്‍പ്പിക്കാം. 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും. 2019 ല്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895585338.
ഡെപ്യൂട്ടേഷൻ നിയമനം
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് വകുപ്പ് മുഖേന ഓഗസ്റ്റ് 17നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’, ടി.സി 27/6 (2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ അപേക്ഷിക്കാം.
സൈക്കോളജി അപ്രെന്റീസ് ഇന്റർവ്യൂ
കാര്യവട്ടം സർക്കാർ കോളേജ്, എം.ജി കോളേജ് തിരുവനന്തപുരം, എസ്.എൻ കോളേജ് ചെമ്പഴന്തി എന്നിവിടങ്ങളിൽ താത്കാലികമായി സൈക്കോളജി അപ്രന്റിസുകളുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവരായിരിക്കണം. ക്ലിനിക്കൽ സൈക്കോളജിയിലെ പ്രവൃത്തിപരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 20ന് രാവിലെ 11ന് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2417112.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.