scorecardresearch
Latest News

Kerala Jobs 13 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 13 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 13 October 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 13 October 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

വാക്-ഇൻ-ഇൻറർവ്യൂ

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഇൻറർനാഷണൽ ആൻറ് ഇൻർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി (ഐ.ഐ.യു.സി.എൻ.എൻ)യുടെ ഗവേഷണ പ്രോജക്ടുകളിൽ ജൂനിയർ റിസർച്ച് (1), പോസ്റ്റ് ഡോക്ടറൽ (4) ഫെലോഷിപ്പുകൾക്കുള്ള വാക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ 17ന് രാവിലെ 10 മുതൽ നടക്കും.

പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ അന്ന് രാവിലെ 9.45ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ ഐ.ഐ.യു.സി.എൻ.എൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ(www.iiucnn.mgu.ac.in) ഈ- മെയിൽ cnnmgu@mgu.ac.in..

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഹോസ്റ്റലുകളിലേക്ക് കുക്ക്, സഹായി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ ഇന്റർവ്യു ഒക്ടോബർ 17ന് രാവിലെ 11.30ന് നടക്കും.

താല്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ. 3 സെക്ഷനിൽ 17ന് രാവിലെ 10.30ന് എത്തണം.

അസിസ്റ്റന്റ് പ്രൊഫസർ

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ്‌ പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 17- ന് രാവിലെ 10 : 30 ന് പഠന വകുപ്പിൽ. ഫോൺ: 9847421467.

അസിസ്റ്റന്റ് പ്രൊഫസർ

പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസിലെ ഫിസിക്സ് പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള രണ്ട് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫിസിക്സിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം ഒക്ടോബർ 17- ന് രാവിലെ 10 ന് പഠന വകുപ്പിൽ. ഫോൺ: 9447458499.

സ്റ്റാഫ് നഴ്‌സ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സി മുഖേനയുള്ള സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ ഉണ്ടാകാന്‍ ഇടയുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഒക്ടോബര്‍ 27 ന്  രാവിലെ 10.30 ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. എഴുത്ത് പരീക്ഷക്ക് ശേഷമായിരിക്കും ഇന്റര്‍വ്യൂ. ശേഷം അന്തിമ ലിസ്റ്റ് തയ്യാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമിക്കും. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യട്ടി ചെയ്യാന്‍ സന്നദ്ധത ഉള്ളവരായിരിക്കണം അപേക്ഷകര്‍. യോഗ്യത ബി.എസ്.സി നഴ്സിങ്. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തില്‍ കുറയാത്ത കാലാവധിയുള്ള ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കോഴ്സ് പാസായിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിലവിലുള്ള ഒഴിവ് ഒന്ന്. വേതനം പ്രതിമാസം 17,000 രൂപ. നിയമനം, വേതനം, പിരിച്ചു വിടല്‍ എന്നിവ ആശുപത്രി സൂപ്രണ്ടിന്റെയും എച്ച്.എം.സി. യുടെയും നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. 

ഗസ്റ്റ് അധ്യാപക ഇന്റര്‍വ്യൂ

പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങ് ലക്ചറര്‍,  ഡെമോണ്‍സ്‌ട്രേറ്റര്‍ (മെക്കാനിക്കല്‍ എഞ്ചിനീറിങ്ങ്), ട്രേഡ്‌സ്മാന്‍- (ഇലക്ട്രോണിക്‌സ്), ട്രേഡ്‌സ്മാന്‍-(കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍) എന്നീ  തസ്തികകളിലെ അധ്യാപക ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലക്ചറര്‍  ഇന്‍  കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്ങ്: ഫസ്റ്റ്  ക്ലാസ് ബിടെക് ബിരുദം. ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീറിങ്ങ്: ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍): അതാത് വിഷയങ്ങളില്‍  നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.  അപേക്ഷ ബയോഡേറ്റ സഹിതം   mptpainavu.ihrd@gmail.com എന്ന ഇ-മെയിലില്‍   അയക്കണം. അവസാന തിയതി: ഒക്ടോബര്‍ 22. ഫോണ്‍ : 04862 297617, 04862 232246, 9495276791, 8547005084.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 13 october 2022

Best of Express