scorecardresearch
Latest News

Kerala Jobs 13 March 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 13 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

ai related jobs, ai jobs in india, ai jobs, artificial intelligence

Kerala Jobs 13 March 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ ഒറ്റനോട്ടത്തിൽ

വാക്-ഇൻ-ഇന്റർവ്യൂ

വർക്കല ഗവ. ജില്ലാ ആയൂർവദേ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു നേരിട്ട് ഹാജരാകണം.

ടെക്‌സ്റ്റൈൽ ഡിസൈനർ

കൈത്തറി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് ടെക്‌സ്‌റ്റൈൽ ഡിസൈനർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: http://www.handlooms.nic.in, 8281936494.

പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ

കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ ഒഴിവുള്ള ഒരു പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. വിശദവിവരങ്ങൾക്ക്: http://www.keralabiodiversity.org.

വെറ്ററിനറി ഡോക്ടര്‍: കൂടിക്കാഴ്ച 15 ന്

ജില്ലയിലെ ഒന്‍പത് ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനത്തിന് കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് 15 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് മുന്‍ഗണന. 44020 രൂപ ഹോണറേറിയം ലഭിക്കും. തിരഞ്ഞെടുക്കുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ ഡ്യൂട്ടി ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491 2520297

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്: അഭിമുഖം പരീക്ഷ 15 മുതല്‍

ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍: 277/2018,278/2018) തസ്തിക ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖ പരീക്ഷ മാര്‍ച്ച് 15, 16, 17 തിയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും മാര്‍ച്ച് 30 ന് എറണാകുളം ജില്ലാ ഓഫീസിലും നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറിയിപ്പ് നല്‍കിയട്ടുണ്ട.് ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത് ആവശ്യമായ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0491-2505398

താത്ക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജന്റര്‍ സ്‌പെഷലിസ്റ്റ്, സ്‌പെഷലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി, ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. സോഷ്യല്‍ വര്‍ക്ക്/മറ്റ് സാമൂഹിക വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന, ജന്റര്‍ ഫോക്കസ്ഡ് തീമുകളില്‍ ഗവ/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇക്കണോമിക്സ്/ബാങ്കിംഗ്/മറ്റ് സമാന വിഷയങ്ങളില്‍ ബിരുദം. ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന.ഫിനാന്‍ഷ്യല്‍ ലിറ്ററസി/ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ തീമുകളില്‍ ഫോക്കസ്ഡ് ഗവ്/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യതകള്‍ പ്രായപരിധി- 2023 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 17 നകം ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിംഗ് കോളെജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവ്. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ മാര്‍ച്ച് 27 ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ http://www.kauin, kcaet.kauin ല്‍ ലഭിക്കൂം. ഫോണ്‍- 0494-2686214

ട്രസ്റ്റി നിയമനം

ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെ കൊല്ലങ്കോട് ശ്രീ വെള്ളാന്തറ ശിവക്ഷേത്രം, ആനിക്കോട് ശ്രീ കാവില്‍ ഭഗവതി ക്ഷേത്രം, തരൂര്‍ ശ്രീ പൂതക്കോട് ക്ഷേത്രം എന്നിവടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ മാര്‍ച്ച് 15 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ http://www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.

ലാബ് ടെക്നിഷന്‍ ഒഴിവ്: അഭിമുഖം 18 ന്

പറളി കിണാവല്ലൂര്‍ ഗവ ഹോമിയോ ഡിസ്‌പെന്‍്സറിയില്‍ ലാബ് ടെക്നിഷന്‍ ഒഴിവിലേക്ക് മാര്‍ച്ച് 18 ന് ഉച്ചക്ക് രണ്ടിന് ഡിസ്‌പെന്‍സറിയില്‍ കൂടിക്കാഴ്ച നടത്തുന്നു. അംഗിഗൃത ഡി.എം.എല്‍.ടിയാണ് യോഗ്യത. ഫോണ്‍: 9447846160, 0491-2856201

പട്ടികവർഗ്ഗ പ്രമോട്ടറുടെ ഒഴിവ്

ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ മുവാറ്റുപുഴ ബ്ളോക്ക്/മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടറുടെ ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗ്ഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20 – 35 മദ്ധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വർഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പടെ 13,500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485-2814957, 2970337 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരിമുകൾ പട്ടികജാതി കോളനി, വടവുകോട് ബ്ലോക്കിലെ ഐക്കരനാട് പഞ്ചായത്തിലെ ഏഴിപ്രം പട്ടികജാതി കോളനികളിലെ വിജ്ഞാൻ വാടികളിലേയ്ക്കും മേൽനോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വർഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികൾക്ക് മുൻഗണന. നിയമനം തികച്ചും താൽക്കാലികമായിരിക്കും. വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 17- ന് രാവിലെ 11 -ന് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികജാതി ആഫീസ്സിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. (ഫോൺ നമ്പർ : 0484-2422256)

അസിസ്റ്റന്റ് പ്രൊഫസർ അപേക്ഷ ക്ഷണിച്ചു

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എഞ്ചിനീയറിംഗ് കോളേജിലെ 31 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 27-ന് വൈകിട്ട് നാലു വരെ. മാസ ശമ്പളം 44100 രൂപ. വിശദ വിവരങ്ങൾ അറിയുന്നതിന് http://www.kau.in, kcaet.kau.in എന്നിവ സന്ദർശിക്കുക.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 13 march 2023