scorecardresearch

Latest News

Kerala Jobs 13 June 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 13 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

jobs, job news, ie malayalam

Kerala Jobs 13 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

എസ്.റ്റി പ്രൊമോട്ടര്‍: അഭിമുഖം 17ന്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ ക്ഷേമവികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തുമെന്ന് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധിയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703, 9496 070 349

നിഷില്‍ ഒഴിവുകള്‍


തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട്  അസിസ്റ്റന്‍റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

ഐസിഎംആറിന്‍റെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് പ്രോജക്ട് അസോസിയേറ്റ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 16.

സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഡിസേബിലിറ്റി സ്റ്റഡീസിന്‍റെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍  20.

വിശദവിവരങ്ങള്‍ http://nish.ac.in/others/career എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠന വിഭാഗത്തിലെ 2 അദ്ധ്യാപക ഒഴിവുകളിലേക്ക് 17-ന് രാവിലെ 10 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407255

പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ polhod@uoc.ac.in എന്ന ഇ-മെയിലില്‍ 20-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കുക. ഫോണ്‍ 0494 2407388.      

ടെക്നിക്കൽ അസിസ്റ്റന്റ്

കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ സെൻട്രൽ ലബോട്ടറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഫെസിലിറ്റേഷനിൽ (ക്ലിഫ്) ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ http://www.recruit.keralauniversity.ac.inൽ ലോഗിൻ ചെയ്ത് ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജൂൺ 27. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.

അസിസ്റ്റന്റ് പ്രൊഫസർ- വാക് ഇൻ ഇന്റർവ്യൂ


കേരള സർവകലാശാലയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്പ്യൂട്ടേഷേണൽ ബയോളജി ആന്റ് ബയോ ഇൻഫോർമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 2022 ജൂൺ 20ന് രാവിലെ 10:30ന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.

അധ്യാപക നിയമനം


ശ്രീകൃഷ്ണപുരം ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഊര്‍ജ്ജതന്ത്രം വിഷയത്തില്‍ അധ്യാപക നിയമനം നടത്തുന്നു.എം.എസ്.സി ഫിസിക്ക്സ്, നെറ്റ്, പി.എച്ച്.ഡിയാണ് യോഗ്യത.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 16 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പരീക്ഷ / കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17ന്
ചെങ്ങന്നൂര്‍ ഗവ. ഐടിഐലെ വയര്‍മാന്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം, പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. ഫോണ്‍ : 0479 2452210, 2953150.

ഗസ്റ്റ് ലക്ചറർ


കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യേഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23നു രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9495312311.

ജൂനിയർ റിസർച്ച് ഫെല്ലോ


കേരള വനഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്‌നോളജി/ ഫോറസ്ട്രീ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് എന്നിവയാണ് യോഗ്യത. മോളിക്യൂലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 31,000 രൂപ + 8 ശതമാനം എച്ച്.ആർ.എ (ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാത്തവർക്ക് മാത്രം) ഫെലോഷിപ്പ് ലഭിക്കും. 2022 ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 13 june 2022